‘സത്യത്തിൽ സംഭവിച്ചത്’ പുതിയ ചിത്രത്തിന് ആശംസകളുമായി മമ്മൂട്ടി കമ്പനി

0
235

കാശ് മേനോൻ, ദിൽഷാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സത്യത്തിൽ സംഭവിച്ചത്’. പ്രശാന്ത് മോഹൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തി​ന്റെ ഫ​സ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മമ്മൂട്ടിയുടെ പ്രൊഡക്ഷൻ ഹൌസ് ആയ മമ്മൂട്ടി കമ്പനിയുടെ സോഷ്യൽ മീഡിയ പേജിലൂടെ ആണ് ഫ​സ്റ്റ് ലുക്ക് പോ​സ്റ്റർ റിലീസ് ചെയ്തത്.

ദിലീഷ് പോത്തൻ, ജോണി ആൻറണി, ശ്രീകാന്ത് മുരളി, കോട്ടയം രമേശ്, ടി ജി രവി, ജോജി ജോൺ, നസീർ സംക്രാന്തി, ബൈജു എഴുപുന്ന, കലാഭവൻ റഹ്‍മാൻ, ജയകൃഷ്ണൻ, വിജിലേഷ്, സിനോജ് വർഗീസ്, ശിവൻ സോപാനം, പുളിയനം പൗലോസ്, ഭാസ്കർ അരവിന്ദ്, സൂരജ് ടോം, അശ്വതി ശ്രീകാന്ത്, കുളപ്പുള്ളി ലീല, ശൈലജ കൃഷ്ണദാസ്, പ്രതിഭ പ്രതാപചന്ദ്രൻ, പാർവതി രാജൻ ശങ്കരാടി, സുഷമ അജയൻ, ഗായത്രി ദേവി തുടങ്ങിയ താരങ്ങൾ ആണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കെെകാര്യം ചെയ്യുന്നത്. പി ആർ എന്റർടെയ്ൻ‍മെൻറ്സിൻറെ ബാനറിൽ പ്രശാന്ത് മോഹൻ, കോട്ടയം രമേശ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് വിനോദ് ജി മധു ആണ്.

കാവാലം നാരായണപ്പണിക്കർ എഴുതിയ വരികൾക്ക് ബെന്നി ഫെർണാണ്ടസ്, കാവാലം ശ്രീകുമാർ, മധു പോൾ എന്നിവർ ആണ് സംഗീതം പകരുന്നത്. എഡിറ്റിങ് നിർവ്വഹിക്കുന്നത് സുനീഷ് സെബാസ്റ്റ്യൻ ആണ്. പ്രൊഡക്ഷൻ കൺട്രോളർ അമ്പിളി കോട്ടയം, കല കെ കൃഷ്ണൻകുട്ടി, മേക്കപ്പ് പട്ടണം ഷാ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്ണൻ, സ്റ്റിൽസ് ശിവൻ മലയാറ്റൂർ, പരസ്യകല ആർട്ടോകാർപ്പസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ലിനു ആന്റണി, ബിജിഎം മധു പോൾ, വിഎഫ്എക്സ് അജീഷ് പി തോമസ്, നൃത്ത സംവിധാനം ഇംതിയാസ് അബൂബക്കർ, സൗണ്ട് ഡിസൈൻ അരുൺ രാമവർമ്മ, സംഘട്ടനം അഷറഫ് ഗുരുക്കൾ, പിആർഒ- എ എസ് ദിനേശ് എന്നിവരാണ് സിനിമയുടെ അണിയറയിൽ പ്രവർത്തിക്കുന്നവർ.

അതേസമയം ദിലീഷ് പോത്ത​ന്റേതായി തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയ ഏറ്റവും പുതിയ ചിത്രം ​ഗോളം ആണ്. ഇൻവെ​സ്റ്റി​ഗേറ്റീവ് ത്രില്ലർ ജോണറിലൂടെ സഞ്ചരിച്ച ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here