‘രാസ്ത’യിലെ ലിറിക്കൽ വീഡിയോ ഗാനം ”വാര്‍മിന്നല്‍” പുറത്തിറങ്ങി

0
438

സർജാനോ ഖാലിദ്, അനഘ നാരായണൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഏറ്റവും പുതിയ ചിത്രം രാസ്തയിലെ വാർമിന്നൽ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി.ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് അവിൻ മോഹന്‍ സിതാരയാണ്.വിനീത് ശ്രീനിവാസന്‍, മൃദുല വാര്യര്‍ എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ സക്കറിയയുടെ ഗർഭിണികൾ, കുമ്പസാരം, ബഷീറിന്റെ പ്രേമലേഖനം തുടങ്ങിയ ചിത്രങ്ങൾ​ക്ക് സംവിധാനം നിർവഹിച്ച അനീഷ് അൻവർ ഒരുക്കുന്ന രാസ്ത എന്ന ചിത്രം തിയേറ്റർ എക്സ്പീരിയൻസ് ഉറപ്പു നൽകുന്ന ചിത്രമാണെന്നാണ് അണിയറപ്രവർത്തകർ അവകാശപ്പെടുന്നത്. അലു എന്റർടെയിൻമെന്റിന്റെ ബാനറിൽ ലിനു ശ്രീനിവാസ് നിർമ്മിക്കുന്ന ചിത്രമാണ് ‘രാസ്ത’. ചിത്രത്തി​ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ തയ്യാറാക്കിയിരിക്കുന്നത് ഷാഹുലും ഫായിസ് മടക്കരയും ഒരുമിച്ച് ചേർന്നാണ്. വിഷ്ണു നാരായണനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം വളരെ മനോഹരമായി കെെകാര്യം ചെയ്തിരിക്കുന്നത്. അവിൻ മോഹൻ സിതാരയാണ് രാസ്തയിലെ സംഗീതത്തിനെല്ലാം സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ഒരു ത്രില്ലർ ജോണറിൽ എത്തുന്ന കഥയാണ് രാസ്തയുടേത്. വ്യത്യസ്തമായ ഒരു ലുക്കിലാണ് സർജാനോ ചിത്രത്തിൽ എത്തുന്നത്. അഫ്തർ അൻവർ ആണ് രാസ്തയുടെ എഡിറ്റിങ് നിർവഹിക്കുന്നത് . പ്രൊജക്റ്റ് ഡിസൈൻ സുധാ ഷാ, കലാസംവിധാനം : വേണു തോപ്പിൽ. ബി.കെ. ഹരി നാരായണൻ, അൻവർ അലി, ആർ. വേണുഗോപാൽ എന്നിവരുടെ വരികളിൽ വിനീത് ശ്രീനിവാസൻ, അൽഫോൺസ് ജോസഫ്, സൂരജ് സന്തോഷ്, അവിൻ മോഹൻ സിതാര എന്നിവർ ആലപിച്ച മികച്ച ഗാനങ്ങളാണ് രാസ്തയിൽ ഉള്ളത്.

 

View this post on Instagram

 

A post shared by Sarjano Khalid (@sarjanokhalid)

രാസ്തയുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് പ്രേംലാൽ പട്ടാഴിയാണ്, മേക്കപ്പ് ചെയ്യുന്നത് രാജേഷ് നെന്മാറയാണ്. ശബ്ദരൂപകല്പന ചെയ്യുന്നത് എ.ബി. ജുബ്, കളറിസ്റ്റ് ലിജു പ്രഭാകർ, പ്രൊഡക്ഷൻ മാനേജറായി ഖാസിം മുഹമ്മദ് അൽ സുലൈമി, വി.എഫ്.എക്സ് ചെയ്തത് ഫോക്സ് ഡോട്ട് മീഡിയ, വസ്ത്രാലങ്കാരം നിർവഹിച്ചത് ഷൈബി ജോസഫ്, സ്പോട്ട് എഡിറ്റിങ് ചെയ്തത് രാഹുൽ രാജു, ഫിനാൻസ് കൺട്രോളർ ആയി രാഹുൽ ചേരൽ, പ്രൊഡക്ഷൻ കൺട്രോളറായി ഹോച്ചിമിൻ കെ.സി, ഡിസൈൻ കെെകാര്യം ചെയ്തത് കോളിൻസ് ലിയോഫിൽ ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here