അറ്റ്ലീ സംവിധാനം ചെയ്ത ഷാരൂഖ് ചിത്രം ജവാനിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ആഗോള ബോക്സ് ഓഫീസിൽ ചിത്രം 900 കോടിക്ക് മുകളിലാണ് നേടിയത്.ചിത്രത്തിൽ ഷാരൂഖിന്റെ നായികയായി എത്തിയ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുമായി ബന്ധപ്പെട്ട ചില പരാതികൾ കഴിഞ്ഞ ദിവസം ഉയർന്നിരുന്നു.ജവാനിൽ നയൻതാരയുടെ കഥാപാത്രത്തിന്റെ രംഗങ്ങള്‍ കുറവാണെന്നും നടി അതില്‍ പരിഭവിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.ഇപ്പോഴിതാ നയൻതാര ചെയ്ത കഥാപാത്രത്തെ കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.അമ്മയായിട്ടുള്ള നയൻതാരയുടെ പ്രകടനത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയ ആരാധകന് മറുപടിയായിട്ടായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. നയൻതാരയുടെ പ്രകടനം മികച്ച ഒന്നാണെന്ന് പറഞ്ഞ ആരാധകൻ എല്ലാ മേഖലകളിലെയും സ്‍ത്രീകളെ ജവാനില്‍ പ്രതിനിധാനം ചെയ്‍തതിന് ഷാരൂഖ് ഖാന് നന്ദിയും രേഖപ്പെടുത്തുകയായിരുന്നു. ലവ് യു എന്നുമായിരുന്നു ട്വീറ്റ്.ഒരു അമ്മയായ നര്‍മദ എന്ന കഥാപാത്രം മികച്ചതാണ് എന്ന് അനുഭവപ്പെട്ടിരുന്നു എന്നാണ് ഷാരൂഖ് ഖാന്റെ മറുപടി. പക്ഷേ എല്ലാം പരിഗണിച്ചപ്പോള്‍ കഥാപാത്രത്തിന്റെ സ്‍ക്രീൻ ടൈം കുറവായി. എങ്കിലും പക്ഷേ മികച്ചതായിരുന്നു കഥാപാത്രമെന്നും താരം ആരാധകന് മറുപടിയെന്നോണം അഭിപ്രായപ്പെട്ടു. ട്വിറ്ററില്‍ ആരാധകരോടെ സംസാരിക്കവേയാണ് ഷാരൂഖ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ജവാനിലെ നയൻതാരയുടെ ആക്ഷൻ രംഗങ്ങൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.ഒരേസമയം രണ്ട് റോളുകളിൽ എത്തിയ കഥാപാത്രത്തിന് സ്ക്രീൻ ടൈം കൂടുതൽ വേണമായിരുന്നു എന്ന ആവശ്യം പരക്കെ ഉയർന്നിരുന്നു.
അതേസമയം ബോക്സ് ഓഫീസിൽ തരംഗം സൃഷ്ട്ടിക്കാൻ ഒരുങ്ങുകയാണ് അറ്റ്ലീ സംവിധാനം ചെയ്ത ജവാൻ.റിലീസ് ചെയ്ത് പതിമൂന്ന് ദിവസം പിന്നിടുമ്പോൾ 900 ക്ലബ്ബിൽ ഇടം നേടിയിരിക്കുകയാണ് ചിത്രം.താമസിയാതെ ആയിരം കോടി പിന്നിടുമെന്നാണ് വിവരങ്ങൾ.ജവാൻ ആഗോളതലത്തിലെ കണക്കനുസരിച്ച് 907.54 കോടിയിലേക്ക് ആണ് ഇപ്പോൾ ചിത്രം എത്തിയിരിക്കുന്നത്. 36 കോടി ആയിരുന്നു ഇന്ത്യയിൽ നിന്നും മാത്രമായി ചിത്രം നേടിയിരുന്നത്. ജവാൻ ഈ ആഴ്ച തന്നെ ആയിരം കോടി കടക്കുമെന്നാണ് ഇപ്പോഴത്തെ കളക്ഷൻ കണക്കുകളിൽ നിന്നും മനസിലാകുന്നത്.ഷാരൂഖ് ഖാൻ നായകനായെത്തിയ ജവാന് മുൻപിറങ്ങിയ പഠാനും കളക്ഷനിൽ 1000 കോടിയിൽ എത്തിയിരുന്നു. ഒരു ഇന്ത്യൻ ചിത്രത്തിന് ആദ്യത്തെ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആയിരുന്നു ജവാൻ 500 കോടിയിലൂടെ സ്വന്തമാക്കിയത്.
ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .