തെന്നിന്ത്യൻ താരം ശിവകാര്‍ത്തികേയന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘എസ് കെ 23’. ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന എസ് കെ 23 യിലേക്ക് പുതിയ ഓരോരോ താരങ്ങളായി ജോയിൻ ചെയ്തിരുന്നു. വിദ്യുത് ജംവാളും വിക്രാന്ത്യെയും ചിത്രത്തിൽ ജോയിൻ ചെയ്ത വാർത്ത ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ നടന്‍ ഷബീര്‍ കല്ലറയ്ക്കലും എസ്കെ 23 യിൽ ജോയിൻ ചെയ്തിരിക്കുകയാണ്. ചിത്രത്തിന്റെ സംവിധായകന്‍ എ ആര്‍ മുരുഗദോസാണ് ഇക്കാര്യം എക്‌സ് പോസ്റ്റിലൂടെ അറിയിച്ചത്. ‘ഡാന്‍സിംഗ് റോസ്’ എന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന ഷബീര്‍ ഇപ്പോള്‍ എസ് കെ x എആര്‍എമ്മിന്‍റെ ഭാഗമാണെന്ന് വെളിപ്പെടുത്തുന്നതില്‍ വളരെ ആവേശമുണ്ടെന്നാണ് എ ആർ മുരുഗദോസ് പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ഒരു മികച്ച പ്രതിഭ, അദ്ദേഹത്തോടൊപ്പം ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കാന്‍ കാത്തിരിക്കുകയാണ്’ എന്നും അദ്ദേഹം ഒപ്പം കുറിക്കുകയുണ്ടായി.
Excited to reveal that the talented Dancing Rose @actorshabeer is now part of #SKxARM. A solid talent, looking forward to shooting some terrific action scenes with him 🔥 https://t.co/KQ6rK3Pojt
— A.R.Murugadoss (@ARMurugadoss) June 16, 2024
സംവിധായകന്‍ മുരുഗദോസുമായുള്ള ശിവകാര്‍ത്തികേയന്റെ ആദ്യ ചിത്രമാണ് എസ് കെ 23. സ്‌പോര്‍ട്‌സ് പ്രമേയമായി വന്ന, ക്രിഷ് തിരുകുമാരന്‍ സംവിധാനം ചെയ്ത മാന്‍ കരാട്ടെയുടെ നിര്‍മ്മാതാവാണ് മുരുഗദോസ്. രുക്മിണി വസന്ത് ആണ് ചിത്രത്തിലെ നായിക ആയി എത്തുന്നത്
പ്രസാദ് എന്‍.വിയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ആയിട്ടുള്ളത്. സുദീപ് ഇളമണാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവ്വഹിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ആയെത്തുന്നത്.
ശിവകാർത്തികേയന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് അമരൻ. മേജര്‍ മുകുന്ദ് വരദരാജന്റെ ജീവിതമാണ് ചിത്രത്തില്‍ പശ്ചാത്തലമാക്കിയിരിക്കുന്നത്. മേജര്‍ മുകുന്ദ് വരദരാജനായിട്ടാണ് ശിവകാര്‍ത്തികേയൻ ചിത്രത്തില്‍ അഭിനയിക്കുന്നത് എന്നതും ആരാധകരെ ആവേശത്തിലാക്കുന്ന ഒരു ഘടകമാണ്. ശിവകാര്‍ത്തികേയൻ നായകനായ അമരൻ സെപ്റ്റംബര്‍ അവസാനത്തോടെ പ്രദര്‍ശനത്തിനെത്തും എന്നാണ് വരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. യുദ്ധത്തിന്റെ പശ്ചാത്തലവും, ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രം എന്നതും, പ്രേക്ഷകര്‍ക്ക് ആകാംക്ഷയുണ്ടാക്കുന്നതാണ്. സംവിധാനം രാജ്‍കുമാര്‍ പെരിയസ്വാമി നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഭുവൻ അറോറ, രാഹുല്‍ ബോസ് തുടങ്ങിയവര്‍ക്കൊപ്പം ശ്രീകുമാര്‍, വികാസ് ബംഗര്‍ എന്നീ താരങ്ങളും പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. സായ് പല്ലവിയാണ് ശിവകാര്‍ത്തികേയൻ നായകനാകുന്ന ചിത്രത്തില്‍ നായികയായി എത്തുന്നത്. കശ്‍മീരിലടക്കം ചിത്രികരിച്ച അമരൻ എന്ന സിനിമയുടെ നിര്‍മാണം കമല്‍ഹാസന്റെ രാജ് കമലിന്റെ ബാനറില്‍ ആണ് ചെയ്തിരിക്കുന്നത്. തമിഴില്‍ മിനിമം ഗ്യാരണ്ടിയുള്ള ഒരു താരമാണ് ശിവകാര്‍ത്തികേയൻ എന്നത് നിരവധി വിജയ ചിത്രങ്ങളിലൂടെ അദ്ദേഹം തെളിയിച്ചതാണ്. അതിനാല്‍ ശിവകാര്‍ത്തികേയൻ നായകനാകുന്ന ഓരോ ചിത്രത്തിനായും ആരാധകര്‍ കാത്തിരിക്കാറുമുണ്ട്.