സൂരറൈ പോട്ര് ഹിന്ദി റീമേക്ക് ‘സർഫിറ’ ട്രെയിലർ പുറത്തെത്തി

0
190

ക്ഷയ് കുമാറിനെ നായകനാക്കി സുധാ കൊങ്കര സംവിധാനം ചെയ്യുന്ന സുരറൈ പോട്രിൻറെ ഹിന്ദി റീമേക്ക് സർഫിറ ട്രെയിലർ പുറത്തെത്തി.ബോക്സ് ഓഫീസില്‍ തുടർച്ചയായി പരാജയപ്പെട്ട അക്ഷയ് കുമാറിന്റെ കം ബാക്ക് ആയിരിക്കും ചിത്രമെന്ന സൂചന ട്രെയിലർ നൽകുന്നുണ്ട്.മാരൻ എന്ന യുവാവായി എത്തിയ സൂര്യയുടെ കഥാപാത്രത്തോട് സാമ്യം പുലർത്തുന്ന രീതിയിലുള്ളതാണ് അക്ഷയ് കുമാറിന്റെ സർഫിറയിലെ കഥാപാത്രവും.

ഇന്ത്യയിലെ ആദ്യ ബജറ്റ് എയര്‍ലൈനായ എയർ ഡെക്കാൺ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജിആര്‍ ഗോപിനാഥിന്റെ ആത്മകഥയായ സിംപ്ലി ഫ്ളൈ എ ഡെക്കാന്‍ ഒഡീസി എന്ന പുസ്തകത്തെയും അദ്ദേഹത്തിന്റെ വ്യോമയാന വ്യവസായത്തിലെ സംഭവവികാസങ്ങളെയും ആധാരമാക്കിയാണ് സൂരറൈ പോട്ര് നിർമ്മിച്ചിരുന്നത്.ചുരുങ്ങിയ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി യാത്രചെയ്യാന്‍ കഴിയുന്ന വിമാന സര്‍വീസ് ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള അദ്ദേഹത്തിന്റെ സ്വപ്നവും യാത്രയുമാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇതേ കഥ തന്നെയാണ് സർഫിറയും പ്രമേയമാക്കുന്നത്. സാധാരണക്കാർക്ക് ടിക്കറ്റിന് ഒരു രൂപ നൽകി വിമാനയാത്ര യാഥാർത്ഥ്യമാക്കുന്ന എയർലൈൻ കമ്പനി തുടങ്ങാനുള്ള വീർ മാഹ്ത്രേയുടെ ഉയർച്ച താഴ്ചകളുടെ കഥ.

അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രത്തിൽ സൂരറൈ പോട്രിലെ നായകൻ സൂര്യയും അതിഥി വേഷത്തിലെത്തുന്നുണ്ട്. പരേഷ് റാവൽ, ശരത്കുമാർ, രാധികാ മദൻ,സീമാ ബിശ്വാസ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.തമിഴിൽ വില്ലൻ വേഷത്തിലെത്തിയ പരേഷ് റാവൽ തന്നെയാണ് ഹിന്ദിയിലും വില്ലൻ. സുധ കൊങ്കരയും ശാലിനി ഉഷാദേവിയും ചേർന്നാണ് തിരക്കഥ.ബോളിവുഡിലെ മുൻനിര പ്രൊഡക്ഷൻ കമ്പനിയായ അബുന്ദനിറ്റ എന്റർടൈന്മെന്റ്സും സൂര്യയുടെ ഉടമസ്ഥതയിലുള്ള 2ഡി പ്രൊഡക്ഷൻസും ചേർന്നാണ് സർഫിറാ നിർമിക്കുന്നത്.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

2020 ലാണ് സൂര്യ,അപർണാ ബാലമുരളി, ഉർവശി എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ സൂരറൈ പോട്ര് റിലീസിനെത്തിയത്.കോവിഡ് കാലമായതുകൊണ്ട് തന്നെ ചിത്രം തിയറ്റർ റിലീസായിട്ടല്ല ഒടിടി റിലീസായി ആമസോൺ പ്രൈമിലൂടെയാണ് പുറത്തെത്തിയത്.എന്നിട്ടുപോലും ചിത്രത്തിന് ലോകമെമ്പാടുമുള്ള പ്രേക്ഷകരിൽ നിന്നും വലിയ പ്രശംസയാണ് ലഭിച്ചത്.നെടുമാരൻ ആയെത്തിയ സൂര്യയും ബൊമ്മിയായി എത്തിയ അപർണ ബാലമുരളിയും പ്രേക്ഷമനസ്സിൽ ഞൊടിയിടിയിലാണ് ഇടം നേടിയത്.കോവിഡ് പ്രതിസന്ധികള്‍ ഇല്ലായിരുന്നെങ്കില്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ട്ടിക്കുമായിരുന്ന സൂര്യയുടെ സിനിമയായിരുന്നു സൂരറൈ പോട്ര് എന്ന് നിസ്സംശയം പറയാൻ സാധിക്കും.സൂര്യ എന്ന നടന്റെ മികച്ച അഭിനയ മുഹൂർത്തങ്ങളുള്ള ചിത്രം നിരവധി പ്രശംസകളേറ്റുവാങ്ങിയിരുന്നു.ചിത്രത്തിലെ അഭിനയത്തിന് സൂര്യക്കും അപർണാ ബാലമുരളിക്കും ആ വർഷത്തെ മികച്ച നടനും നടിക്കുമുള്ള ദേശീയ പുരസ്കാരങ്ങൾ ലഭിച്ചിരുന്നു.മികച്ച ഫീച്ചർ സിനിമയ്ക്കുള്ള പുരസ്‌കാരവും സൂററൈ പോട്രിനായിരുന്നു. ജിവി പ്രകാശ് മികച്ച പശ്ചാത്തല സംഗീതത്തിനും സുധ കൊങ്കരയും ശാലിനി ഉഷ നായരും മികച്ച തിരക്കഥാകൃത്തുക്കൾക്കുള്ള പുരസ്‌കാരവും സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here