സിനിമാപ്രേമികളുടെ പ്രിയപ്പെട്ട നടന്മാരാണ് ഷാരൂഖ് ഖാനും അമിതാഭ് ബച്ചനും. കോടിക്കണക്കിന് ആരാധകരാണ് ഇരുവർക്കുമുള്ളത്. ഇരുവരും ഒരു പരസ്യത്തിലൂടെ ഒരുമിച്ചെത്തിയിരിക്കുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരു മസാല ബ്രാൻഡിന്റെ പരസ്യത്തിലാണ് ഷാരൂഖാനും അമിതാഭ് ബച്ചനും ഒരുമിച്ചെത്തിയിരിക്കുന്നത്. ഇരുവരും തങ്ങളുടെ യഥാർത്ഥ പേരിൽ തന്നെയാണ് അഭിനയിച്ചിരിക്കുന്നത്.
ഷൂട്ടിംഗ് കഴിഞ്ഞ് വീട്ടിലേക്ക് പോകാൻ ഇറങ്ങുമ്പോൾ മാധ്യമങ്ങൾ ഷാരൂഖിന് ചുറ്റും വളയുന്നതാണ് പരസ്യത്തിന്റെ തുടക്കത്തിൽ കാണാൻ സാധിക്കുന്നത്. മാധ്യമങ്ങളെ ഒഴിവാക്കി വീട്ടിലേക്ക് പോകാൻ ശ്രമിക്കുകയാണ് താരങ്ങൾ. എന്നാൽ ഇരുവരും പെട്ടന്ന് വീട്ടിലേക്ക് പോകുന്നത് പ്രത്യേക മസാല ചേര്‍ത്ത ബിരിയാണി ആസ്വദിച്ച് കഴിക്കാൻ വേണ്ടിയാണ്. ഒടുവില്‍ രണ്ട് പേരും ഒരുമിച്ച് വീട്ടിൽ എത്തുകയും ചെയ്യന്നുണ്ട്. ശേഷം മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഇരുവരും ഒരേ രീതിയില്‍ എതിർ ദിശകളിലേക്ക് ചൂണ്ടി ആലിയ എന്ന് അലറി വിളിക്കുന്നു.
ആ സമയം ആലിയ ഭട്ടിനോട് സംസാരിക്കാൻ മാധ്യമങ്ങൾ അങ്ങോട്ട് ഓടുമ്പോൾ അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും ഒരുമിച്ച് അവരുടെ കാറുകളിൽ കയറുന്നതാണ് പരസ്യത്തിന്റെ പ്രമേയം. ചുരുങ്ങിയ സമയം കൊണ്ടാണ് ഈ പരസ്യം സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചത്. അതേസമയം കഴിഞ്ഞ ദിവസമാണ് ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാൻ പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണത്തോടെ ജവാൻ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തമിഴ് സംവിധായകൻ അറ്റ്ലി ആദ്യമായി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജവാൻ.
നയൻതാര ആയിരുന്നു ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായെത്തിയത്. നയൻതാരയുടെയും ഹിന്ദിയിലെ ആദ്യ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. വിജയ് സേതുപതിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന് ലഭിച്ചത്.
ചിത്രം ആദ്യദിനം നേടിയ കളക്ഷൻ ആണ് ട്രെയ്ഡ് അനലിസ്റ്റുകൾ പുറത്തു വിട്ടിരുന്നു. നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ.