‘ജവാൻ’ വിജയാഘോഷത്തിൽ പങ്കെടുക്കാതെ നയൻതാര; കാരണം എന്തെന്ന് വ്യക്തമാക്കി ഷാരൂഖ്

0
191

ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ തിയറ്ററുകളിൽ വൻ വിജയമാണ് കരസ്ഥമാക്കിയത്.ബോക്സ്ഓഫീസിൽ തരംഗം സൃഷ്ട്ടിച്ച ജവാനിന്റെ വിജയാഘോഷം കഴിഞ്ഞദിവസം മുംബൈയിൽ സംഘടിപ്പിച്ചിരുന്നു.അറ്റ്ലി, വിജയ് സേതുപതി, അനിരുദ്ധ്, ദീപിക പദുക്കോൺ തുടങ്ങി സിനിമയിലെ അണിയറ പ്രവര്‍ത്തകരെല്ലാം ഒത്തുചേർന്ന ചടങ്ങിൽ നയൻതാര പങ്കെടുത്തിരുന്നില്ല.നയൻ‌താര എന്തുകൊണ്ടാണ് ചടങ്ങിൽ പങ്കെടുക്കാതിരുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന് ഷാരൂഖ് നൽകിയ മറുപടിയും വീഡിയോയുമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്.

അമ്മയുടെ പിറന്നാള്‍ ദിവസമായതുകൊണ്ടാണ് നയൻതാരയ്ക്ക് ഇവിടെ വരാൻ പറ്റാതിരുന്നതെന്നും നയൻതാരയുടെ അമ്മയ്ക്കു വേണ്ടി പാട്ടുപാടി പിറന്നാൾ ആശംസകൾ നേരുകയും ഷാരൂഖ് ചെയ്യുന്നുണ്ട്.

വിജയാഘോഷ ചടങ്ങുകള്‍ക്കിടെ വിഡിയോ സന്ദേശത്തിലൂടെ നയൻതാര പ്രത്യക്ഷപ്പെടുന്നതും വീഡിയോയിലുണ്ട് . ‘‘ഇന്ന് അവിടെ എന്റെ സാന്നിധ്യമുണ്ടാകണമെന്ന് മനസ്സുകൊണ്ട് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. എന്റെ ഈ യാത്രയിൽ ഒപ്പം നിന്നു പിന്തുണച്ച വലിയ ആളുകളുടെ ഒരു കൂട്ടം അവിടെയുണ്ട് . എന്നാൽ ഇന്ന് എന്റെ കുടുംബത്തിലെ പ്രധാന ദിവസമാണ്. അതുകൊണ്ട് ഈ ദിവസം അവർക്കൊപ്പം സമയം ചിലവഴിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത് .’’ എന്നും നടി വീഡിയോയിലൂടെ പറഞ്ഞു.

 

View this post on Instagram

 

A post shared by Shah Rukh Khan (@iamsrk)

അതേസമയം  കിംഗ് ഖാൻ ഷാരൂഖ് ഖാനെ നായകനാക്കി അറ്റ്ലീ സംവിധാനം ചെയ്ത ”ജവാൻ ” തിയറ്ററുകളിൽ മികച്ച വിജയത്തോടെ പ്രദർശനം തുടരുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രം 300 കോടി ക്ലബില്‍ എത്തിയിരുന്നു. മാത്രമല്ല ആഗോള വ്യാപകമായി ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ് .ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്. ആ​ഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു. കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാ​ന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്ര‍ർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here