വിജയ് ആന്റണി പ്രധാന വേഷത്തിൽ എത്തുന്ന തമിഴ് ചിത്രമായ ‘രത്ത’ ത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം സെപ്തംബർ 28ന് തിയേറ്ററുകളിലെത്തും. ഒരു കൊലപാതകവുമായി ബന്ധപെട്ട കഥയാണ് ചിത്രം പറയുന്നത്. വിജയ്ആന്റണി കൊലപാതകത്തിന്റെ ചുരുളഴിക്കാനിറങ്ങി തിരിക്കുന്ന ചിത്രം മികച്ചൊരു ക്രൈം ത്രില്ലറായി മാറുമെന്നാണ് ട്രെയിലറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്.
സി എസ് അമുദൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മഹിമ നമ്പ്യാർ, നന്ദിത ശ്വേത, രമ്യാ നമ്പീശൻ എന്നിവരും അഭിനയിക്കുന്നുണ്ട്. ‘രത്ത’ത്തിന് വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത് കണ്ണൻ നാരായണനാണ്, ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗോപി അമർനാഥ്, ടി എസ് സുരേഷാണ് ചിത്രത്തിന്റെ എഡിറ്റിംഗ് ചെയ്തിരിക്കുന്നത്.

‘തമിഴ് പടം’ എന്ന സ്പൂഫ് സിനിമ സീരീസിലൂടെ പ്രശസ്തനായ സി എസ് അമുദൻ വിജയ് ആന്റണിക്കൊപ്പമൊരു ക്രൈം ത്രില്ലർ ചിത്രത്തിലൂടെയാണ് ഇപ്പോൾ മടങ്ങിയെത്തുന്നത്. വിജയ് ആന്റണി രണ്ട് വ്യത്യസ്ത ലുക്കിലാണ് ചിത്രത്തിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിൽ എത്തുന്നത്. വിജയ് ആന്റണിയുടെ അവസാനം റിലീസായ ‘കൊലായി’, ബോക്‌സ് ഓഫീസിൽ പരാജയമായിരുന്നു.
അതേസമയം ‘രത്തം ‘ നടന്റെ തിരിച്ചുവരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്ന മികച്ച ട്രെയിലർ അതുറപ്പ് തരുന്നുമുണ്ട്. ‘അഗ്നി സിരഗുകൾ’, ‘മഴൈ പിടിക്കാത്ത മനിതൻ’, ‘വള്ളി മയിൽ’ എന്നീ ചിത്രങ്ങളും വിജയ് അന്റണിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട് തുടർച്ചയായി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് നടൻ

ഇൻഫിനിറ്റി ഫിലിം വെഞ്ചേഴ്‌സിന്റെ ബാനറിൽ കമൽ ബൊഹ്‌റ, ജി.ധനഞ്ജയൻ, പ്രദീപ് ബി, പങ്കജ് ബോറ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നതു. സ്റ്റണ്ട്: ദിലീപ് സുബ്ബരായൻ, സൗണ്ട് ഡിസൈനർ: വിജയ് രത്നം എം പി എസ് ഇ, ശബ്ദമിശ്രണം: എ എം റഹ്മത്തുള്ള, കല: സെന്തിൽ രാഘവൻ, രചന : അതിഷ, കർക്കിബാവ, തൊഴർ ആതി, ഡി ഐ : ബി 2 എച് സ്റ്റുഡിയോസ്, കളറിസ്റ്റ്: സെൽവം, വി എഫ് എക്സ് സൂപ്പർവൈസർ : ഡേൽ വി എഫ് എക്സ്, ഗാന രചന : യുഗ ഭാരതി, അറിവ്, ഉമാ ദേവി, കെ.ചന്ദ്രു, കോസ്റ്റ്യൂം ഡിസൈനർ: ഷിമോണ സ്റ്റാലിൻ,പബ്ലിസിറ്റി ഡിസൈൻ: ചന്ദ്രു – തണ്ടോറ, പി ആർ ഒ: സുരേഷ് ചന്ദ്ര, രേഖ ഡി- വൺ, മേക്കപ്പ്: ഹരി പ്രസാദ്, സ്റ്റിൽ: മഹേഷ് ജയചന്ദ്രൻ, തെലുങ്ക് സംഭാഷണവും വരികളും : ബാഷ ശ്രീ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: കെ.ശക്തിവേൽ, ഹെഡ് നെയിം : മാരുതി പ്രസാദ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: പ്രദീപ് സുബ്രഹ്മണ്യം, ഡിജിറ്റൽ പ്രമോഷനുകൾ: ഡിജിറ്റലി

