തെന്നിന്ത്യൻ സിനിമാമേഖലയിലെ പ്രധാന ചർച്ചാവിഷയമാണ് ജയിലർ എന്ന ബ്ലോക് ബസ്റ്റർ സിനിമക്ക് ശേഷം സ്റ്റൈൽ മന്നൻ രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം തലൈവര്‍ 171. വിക്രം, ലിയോ എന്നീ ചിത്രങ്ങൾക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ട് തന്നെ സിനിമാലോകം ഒന്നടങ്കം വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്.ചിത്രത്തിൻറെ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ സജീവമാണ്.
തലൈവര്‍ 171 ൽ രജനീകാന്ത് ആണ് നായകൻ എന്ന് പറഞ്ഞിരുന്നെങ്കിലും നായിക ആരാണെന്ന കാര്യം പുറത്ത് വിട്ടിരുന്നില്ല.എന്നാൽ ഇപ്പോൾ സ്റ്റൈൽ മന്നന്റെ നായികയായി തെന്നിന്ത്യയിലെ താരസുന്ദരി തൃഷ എത്തുന്നു എന്ന രീതിയിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണങ്ങൾ പുറത്ത് വന്നിട്ടില്ലെങ്കിലും ഇതിനോടകം തെന്നിന്ത്യൻ സിനിമാപ്രേമികൾ ഒന്നടങ്കം ഈ വാർത്ത ഏറ്റെടുത്ത് കഴിഞ്ഞു.റിപ്പോർട്ടുകൾ അനുസരിച്ച് വിജയ് ചിത്രം ലിയോയ്ക്ക് ശേഷം തൃഷ നായികയായി എത്തുന്ന സിനിമയായിരിക്കും തലൈവർ 171.ഇതിനുമുൻപ് രജനീകാന്തിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത പേട്ട എന്ന സിനിമയിലാണ് തൃഷയും രജനികാന്തും അവസാനമായി ഒരുമിച്ചഭിനയിച്ച ചിത്രം.വ്യത്യസ്ത ഗെറ്റപ്പില്‍ രജനി എത്തിയ ചിത്രത്തിൽ തൃഷയും ബോളിവുഡ് നടി സിമ്രാനുമായിരുന്നു നായികമാരായി എത്തിയത്. സൺ പിക്ച്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിച്ച ചിത്രം ആദ്യത്തെ രണ്ടുദിവസം കൊണ്ടുതന്നെ ചിത്രം 35 കോടിയിലധികം നേടിയിരുന്നു. വർഷങ്ങൾക്ക് ശേഷം രജനികാന്ത് എന്ന അത്ഭുത കലാകാരനെ സിനിമ പ്രേമികൾക്ക് തിരിച്ചുനൽകിയ സിനിമക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.അന്ന് മുതൽ തൃഷ രജനീ ജോഡികൾക്ക് ആരാധകർ ഏറെയാണ്.
വർഷങ്ങൾക്ക് ശേഷം ഹിറ്റ് ജോഡികൾ തിരിച്ചു വരുമ്പോൾ തലൈവർ 171 വൻ ബ്ലോക്ബ്സ്റ്റർ സിനിമയായിരിക്കുമെന്നാണ് ഒരു വിഭാഗം ഇതിനോടകം പറയുന്നത്.രജനികാന്തിന് പ്രായം ഇത്രയായെങ്കിലും അഭിനയത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്ത നടൻ ത്രിഷക്കൊപ്പം ഏത് ഗെറ്റപ്പിലായിരിക്കും എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകരുള്ളത്.
പേട്ട സിനിമയിലെ രജനിയുടെയും തൃഷയുടെയും പോസ്റ്ററുകൾ സഹിതമാണ് പുതിയ സിനിമയിൽ നായികയായി തൃഷ എത്തുന്നു എന്ന വാർത്ത പ്രചരിച്ചിരിക്കുന്നത്.ഔദ്യോഗിക വിശദീകരണം വന്നാൽ മാത്രമാണ് ഇക്കാര്യത്തിൽ വ്യക്തത വരികയുള്ളൂ..തെന്നിന്ത്യയിലെ എക്കാലത്തെയും പേര് കേട്ട നടിയായ തൃഷ കൃഷ്ണൻ ഇരുപതു വർഷത്തിലേറെയായി സിനിമാമേഖലയിൽ സജീവമാണ്.മാത്രമല്ല അഭിനയ ജീവിതത്തിൽ ഒട്ടുമിക്ക പ്രമുഖ നടന്മാരുടെ കൂടെയെല്ലാം നടി നായികയായി അഭിനയിച്ചിട്ടുണ്ട്.വിജയ് നായകനായി എത്തുന്ന ലിയോയാണ് നടിയുടെതായി പുറത്തിറങ്ങാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രം.ഈ ചിത്രത്തിലും തുടക്കത്തിൽ തൃഷ നായികയാണെന്ന ഊഹാപോഹങ്ങൾ പ്രചരിച്ചിരുന്നു.ഏറെനാളുകൾക്ക് ശേഷമാണ് നായിക തൃഷയാണെന്ന കാര്യം നിർമ്മാതാക്കൾ പുറത്ത്‌വിട്ടത്.
തൃഷയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ ആണ്.ആദ്യ ഭാഗത്തിലും രണ്ടാം ഭാഗത്തിലും ‘കുന്ദവൈ’ എന്ന കഥാപാത്രമായി മികച്ച പ്രകടനം കാഴ്ച വച്ച തൃഷയ്ക്ക് വലിയ പ്രേക്ഷക പ്രശംസയാണ് ചിത്രത്തിലൂടെ ലഭിച്ചത്.പ്രേക്ഷകരും ആരാധകരും‘കുന്ദവൈ’യുടെ സൗന്ദര്യത്തെയും ബുദ്ധിയെയും വാനോളം പുകഴ്ത്തിയിരുന്നു .
എന്തായാലും തലൈവർ 171 ൽ തൃഷ നായികയായി എത്തുന്നു എന്ന ഔദ്യോഗിക വിശദീകരണത്തിനായി കാത്തിരിക്കുകയാണ് രജനീ ആരാധകർ. ജയിലറിന്റെ വമ്പൻ വിജയത്തിന് പിന്നാലെ സണ്‍ പിക്ചേഴ്‍സ് ആണ് ചിത്രം നിർമ്മിക്കുന്നത്.