പ്രീ റിലീസ് പബ്ലിസിറ്റി ഇല്ലാതെയും താരപ്പൊലിമയില്ലാതെയും തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രമാണ് ആർഡിഎക്സ്.ഓഗസ്റ്റ് 25 ന് ഓണം റിലീസായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രേക്ഷകപ്രതികരണമാണ് ലഭിച്ചത് .മലയാള സിനിമയില്‍ ശബ്‌ദാരവങ്ങളില്ലാതെ
ഹിറ്റ് ആയ ആർഡിഎക്സ് ഇപ്പോൾ ഒടിടി റിലീസിന് ഒരുങ്ങുന്നു എന്ന വാർത്തകളാണ് ഇപ്പോൾ പുറത്ത് വരുന്നത് .സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.സെപ്റ്റംബർ അവസാനത്തിലോ ഒക്ടോബർ ആദ്യമോ ആർഡിഎക്സിന്റെ സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്. സെപ്റ്റംബർ 22ന് ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നും വിവരങ്ങളുണ്ട്.
ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം കഴിഞ്ഞ ഞായറാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 2 കോടിക്ക് അടുത്താണ്.ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനോടകം 75 കോടി നേടി ഹിറ്റായി മാറിയിരിക്കുകയാണ്.മാത്രമല്ല ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .മോഹൻലാൽ നായകനായി എത്തിയ ദൃശ്യം, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നത്.ഈ ചിത്രങ്ങളെ ഇപ്പോൾ ആര്‍ഡിഎക്സ് മറികടന്നിരിക്കുന്നത്.മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് സിനിമകളെ ആർഡിഎക്സ് മറികടക്കണമെങ്കിൽ ചിത്രത്തിന് എത്രമാത്രം സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പുറത്തിറങ്ങിയ ചിത്രം പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്യുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.
സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.ഇതിനോടകം ചിത്രത്തിലെ ഗാനം റീലുകളായും മറ്റും സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.മാത്രമല്ല 12 മില്യൺ ആളുകൾ ഈ ഗാനം യുട്യൂബിൽ കണ്ടുകഴിഞ്ഞു.
നവാഗതനായ നഹാസ് ഹിദായത്ത് ആണ് ഫാമിലി ആക്ഷൻ ചിത്രമായ ആർഡിഎക്സ് സംവിധാനം ചെയ്തിരിക്കുന്നത്.മലയാളസിനിമയിലെ വമ്പൻ ഹിറ്റായ മിന്നൽ മുരളി ,ബാംഗ്ലൂർ ഡെയ്സ്, കാട് പൂക്കുന്ന നേരം, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, പടയോട്ടം തുടങ്ങി ഒട്ടേറെ മികച്ച ചിത്രങ്ങൾ നിർമ്മിച്ച
വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സ് ആണ് ആര്‍ഡിഎക്‌സിന്റെ നിർമ്മാതാക്കൾ. കേന്ദ്ര കഥാപാത്രങ്ങളായ റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നതിന്‍റെ ചുരുക്കെഴുത്തായ ആര്‍ഡിഎക്സില്‍ ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.