സംവിധായകൻ ഒമർ ലുലുവിന്റെ പ്രസ്താവനകളും പോസ്റ്റുകളുമെല്ലാം ഏറെ വൈറലാകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് ഒമർ ലുലു. ഒരു സംസ്ഥാനത്തിന്റെയോ,സ്ഥലത്തിന്റെയോ പേര് മാറ്റുന്നത് പോലെ അല്ലാ രാജ്യത്തിന്റെ പേര് മാറ്റുന്നത് .അങ്ങനെ രാജ്യത്തിന്റെ പേര് മാറ്റിയാൽ അന്താരാഷ്‌ട്ര തലത്തിൽ നമ്മൾ വാണിജ്യ-വ്യവസായ തലത്തിൽ എന്ന് അല്ലാ എല്ലാ തലത്തിലും നമ്മൾ ഒരുപാട് പുറകോട്ട് പോവും.’ I love my India 🇮🇳……& proud to say am an ഇന്ത്യൻ’ എന്ന് പോസ്റ്റ് ഇട്ടിരിക്കുകയാണ് ഒമർ ലുലു.
അതേസമയം, പ്രത്യേക പാര്‍ലമെന്റ് സമ്മേളനത്തില്‍ റിപ്പബ്ലിക് ഓഫ് ഇന്ത്യ എന്നത് മാറ്റി റിപ്പബ്ലിക് ഓഫ് ഭാരത് ആക്കാൻ കേന്ദ്ര സര്‍ക്കാൻ പ്രമേയം കൊണ്ടുവന്നേക്കുമെന്നാണ് സൂചനകള്‍. നിരവധി വിമർശനങ്ങളാണ് ഇതിനെതിരെ വന്നുകൊണ്ടിരിക്കുന്നത്.
ആദ്യം പ്ലാന്‍ ചെയ്തത് പോലെ വിനായകന് പകരം മമ്മൂട്ടി വില്ലനായി വന്നിരുന്നുവെങ്കില്‍ പടത്തിന് ഡബിള്‍ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു എന്ന് ഈയടുത്ത് ഒമര്‍ പറഞ്ഞിരുന്നു. എങ്കില്‍ മിനിമം ഒരു 500 കോടി എങ്കിലും ബോക്സ് ഓഫീസ് കളക്ഷന്‍ നേടുമായിരുന്നു എന്നും ഒമര്‍ പറയുന്നു.

നടൻ ബാല യുട്യൂബറായ അജു അലക്സിനെ വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയ സംഭവത്തിലും ഒമർ ലുലു പ്രതികരിച്ചിരുന്നു. “നമ്മൾ ഒരു പബ്ലിക് ഫിഗർ ആകുമ്പോൾ പലരും പല അഭിപ്രായങ്ങൾ പറയും. ഇതൊന്നും ഉൾകൊള്ളാനുള്ള മാനസിക കരുത്ത് ഇല്ലെങ്കിൽ പൊതുവേദികളിൽ ഇറങ്ങാതെ ഒതുങ്ങി ജീവിക്കുക”, എന്നായിരുന്നു ഒമർ ലുലുവിന്റെ കുറിപ്പ്.

അടുത്തകാലത്തു പ്രിയ വാര്യര്‍ക്കെതിരെ ഒമര്‍ ലുലു രംഗത്തെത്തിയത് സിനിമാലോകത്ത് വലിയ വാർത്തയായിരുന്നു. പ്രിയ അഭിനയിച്ച ഒരു പുതിയ ചിത്രത്തിന്റെ പ്രമോഷന്‍ അഭിമുഖത്തിനിടെ തന്റെ ആദ്യ സിനിമയായ ‘അഡാറ് ലവ്വി’ലെ കണ്ണിറുക്കല്‍ രംഗം തന്റെ സ്വന്തം സംഭാവനയാണ് എന്ന് പ്രിയ പ്രസ്താവിച്ചിരുന്നു. ആ സിനിമ ഇറങ്ങിയ സമയത്തു പ്രിയയുടെ ഈ കണ്ണിറുക്കൽ രംഗം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. ആ വിഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായിരുന്നു . അതിനു ശേഷമാണ് പ്രിയയെ എല്ലാവരും തിരിച്ചറിയാൻ തുടങ്ങിയത്. ഇൻസ്റ്റാഗ്രാം ഫേസ്ബുക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിൽ പ്രിയയ്ക്ക് നിരവധി ഫോളോവേഴ്സും വർധിച്ചിരുന്നു.

