മികച്ച പ്രേക്ഷകപ്രതികരണത്തോടെ ജൈത്രയാത്ര തുടരുകയാണ് ജവാൻ. കിംഗ് ഖാനും നയൻതാരയും മാസ്മരിക പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചിരിക്കുന്നത്. ഇപ്പോഴിതാ ജവാന്റെ ഓഡിയോ ലോഞ്ചിനിടെ ഉണ്ടായ രസകരമായ കാര്യങ്ങളാണ് പുറത്തുവരുന്നത്. അനിരുദ്ധിനെക്കുറിച്ചും യോഗി ബാബുവിനെക്കുറിച്ചും ഷാരൂഖ് ഖാൻ പരാമർശിച്ചിരുന്നു.
വെെ ദിസ് കൊലവെറി’ ഗാനം പുറത്തിറങ്ങിയതുമുതൽ അനിരുദ്ധിനെ കാണാൻ ആഗ്രഹിക്കുകയാണ് എന്ന് പറയുകയാണ് ഷാരൂഖ് ഖാൻ. അനിരുദ്ധ് സ്വന്തം മകനെപ്പോലെയാണെന്നു൦ അദ്ദേഹം കൂട്ടിച്ചേർത്തു. തന്റെ ഫോൺ കോളുകൾ മിസ് ചെയ്യുമെന്ന് അനിരുദ്ധ് പറയാറുണ്ടെന്നും, ചിത്രത്തിലെ ഒരു ഗാനം അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിച്ചാലോയെന്ന് അറ്റലീ ചോദിച്ചിരുന്നുവെന്നും എല്ലാ ഗാനങ്ങളും അനിരുദ്ധിനെക്കൊണ്ട് ചെയ്യിപ്പിക്കാമെന്ന് താൻ പറഞ്ഞുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.
അതേസമയം, യോഗി ബാബുവിനെക്കുറിച്ചും സംസാരിക്കാനും ഷാരൂഖ് മറന്നില്ല. ജവാൻ ചിത്രത്തിന്റെ പ്രൊമോഷൻ വിവിധ സ്ഥലങ്ങളിൽ നടന്നിരുന്നു, അതിൽ ചെന്നൈയിൽ നടന്ന പ്രൊമോഷനിടെ നടന്ന രസകരമായ സംഭവമാണ് ഷാരൂഖ് പറഞ്ഞിരിക്കുന്നത്. അവിടെ എത്തിയപ്പോൾ നിരവധി ആരാധകർ ബഹളം ഉണ്ടാകുകയും കൈയടിക്കുകയും ഒക്കെ ചെയ്തിരുന്നു, ഞാൻ വിചാരിച്ചത് എനിക്ക് ആയിരിക്കും കൈയയടി എന്നാണ്. എന്നാൽ യഥാർത്ഥത്തിൽ യോഗി ബാബുവിനെ കണ്ടിട്ടാണ് അവർ ബഹളം ഉണ്ടാക്കിയത് എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്. ‘യോഗി ബാബു വളരെ ലജ്ജയുള്ള ശാന്തനായ വ്യക്തിയാണെന്നും ചിത്രത്തിന്റെ ഭാഗമായതിന് നന്ദി എന്നും ഷാരൂഖ് ഖാൻ കൂട്ടിച്ചേർത്തു.
തമിഴ് സംവിധായകൻ അറ്റ്ലി ആദ്യമായി ബോളിവുഡിലേയ്ക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ജവാൻ. നയൻതാര ആയിരുന്നു ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായെത്തിയത്. നയൻതാരയുടെയും ഹിന്ദിയിലെ ആദ്യ ചിത്രമാണ് ജവാൻ. ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തിൽ ഉണ്ട്. വിജയ് സേതുപതിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന് ലഭിച്ചത്.
ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകുന്നത്. ചിത്രം ആദ്യദിനം നേടിയ കളക്ഷൻ ട്രെയ്ഡ് അനലിസ്റ്റുകൾ പുറത്തുവിട്ടിരുന്നു. നാഷണ്‍ തിയറ്റര്‍ ശൃംഖലയിലെ കളക്ഷൻ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് കണക്ക് പുറത്തുവിട്ടിരിക്കുന്നത്. പിവിആര്‍ ഐനോക്സില്‍ ജവാൻ 15.60 കോടി രൂപയും സിനിപൊളിസില്‍ 3.75 കോടിയും നേടിയിരിക്കുകയാണ് ജവാൻ. 12 മണി വരെ ആകെ 19.35 കോടി നേടിയിരിക്കുകയാണ് ജവാൻ. ആദ്യദിനത്തിലെ മികച്ച കളക്ഷൻ കൊണ്ടുതന്നെ വരുംദിവസങ്ങളിൽ ‘ജവാൻ’ 100 കോടി ക്ലബിൽ എത്തും എന്ന് തന്നെയാണ് സൂചന.