ഇത് പ്രേക്ഷകർ നൽകിയ വിജയം ; നൂറ് കോടി ക്ലബിൽ ഇടം നേടി ആർഡിഎക്സ്

0
255

നൂറ് കോടി ക്ലബിൽ ഇടം നേടി ഓണം റിലീസായി തിയറ്ററുകളിൽ എത്തിയ ചിത്രം ആർഡിഎക്സ് .റിലീസായി ഇരുപത്തിയൊമ്പത് ദിവസം കൊണ്ടാണ് ചിത്രം നൂറ് കോടി ക്ലബിൽ ഇടം പിടിച്ചത്. ഈ വർഷം പുറത്തിറങ്ങിയ ജൂഡ് ആന്റണി സംവിധാനം ചെയ്ത ‘2018: എവരിവൺ ഈസ് എ ഹീറോ’ ആണ് അവസാനമായി മലയാളത്തിൽനിന്ന് 100 കോടി ക്ലബ്ബിലെത്തിയ ചിത്രം.

ഈ വർഷം 100 കോടി ക്ലബിൽ ഇടം പിടിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് ആർഡിഎക്സ്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.ആന്റണി വർ​ഗീസ്, നീരജ് മാധവ്, ഷെയ്ൻ നി​ഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.RDX OTT Release: Shane Nigam, Antony Varghese and Neeraj Madhav's Film to  Drop on Netflix at THIS Date and Time! | 🎥 LatestLYഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി ആർഡിഎക്സ് മാറിയിരുന്നു .പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.മോഹൻലാൽ നായകനായി എത്തിയ ദൃശ്യം, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നത്.ഈ ചിത്രങ്ങളെ ഇപ്പോൾ ആര്‍ഡിഎക്സ് മറികടന്നിരിക്കുന്നത്.മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് സിനിമകളെ ആർഡിഎക്സ് മറികടക്കണമെങ്കിൽ ചിത്രത്തിന് എത്രമാത്രം സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.പ്രേക്ഷകര്‍ക്ക് വന്‍ സര്‍പ്രൈസ്; 'ആര്‍.ഡി.എക്‌സ്' നാളെ മുതല്‍  നെറ്റ്ഫ്‌ളിക്‌സില്‍, RDX Malayalam Movie streaming on Netflix from  September 24 RDX OTT Release antony shane neerajഏറ്റവും വേ​ഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here