മലയാളിപ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് ദർശന രാജേന്ദ്രനും റോഷൻ മാത്യുവും. ‘ആണ് പെണ്ണും’ എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. റോഷൻ മാത്യുവും ദർശന രാജേന്ദ്രനും മുഖ്യ വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് ‘പാരഡൈസ്’. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിതാനഗെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ ചിത്രം ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. കിം ജിസെയോക്ക് എന്ന പുരസ്‌കാരത്തിനും ചിത്രം തിരഞ്ഞെടുത്തിട്ടുണ്ട്.

മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിൽ ന്യൂട്ടൺ ആണ് ചിത്രം നിർമ്മിക്കുന്നത്. സിനിമ ചിത്രീകരിച്ചിരിക്കുന്നത് ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ്. രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര, ശ്യാം ഫെർണാൻഡോ തുടങ്ങിയവരാണ് മറ്റു താരങ്ങൾ.

അതേസമയം, ജയ ജയ ജയ ഹേ, പുരുഷപ്രേതം തുടങ്ങിയ ചിത്രത്തിലൂടെ മികച്ച നടിയായി 2022 ലെ ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് ദർശന രാജേന്ദ്രന് ലഭിച്ചിരുന്നു. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി പവന്‍ കുമാര്‍ സംവിധാനം ചെയ്ത ധൂമമാണ് റോഷന്‍ മാത്യുവിന്റേതായി അവസാനം ഇറങ്ങിയ ചിത്രം. ഫഹദിനൊപ്പം മികച്ച പ്രകടനമായിരുന്നു റോഷന്റെ കാഴ്ചവെച്ചത്. സിദ്ധാര്‍ത്ഥ് എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ചിത്രം ഹിന്ദി, മലയാളം തമിഴ്,തെലുങ്ക്, കന്നഡ എന്നീ ഭാഷകളില്‍ ജൂണ്‍ 23 നാണ് തിയേറ്ററുകളിലെത്തിയത്. കെ.ജി.എഫ്, കാന്താര,എന്നീ സുപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിര്‍മ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ചിത്രത്തില്‍ അപര്‍ണ ബാലമുരളിയാണ് നായികയായി എത്തുന്നത്.

റോഷന്‍ മാത്യു, ഷൈന്‍ ടോം ചാക്കോ, ബാലു വര്‍ഗ്ഗീസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ജി.മാര്‍ത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘മഹാറാണി’. കേരളത്തില്‍ ആദ്യമായി സോണി വെനീസ് 2ല്‍ പൂര്‍ണ്ണമായും ചിത്രീകരിക്കുന്ന സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം. ഹരിശ്രീ അശോകന്‍ ജോണി ആന്റണി, ജാഫര്‍ ഇടുക്കി, സുജിത് ബാലന്‍, കൈലാഷ്, ഗോകുലന്‍, അശ്വത് ലാല്‍, രഘുനാഥ് പാലേരി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍. ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങിയിരുന്നു. ചതയ ദിനത്തിൽ ആശംസയും, അതിനൊപ്പം ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങളും പങ്കുവച്ചുള്ളതായിരുന്നു വീഡിയോ.

