മഞ്ജു വാര്യരുടെ തനിസ്വരൂപം പുറത്തെന്ന പേരിൽ റീൽ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച് റിമ കല്ലിങ്ങൽ. ഒരു ഹോട്ടലിന്റെ ഇടനാഴിയിലൂടെ നടന്നു വരുന്ന മഞ്ജു വാര്യരെ കണ്ട് അവർക്കരികിലേക്കു ഓടിയെത്തുന്ന രണ്ടു വ്ലോഗര്മാരെയും അവരോടു സമയമില്ലെന്ന് പറഞ്ഞു നടന്നകലുന്ന മഞ്ജുവിന്റെയും ദൃശ്യങ്ങളാണ് റിമ പങ്കു വെച്ച വീഡിയോ ദൃശ്യത്തിൽ ഉള്ളത്.
View this post on Instagram
രണ്ടു കാഴ്ചപ്പാട് ഒരു സത്യമെന്ന ക്യാപ്‌ഷനൊപ്പമാണ് റിമ വീഡിയോ പങ്കു വെച്ചിട്ടുള്ളത്. വീഡിയോ ദൃശ്യത്തിന്റെ തുടക്കത്തിൽ മഞ്ജുവിന്റെ ദൃശ്യം പകർത്തുന്ന വ്ലോഗർമാരുടെ ഭാഗമാണുള്ളതെങ്കിലും വീഡിയോയുടെ അവസാന ഭാഗത്ത് മഞ്ജുവിന്റെ കണ്ണിലൂടെ തന്റെ സ്വകാര്യതയിലേക്കു എന്തോ അവകാശം എന്ന രൂപത്തിൽ കടന്നു കയറാൻ ശ്രമിക്കുന്ന വ്ലോഗര്മാരും അവരെ അവഗണിച്ച് പോകുമ്പോൾ ജാടയാണല്ലേ എന്ന് പറയുന്ന വ്ലോഗര്മാരെയും ദൃശ്യത്തിൽ കാണാം. റീലിനു കമന്റുമായി നിരവധിപേർ എത്തിയിട്ടുണ്ട്. യഥാർത്ഥ വീഡിയോ ആണെന്ന് കരുതിയുള്ള പ്രതികരണങ്ങളും അതിലുണ്ട് യഥാർത്ഥത്തിൽ മഞ്ജു വാര്യരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുറത്തിറങ്ങാനിരിക്കുന്ന ഫുട്ടേജ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് ഈ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ചിലർ തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ടെങ്കിലും വ്യത്യസ്തമായൊരു സിനിമ പ്രൊമോഷൻ തന്നെയാണ് ഫൂട്ടേജ് സിനിമയുടെ അണിയറ പ്രവർത്തകർ ചെയ്തിട്ടുള്ളത്. ചിത്രത്തിൽ മഞ്ജുവിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഗായത്രി അശോക് വിശാഖ് നായർ എന്നിവരാണ് റീലിൽ വ്ലോഗർമാരായി എത്തുന്നത്
മഞ്ജുവാര്യരെ നായികയാക്കി എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഫൂട്ടേജ്’ ആഗസ്റ്റ് രണ്ടിന് ചിത്രം റിലീസിനെത്തും. ചിത്രം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസ് ആണ്. അഞ്ചാം പാതിരാ, കുമ്പളങ്ങി നൈറ്റ്സ്, മഹേഷിന്റെ പ്രതികാരം തുടങ്ങി നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്റർ സൈജു ശ്രീധരൻ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ സിനിമയിൽ വിശാഖ് നായർ, ഗായത്രി അശോക് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂവി ബക്കറ്റ്, കാസ്റ്റ് ആൻഡ് കോ, പെയിൽ ബ്ലൂ ഡോട്ട് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ ബിനീഷ് ചന്ദ്രൻ, സൈജു ശ്രീധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
‘ഫൂട്ടേജ്’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. പോസ്റ്ററിൽ ഹോട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട പെൺകുട്ടി ഏതെന്നായിരുന്നു പ്രേക്ഷകരുടെ സംശയം.