ആർഡിഎക്സ് എന്ന ഹിറ്റ് ചിത്രം വിജയാഘോഷത്തിന്റെ നിറവിലാണ് ഇപ്പോഴുള്ളത്.ഒന്‍പത് ദിവസം കൊണ്ട് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയ ചിത്രം കഴിഞ്ഞ ഞായറാഴ്ച കേരളത്തില്‍ നിന്ന് മാത്രമായി നേടിയത് 2 കോടിക്ക് അടുത്തെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.പതിനേഴ് ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 45 കോടിയിലേറെ നേടിയിരിക്കുന്ന ചിത്രം വൈകാതെ കേരളത്തില്‍ നിന്ന് മാത്രമായി 50 കോടി ക്ലബ്ബില്‍ ഇടംപിടിക്കുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ചിത്രം ഇതുവരെ 75 കോടിയാണ് നേടിയിരിക്കുന്നത്.
മാത്രമല്ല മലയാള ചിത്രങ്ങളുടെ കേരളത്തിലെ ഉയര്‍ന്ന കളക്ഷന്‍ ലിസ്റ്റില്‍ നാലാം സ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് ആര്‍ഡിഎക്സ്. ദൃശ്യം, ഭീഷ്മപര്‍വ്വം എന്നീ ചിത്രങ്ങളെയാണ് ലിസ്റ്റില്‍ ആര്‍ഡിഎക്സ് ഏറ്റവുമൊടുവില്‍ മറികടന്നിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ എക്കാലത്തെയും മലയാള ചിത്രങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത് ടോവിനോ തോമസ് നായകനായി എത്തിയ 2018 ആണ് ഉള്ളത് .
പ്രതീക്ഷകളെ തകിടംമറിച്ചുകൊണ്ട് തീയേറ്ററിൽ വിജയം കൊയ്ത സിനിമയാണ് ‘ആർഡിഎക്സ്’. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്. ഓണത്തോടനുബന്ധിച്ച് ഓഗസ്റ്റ് 25 നായിരുന്നു ചിത്രം റീലീസ് ചെയ്തത്. താരപ്പൊലിമയില്ലാതെ തിയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ആർഡിഎക്സിന് മികച്ച സ്വീകരണമാണ് ലഭിച്ചത്.ആന്റണി വർഗീസ്, നീരജ് മാധവ്, ഷെയ്ൻ നിഗം എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മലയാള സിനിമകളുടെ പട്ടികയിൽ ആര്‍ഡിഎക്സ് ഇടംപിടിച്ചിരുന്നു.സിനിമയിലെ ”നീല നിലവേ ” എന്ന് തുടങ്ങുന്ന ഗാനത്തിനും പാട്ടിലെ ഷെയ്നിന്റെ നൃത്തത്തിനും വലിയ പ്രേക്ഷകപ്രശംസയാണ് ലഭിച്ചത്.കപിൽ കപിലൻ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മനു മഞ്ജിത്തിന്റെതാണ് വരികൾ. സാം സി എസ് ആണ് മനോഹരമായ വരികൾക്ക് സംഗീതം പകർന്നിരിക്കുന്നത്.ബാബു ആന്റണി, ലാൽ, മഹിമ നമ്പ്യാർ, മാല പാർവതി, ബൈജു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.