താരപ്പൊലിമയില്ലാതെ തിയറ്ററുകളിൽ ആവേശം സൃഷ്ടിച്ച സിനിമയാണ് നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ഫാമിലി ആക്ഷൻ ചിത്രം ആർഡിഎക്സ്.ഓണം റിലീസായെത്തി മികച്ച പ്രതികരണം നേടിയ ആർഡിഎക്സിന്റെ ഓവർസീസ് സർക്യൂട്ടുകളിൽ നിന്നുള്ള കളക്ഷൻ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.
#RDX 17 Days $3.14 MILLION [₹26.1 Crore] From Overseas Circuits Becomes 8th Biggest Overseas Grosser Of Mollywood !!
OVERSEAS $3 MILLION Plus GROSSERS MOLLYWOOD#2018Movie #Lucifer#Pulimurugan#BheeshmaParvam#Kurup#Premam#KayamkulamKochunni#RDX#Hridayam#Marakkar pic.twitter.com/ns1f4v77ST
— Southwood (@Southwoodoffl) September 12, 2023
ഓവർസീസ് സർക്യൂട്ടുകളിൽ നിന്ന് മലയാളത്തിലെ എട്ടാമത്തെ ഏറ്റവും വലിയ വിദേശ ഗ്രോസറായി മാറിയിരിക്കുകയാണ് ആർഡിഎക്സ്.പതിനേഴ് ദിവസത്തിനുള്ളിൽ 26.1 കോടിയാണ് ആർഡിഎക്സ് നേടിയിരിക്കുന്നത്. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഹൃദയം, മോഹൻലാലിന്റെ മരക്കാർ എന്നിവയെ മറികടന്നാണ് ആർഡിഎക്സ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.മോഹൻലാൽ നായകനായി എത്തിയ ദൃശ്യം, മമ്മൂട്ടിയുടെ ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളാണ് കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്ത് ഉണ്ടായിരുന്നത്.ഈ ചിത്രങ്ങളെ ഇപ്പോൾ ആര്‍ഡിഎക്സ് മറികടന്നിരിക്കുന്നത്.മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളുടെ ഹിറ്റ് സിനിമകളെ ആർഡിഎക്സ് മറികടക്കണമെങ്കിൽ ചിത്രത്തിന് എത്രമാത്രം സ്വീകാര്യത പ്രേക്ഷകരിൽ നിന്നും ലഭിച്ചിട്ടുണ്ടെന്ന് ഇതിലൂടെ മനസിലാക്കാൻ സാധിക്കും.
കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ടോവിനോ തോമസ് നായകനായി എത്തിയ 2018,രണ്ടാം സ്ഥാനത്ത് പുലിമുരുകനും മൂന്നാം സ്ഥാനത്ത് ലൂസിഫറുമാണ് നിലവിലുള്ളത്.പതിനേഴ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം കഴിഞ്ഞ ഞായറാഴ്ച കൊണ്ട് കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 2 കോടിക്ക് അടുത്താണ്.ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതിനോടകം 75 കോടി നേടി ഹിറ്റായി മാറിയിരിക്കുകയാണ്.മാത്രമല്ല ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിലും ആര്‍ഡിഎക്സ് ഇടംപിടിച്ചിട്ടിട്ടുണ്ട് .
സിനിമ റിലീസാകുന്നതിന് മുൻപേ തന്നെ ഒടിടി പ്ലാറ്റ്‍ഫോം ആയ നെറ്റ്ഫ്ലിക്സ് വന്‍ തുകക്കാണ് ആർഡിഎക്സിന്റെ റൈറ്റ്സ് സ്വന്തമാക്കിയത്.കുടുംബപ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ ആകര്‍ഷിക്കുന്ന ചിത്രമായതുകൊണ്ട് തന്നെ ഡിജിറ്റല്‍ റൈറ്റ്സ് വില്‍പ്പനക്കും വലിയ മത്സരമാണ് ഉണ്ടായിരുന്നത്.ഓണം റിലീസായി മൂന്ന് ചിത്രങ്ങളാണ് ഇത്തവണ പ്രധാനമായും തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ദുൽഖർ നായകനായി എത്തിയ കിംഗ് ഓഫ് കൊത്ത,നിവിൻ പോളിയുടെ ബോസ് ആൻഡ് കോ,ആർഡിഎക്സ് തുടങ്ങിയവ.ഇവയെയെല്ലാം ഒരൊറ്റ ദിവസം കൊണ്ട് മറികടന്നുകൊണ്ടാണ് ആർഡിഎക്സ് തരംഗം സൃഷ്ട്ടിച്ചത്.