പണത്തിന് വേണ്ടി എന്തും ചെയ്യുന്നവരാണ് ഇവരൊക്കെയെന്ന് തുറന്ന് പറഞ്ഞ് സാബുമോന്‍. പ്രാവ് സിനിമയുടെ വാര്‍ത്ത സമ്മേളനത്തിലാണ് സിനിമയുടെ റിവ്യുവിനെക്കുറിച്ചും,റിവ്യവേര്‍സിനെതിരെയുമെല്ലാം നടന്‍ പറഞ്ഞത്. ഇവരുടെയെല്ലാം വയറ്റിപ്പിഴപ്പാണെന്നും അല്ലാതെ സിനിമ നന്നാകുന്നതിനെക്കുറിച്ചല്ല ഇവര്‍ പറയുന്നതെന്നും നടന്‍ പറഞ്ഞു.
സാബുമോന്‍ പറഞ്ഞ വാക്കുകള്‍….
”റിവ്യു ചെയ്യുന്നവരുടെയും വയറ്റിപ്പിഴപ്പാണ് അല്ലാതെ സിനിമ നന്നാക്കാന്‍ വേണ്ടിയല്ല. നമ്മള്‍ ഒരു സാധനത്തിനെ അത് ചെയ്തത് ശരിയായില്ല എന്ന് പറയുമ്പോള്‍ അത് നമ്മള്‍ക്ക് നന്നായി കാണണമെന്നുള്ള ആഗ്രഹം കൊണ്ടായിരിക്കും. ഞാന്‍ എങ്ങനെ ചെയ്യണമെന്ന് ചോദിച്ചാല്‍, ഇങ്ങനെ ചെയ്താലേ ശരിയാകൂയെന്ന് എന്ന് പറയണം. അങ്ങനെയാണെങ്കില്‍ മാത്രമേ പ്രൊഡക്ടീവായീട്ടുള്ള ഔട്ട്പുട്ട് കിട്ടും. അങ്ങനെ മെച്ചപ്പെടുത്തുന്ന ഒരു സാധനവും ഈ റിവ്യുവിനകത്ത് ഇല്ല. ഈ റിവ്യുവേഴ്‌സും സിനിമ കണ്ടിറങ്ങി വരുന്നവരോട് ചോദ്യം ചോദിച്ച് ഉത്തരം പറയുന്നവരൊക്കെ അവര്‍ അവരെക്കുറിച്ച് അവകാശം പറയുന്നതൊക്കെ ജേണലിസ്റ്റുകളെന്നാണ്. അവര്‍ എങ്ങനെയാണ് ജേണലിസ്റ്റുകളാകുന്നത് അവര്‍ക്ക് ഇംഗ്ലീഷില്‍ വേറേ പേരുണ്ട് അവരാണ് പാപ്പരാസികള്‍.
പാപ്പരാസികള്‍ക്ക് മലയാളികള്‍ക്ക് വേറെ ഒരു പേരുണ്ട്, മഞ്ഞുപത്രം. 80 -90 കളിലൊക്കെ നമ്മുടെ നാട്ടില്‍ മഞ്ഞത്രങ്ങളുണ്ടായിരുന്നു. മഞ്ഞപത്രമെന്ന് ഇവരെ വിളിക്കുന്നതിന് കാരണമുണ്ട്, പത്രങ്ങള്‍ക്ക് ഗവണ്‍മെന്റ് ന്യൂസ് പ്രിന്റ് കൊടുക്കും. അതായത് സബ്‌സിഡി റേറ്റിലാണ് കൊടുക്കുന്നത്. ഈ പേപ്പര്‍ ഇവര്‍ വാങ്ങിച്ചിട്ട് മറിച്ച് വില്‍ക്കും. നല്ല ഗുണമേന്മയുള്ള പേപ്പറാണ് ത്രം പ്രസിദ്ധീകരിക്കാന്‍ ഗവണ്‍മെന്റ് കൊടുക്കുന്നത്. എന്നിട്ട് ഏറ്റവും മോശമായ പേപ്പറെടുക്കും. അതിനൊരു മഞ്ഞ നിറമാണ്. മഞ്ഞ നിറത്തിലുള്ള പേപ്പറില്‍ അടിച്ചു വരുന്നത് ഊഹാപോഹങ്ങളും, അഭ്യൂഹങ്ങളുമാണ്. ഇവര്‍ വിതരണം ചെയ്യുന്നത്. ഇത് കൊതിയോടെ വായിക്കുവാന്‍ നിരവധി പേരുണ്ട്.
ഒളിഞ്ഞുനോട്ടം ഒരുപാട് മനുഷ്യര്‍ക്കുള്ള കാര്യമാണ്. ഈ ഒളിഞ്ഞുനോട്ടത്തിനെ ഉപയോഗിക്കാന്‍ വേണ്ടിയാണിത്. എന്നാല്‍ ഇവര്‍ പിന്റ് ചെയ്യുന്നതിന് മുന്‍പ് ചെന്ന് ചോദിക്കും ഇങ്ങനെയാരു സാധനം വന്നിട്ടുണ്ട് അടിക്കണോ വേണ്ടയോയെന്ന്. അടിക്കണമെങ്കില്‍ ഇങ്ങോട്ട് തരണം. ഇവന്‍മാര്‍ക്ക് ആഴ്ചയില്‍ ആഴ്ചയില്‍ ഇടി കിട്ടും.
കേരളസമൂഹത്തില്‍ 80 – 90 കളില്‍ ഉണ്ടായിരുന്ന സാധനമാണിത്. ന്യൂജന റേഷനുകാര്‍ക്ക് അറിയില്ലാത്തതു കൊണ്ടാണ്. ഇതിന്റെ ഡിജിറ്റല്‍ പതിപ്പാണ് ഇപ്പോ ഓടിക്കൊണ്ടിരിക്കുന്നത്. ഇപ്പോള്‍ ഈ ലോകത്ത് ഓടിക്കൊണ്ടിരിക്കുന്ന സോകോള്‍ഡ് ചാനല്‍സെന്ന് പറയൂ. ഒരു അക്കൗണ്ടബിലിറ്റിയുമില്ല മോറാല്‍റ്റിയുമില്ല. വായി തോന്നീതൊക്കെ വിളിച്ചു പറയുകയാണ്. വായ്ക്ക് തോന്നീയത് കോതയ്ക്ക് പാട്ട്. ഇങ്ങനെ ഒരു സാധനത്തിന് റിവ്യു. അവിടെ ചെന്ന് പറയാം. ഒന്നുകില്‍ എനിക്ക് പണം തരണം. ഇല്ലെങ്കില്‍ സിനിമയുടെ ആദ്യത്തെ ഷോ കഴിഞ്ഞ് എനിക്ക് വ്യക്തിപരമായി അറിയാം. സിനിമ പോലും കണ്ടിട്ടില്ല. ഇന്റര്‍വെല്‍ കഴിയുമ്പോള്‍ തന്നെ പറയും സിനിമ ഓടില്ലെന്ന്. അവര്‍ എങ്ങനെ പറയാന്‍ കഴിയും. ഇവരോട് ചോദിക്കാനാരുമില്ലെന്നേ? എഴുന്നേറ്റ് നിന്ന് ചോദിക്കണം. അവരെ ഒഴിവാക്കണം. ഇവര്‍ക്ക് ആര്‍ക്കും ഇന്റര്‍വ്യു കൊടുക്കരുത്, സംസാരിക്കരുത്, ഇവരോട് സിനിമ ലോകം സംസാരിക്കരുത്. നടീ നടന്മാര്‍ സംസാരിക്കരുത്. എനിക്ക് പരിചയമുള്ള നടീനടന്മാരോട് ഞാന്‍ പറയാറുണ്ട്, ഇവരുടെ ഇന്റര്‍വ്യുവിന് ഒന്നും നില്‍ക്കരുത്. ഒന്നും ചെയ്യരുത്, കട്ട് ചെയ്തു കളയുക. അവന്മാര്‍ പിന്നെ എന്ത് ചെയ്യും.
ടെലിവിഷനില്‍ നിന്ന് മൂവീ ഇന്‍ഡസ്ട്രി കട്ട് ചെയ്ത് കളഞ്ഞത്. ടെലിവിഷനില്‍ ഷോ ഇല്ലാതായി പോയില്ലേ? ഒറ്റ മനുഷ്യന്‍ ടിവിയില്‍ പോകരുതെന്ന് പറഞ്ഞില്ലേ? ടെലിവിഷന്‍ മുട്ടുമടക്കേണ്ടി വന്നില്ലല്ലോ മൂവീയുടെ മുമ്പില്‍. മൂവീ ഇന്‍ഡസ്ട്രി തീരുമാനിക്കണം ഞങ്ങള്‍ തരില്ലെന്ന്. അവിടെകൊണ്ട് തീര്‍ന്നു ഈ സാധനം. അത് ചെയ്യാത്തിടത്തോളം കാലം അവര്‍ക്ക് വരുമാനമുണ്ടാക്കാന്‍ അവര്‍ ഇഷ്ടമുള്ളത് ചെയ്യും. അക്കൗണ്ടബിലിറ്റിയില്ല, ധാര്‍മ്മികതയില്ല, അവര്‍ക്ക് ആരോടും ഉത്തരംപറയേണ്ട ആവശ്യമില്ല.
ജേണലിസ്റ്റ് എന്ന് അവകാശപ്പെടുന്നവന്‍ പറയുന്നത് ചോദ്യം 10000 രൂപയുടെ ഫോണും പിടിച്ചുകൊണ്ട് ചോദിക്കുകയാണ്. നിങ്ങള്‍ ആരാണെന്ന് ചോദിക്കുമ്പോള്‍ ഞാന്‍ മീഡിയയാണെന്ന്. ഏത് പ്രസ്, പ്രസെന്ന് പറയുമ്പോള്‍ നിയമങ്ങളുള്ള രാജ്യമാണ്. ഞാന്‍ ജേണലിസ്്റ്റാണെന്ന് പറയുമ്പോള്‍, എങ്ങനെ? ഈ റിവ്യുവേഴ്‌സ് കാരണമാണ് സിനിമ ലോകം ഓടിക്കോണ്ടിരിക്കുന്നത്.
ഉത്തരം താങ്ങുന്ന പല്ലി പഴഞ്ചൊല്ലുണ്ട്, ഉത്തരത്തില്‍ ഇരിക്കുന്ന പല്ലിയുടെ വിചാരം ഞാന്‍ ഇവിടെ അള്ളിപ്പിടിച്ചിരിക്കുന്നത് കൊണ്ടാണ് ഈ വീട് നിലനില്‍ക്കുന്നതെന്നാണ് പല്ലിയുടെ വിചാരം. ഈ പരിപാടി നിര്‍ത്തണമെന്നുണ്ടെങ്കില്‍ ഈ പല്ലിയെ ചൂലിനടിച്ച താഴെയിടണം. വളരെ ലളിതമായ കാര്യവും ചെയ്യാവുന്ന കാര്യമാണ്. ഈ ഇന്‍ഡസ്ട്രിക്ക് ചെയ്യാവുന്ന കാര്യമാണ്. ഞാന്‍ ഈ അസോസിയേഷനില്‍ ഇല്ലാത്തതുകൊണ്ട്. ഞാന്‍ ഈ അസോസിയേഷനില്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ താങ്ങിയേനേ.
എന്നെ അസോസിയേഷനില്‍ എടുത്തതാണ്. കൊടുക്കാന്‍ പൈസയില്ലാത്തതു കൊണ്ടാണ്. വളരെ കാര്യമായിട്ട് പറയുന്നതാണ്. ഇവരെ അടുപ്പിക്കരുതെന്ന് പറയണം. ഒരോരുത്തര്‍ക്കും പേഴ്‌സണല്‍ ഗെയിം ഉണ്ടാക്കുന്നതിനമപ്പുറം സ്വകാര്യമായി പോകുമ്പോള്‍ പബ്ലിസിറ്റികിട്ടുമായിരിക്കും. അതിനുമപ്പുറം മൊത്തത്തില്‍ സിനിമ ഇന്‍ഡസ്ട്രിയെ ബാധിക്കുന്നുണ്ട്.
ഒരു നെഗറ്റീവ് പറയുന്ന റിവ്യുവറുണ്ട് കോഴിക്കോടുകാരന്‍. ഭീഷ്മ സിനിമ കൊള്ളത്തില്ലെന്ന് പറഞ്ഞു, ഇതിന്റെ മകുടോദാഹരണം പറയാം. സത്യസന്ധമായി റിവ്യു പറയുന്ന കുറച്ചാളുകള്‍ മാത്രമേയുള്ളൂ. സിനിമയുടെ ടെക്‌നിക്കല്‍ വശങ്ങള്‍ കൃത്യമായി പറയുന്നയാളുടെ റിവ്യു വളരെ നല്ലതാണ്. ആളുകള്‍ ചെയ്യുന്നുമുണ്ട്, ടെക്‌നിക്കല്‍ കാര്യങ്ങള്‍ നോക്കുന്ന, ഇങ്ങനെ ചെയ്യുന്ന സാധനത്തിന് ഇങ്ങനെ ഒരു ഫ്‌ളോ വന്നിട്ടുണ്ട്. ഇങ്ങനെ ചെയ്തിരുന്നെങ്കില്‍ നന്നായിരുന്നേനേയെന്ന് പറയുന്ന വളരെ മനോഹരമായ റിവ്യുവുണ്ട്. ഇവിടെ നക്കുന്നത് സിനിമയെ നന്നാക്കാനുമല്ല, അവര്‍ക്ക് പൈസ വേണം. ഈ മൊബൈലെടുത്ത് നടക്കുന്നത് ജോലിയും കൂലിയുമില്ലാത്തതു കൊണ്ടാണ്. ഒരു മഞ്ഞപത്രം മൊബൈല്‍ വഴി തുടങ്ങിയിട്ട് അത് വെച്ചിട്ട് കാട്ടവരാതം ചെയ്യുകയാണ്. ഈ കാട്ടവരാതം ചെയ്തിട്ട് ഇടുമ്പോള്‍ അവന്റെ ചാനലിന് കാഴ്ചക്കാരുണ്ടാകും.
ആ നെഗറ്റിവിറ്റി അവന് പൈസയാണ്. എന്റെ മുഖം വെച്ചിട്ട് സാധനമിടുകയാണെങ്കില്‍ എനിക്ക് ക്ലൈയിം ചെയ്യാം. യുട്യൂബിനടുത്ത് ചെന്ന് പറയാം എന്റെ മുഖം അതില്‍ കാണിച്ചിട്ടുണ്ട്. അവന് കോപ്പിറൈറ്റില്ല. എന്റെ മുഖം അതിനകത്ത് കാണിക്കാനുള്ള അവകാശം അവനില്ല. നല്ല രീതിയില്‍ വിമര്‍ശിക്കുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. വിമര്‍ശനം നല്ലതാണ്”
അതേസമയം,പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. അമിത് ചക്കാലക്കല്‍, സാബുമോന്‍ അബ്ദുസമദ്, നിഷാ സാരംഗ്, ആദര്‍ശ് രാജ, അജയന്‍ തകഴി, യാമി സോന, ഡിനി ഡാനിയല്‍, ടീന സുനില്‍, ഗായത്രി നമ്പ്യാര്‍, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നുണ്ട് . ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാല്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുണ്‍ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയന്‍ പൂങ്കുളവുമാണ്.