മലയാള സിനിമയിൽ തരംഗം സൃഷ്ട്ടിച്ച സിനിമയാണ് ആർഡിഎക്സ്.നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ചിത്രത്തിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് ഡാൻസ് ചെയ്യുന്ന ആർഡിഎക്സ് നായിക ഐമ റോസ്‍മിയുടെയും മറ്റൊരു നടിയുടെയും വീഡിയോയാണ്.
View this post on Instagram
ആര്‍ഡിഎക്സിലെ നായകൻമാരില്‍ ഒരാളായ ഡോണിയുടെ ഭാര്യ സിമിയായിട്ടായിരുന്നു ഐമ റോസ്‍മി ചിത്രത്തിൽ അഭിനയിച്ചത്.വില്ലൻമാരുടെ മര്‍ദ്ദനമേറ്റ് ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിലാകുന്നുണ്ട് സിമിയും കുടുംബവും. ചിത്രത്തിൽ വളരെ അവശതയോടെ കണ്ട സിമി വീഡിയോയിൽ തകർത്ത് ഡാൻസ് കളിക്കുകയാണ്..ആശുപത്രിയിൽ രംഗം ചിത്രീകരിക്കുന്നതിനിടയിലാണ് വീഡിയോ ഷൂട്ട് ചെയ്തിട്ടുള്ളത്.ആര്‍ഡിഎക്സിലെ ഡിലീറ്റ് ആക്കിയ രംഗം, ക്ലൈമാക്സ് ചിത്രീകരണത്തിന് ശേഷമെടുത്ത വീഡിയോ എന്ന് പറഞ്ഞുകൊണ്ട് ഷെയർ ചെയ്ത വീഡിയോ നിമിഷ നേരങ്ങൾക്കുള്ളിലാണ് സോസഹൈൽ മീഡിയയിൽ വൈറൽ ആയി മാറിയത്.ആടിത്തിമിര്‍ക്കുന്ന ഐമയുടെ വീഡിയോ കണ്ടതിന്റെ കൗതുകത്തിലാണ് ആരാധകരുള്ളത്.
ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.
ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരുന്നു .പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.മോഹൻലാൽ നായകനായി എത്തിയ ദൃശ്യം, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നത്.ഈ ചിത്രങ്ങളെ ഇപ്പോൾ ആര്‍ഡിഎക്സ് മറികടന്നിരിക്കുന്നത്.മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് സിനിമകളെ ആർഡിഎക്സ് മറികടക്കണമെങ്കിൽ ചിത്രത്തിന് എത്രമാത്രം സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.