ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ”റാണി” ഇന്ന് മുതൽ തിയറ്ററുകളിൽ.പതിനെട്ടാംപടി എന്ന ചിത്രത്തിന് ശേഷം ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാവന, ഹണി റോസ്, ഉർവശി എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കാലിക പ്രസക്തമായ വിഷയം അവതരിപ്പിക്കുന്ന ത്രില്ലർ ചിത്രത്തിൽ ഉൾപ്പെടുന്ന റാണി ശക്തമായ സ്ത്രീപക്ഷ സാന്നിദ്ധ്യത്തിലൂടെ ഉദ്വേഗജനകമായ കഥ പറയുന്ന ചിത്രം കൂടിയാണ്.
View this post on Instagram
പതിനെട്ടാം പടി’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമായതുകൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് ആരാധകർ. യഥാർത്ഥ സംഭവം ആസ്പദമാക്കിയ ചിത്രം സാമൂഹ്യപ്രാധാന്യമുള്ള വിഷയമാണ് സംസാരിക്കുന്നതെന്ന് ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയ്ലറിലൂടെ മനസ്സിലാക്കാൻ സാധിക്കും.നേരത്തെ ചിത്രത്തിലെ പറന്നേ പോ, വാഴേണം തുടങ്ങിയ ഗാനങ്ങൾ പുറത്തിറങ്ങിയിരുന്നു. ഈ ഗാനങ്ങൾക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചത്.ഗുഡ്‌വിൽ എന്റര്ടെയിന്മെന്റ്സ് എന്ന യുട്യൂബ് ചാനലിലൂടെ പുറത്തിറങ്ങിയ ഗാനങ്ങൾ ഇതിനോടകം അഞ്ച് ലക്ഷത്തിഅലധികം ആളുകൾ കണ്ടുകഴിഞ്ഞു.
അശ്വിൻ ഗോപിനാഥ്, കൃഷ്ണൻ ബാലകൃഷ്ണൻ, അബി സാബു, മാല പാർവതി, അനുമോൾ,മണിയൻ പിള്ള രാജു, ആമി പ്രഭാകരൻ എന്നിവരും ചിത്രത്തിൽ വ്യത്യസ്ത റോളുകളിൽ എത്തുന്നുണ്ട്. മാജിക്ക് ടെയിൽ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ശങ്കർ രാമകൃഷ്ണൻ, വിനോദ് മേനോൻ, ജിമ്മി ജേക്കബ് എന്നിവർ ചേർന്നാണ് നിർമ്മാണം.
ചായായാഗ്രഹൻ : വിനായക് ഗോപാൽ, എഡിറ്റർ: അപ്പു ഭട്ടതിരി, സംഗീതം/വരികൾ: മേന മേലത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ : വിജയ ലക്ഷ്മി വെങ്കട്ടരാമൻ, ഉണ്ണികൃഷ്ണൻ രാജഗോപാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷിബു ഗംഗാധരൻ, പശ്ചാത്തല സംഗീതം: ജോനാഥൻ ബ്രൂസ്, പ്രൊഡക്‌ഷൻ ഡിസൈൻ : അരുൺ വെഞ്ഞാറമൂട്, മേക്കപ്പ്:രഞ്ജിത്ത് അമ്പാടി, കോസ്റ്റ്യൂംസ്: ഇന്ദ്രൻസ് ജയൻ, ആക്‌ഷൻ -സുപ്രീം സുന്ദർ.അതേസമയം മറ്റൊരു ‘റാണി’യും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഉപ്പും മുളകും താരങ്ങളായ ബിജു സോപാനവു൦, ശിവാനിയു൦ ഒരുമിച്ചെത്തുന്ന ചിത്രം ശക്തമായ അച്ഛൻ മകൾ ആത്മബന്ധം പ്രമേയമാക്കുന്നു. പേരുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ ചൂടുപിടിക്കുന്നതിനിടയിൽ അഭ്യൂഹങ്ങൾക്ക് ശേഷം ചിത്രം ഒക്ടോബർ 6ന് തീയേറ്ററുകളിൽ എത്തും എന്നറിയിച്ചുകൊണ്ടുള്ള പോസ്റ്ററും ട്രെയ്‌ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
എസ്.എം.ടി പ്രൊഡക്ഷൻസ്, റഷാജ് എൻ്റർടെയിൻമെൻ്റ്സ് എന്നിവരുടെ ബാനറിൽ ബിനു ക്രിസ്റ്റഫർ, അബ്ദുൾ റഷീദ്, മണികുട്ടൻ വി.ഡി എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണ് ‘റാണി’. ചിത്രത്തിന് U/A സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. മഖ്ബൂൽ സൽമാൻ, ജയൻ ചേർത്തല, കുളപ്പുള്ളി ലീല, കണ്ണൻ പട്ടാമ്പി, അൻസാൽ പള്ളുരുത്തി, റിയാസ് പത്താൻ, ജെൻസൻ ആലപ്പാട്ട്, കവിത ബൈജു, ദാസേട്ടൻ കോഴിക്കോട്, ആരോമൽ ബി.എസ്, രഞ്ജൻ ദേവ്, ശ്രീദേവ് പുത്തേടത്ത് എന്നിവരാണ് മറ്റു താരങ്ങൾ.