സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചാവിഷയമായിരിക്കുന്നത് ജവാൻ സിനിമയുടെ കളക്ഷനുമായി ബന്ധപ്പെട്ട് വന്ന കമന്റും അതിന് ഷാരൂഖ് ഖാൻ നൽകിയ മറുപടിയുമാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
Chupp baith aur ginta reh…bas!!! Don’t get distracted in counting!!! #Jawan https://t.co/vIsUn5W4X7
— Shah Rukh Khan (@iamsrk) September 27, 2023
കഴിഞ്ഞ ദിവസം എക്‌സിൽ ക്യു ആൻഡ് എ സെക്ഷനുമായി ഷാരൂഖ് ഖാൻ എത്തിയിരുന്നു. ഇതിലൊരു ചോദ്യമായിരുന്നു ജവാന്റെ കളക്ഷനുമായി ബന്ധപ്പെട്ടത് . ‘ഷാരൂഖ് ഖാന്‍.. ജവാന്റെ കള്ളക്കണക്കിനെ കുറിച്ച് എന്താണ് പറയാനുള്ളത്.നിര്‍മാതാക്കള്‍ കള്ളക്കണക്കാണ് പുറത്തുവിടുന്നതെന്ന് ആരോപണമുണ്ടായിരുന്നു, എന്നായിരുന്നു ചോദ്യം. ഷാരൂഖ് ഉടൻ തന്നെ ചോദ്യത്തിന് മറുപടിയുമായി എത്തുകയായിരുന്നു.
‘മിണ്ടാതിരുന്ന് എണ്ണിനോക്ക്.എണ്ണുമ്പോള്‍ ഒരിക്കലും ശ്രദ്ധ തിരിക്കരുത്’, എന്നായിരുന്നു ഷാരൂഖ് ഖാന്റെ മറുപടി.ഉരുളയ്ക്ക് ഉപ്പേരി പോലുള്ള ഷാരൂഖിന്റെ മറുപടി കേട്ട് നിരവധി പേരാണ് പ്രശംസയുമായി രംഗത്ത് എത്തിയത്.അടുത്തിടെയാണ് ജവാന്റെ ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോർട്ട് വ്യാജമാണെന്ന ആരോപണങ്ങൾ ഉയർന്ന് വന്നത്.
ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ചുകൊണ്ടാണ് ജവാൻ 1000 കോടി ക്ലബിൽ എത്തിയത് .നിർമ്മാതാക്കളായ റെഡ് ചില്ലീസ് തന്നെയാണ് ഔദ്യോഗിക വിവരം പുറത്തുവിട്ടത് . ഷാരൂഖ് ഖാൻ നായകനായി എത്തിയ ചിത്രത്തിന് റിലീസിന് എത്തിയ അന്ന് മുതൽ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കുറച്ച് ദിവസങ്ങൾ മുൻപായിരുന്നു 900 ക്ലബ്ബിൽ ഇടം നേടിയത്. ആഗോളതലത്തില്‍ ജവാൻ നേടിയത് 979.29 കോടി രൂപയാണെന്നു പുറത്ത് വന്നിരുന്നു. മുൻപേ ഷാരൂഖ് ഖാന്റെ പഠാൻ 1000 കോടി ക്ലബില്‍ എത്തിയിരുന്നു.ആദ്യമായാണ് ഒരു ഹിന്ദി സിനിമ മൂന്ന് ദിവസങ്ങൾക്കുള്ളിൽ 200 കോടിയിലധികം നേടുന്നത്.ആഗോളതലത്തിൽ നൂറ് കോടി ക്ലബ്ബിൽ കയറുന്ന ഏഴാമത്തെ ഇന്ത്യൻ ചിത്രമായി ഷാരൂഖ് ഖാന്റെ ‘ജവാൻ’ സ്ഥാനം പിടിച്ചിരുന്നു .കൂടാതെ നൂറ് കോടി ക്ലബിൽ കേറുന്ന ഷാരൂഖ് ഖാന്റെ രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിന് ലഭിച്ചിരുന്നു. അവസാനം പ്രർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ പഠാൻ 108 കോടി രൂപയുടെ ആഗോള ഓപ്പണിംഗ് സ്വന്തമാക്കിയിരുന്നു.
പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.