മലയാള സിനിമയിലെ നടന്മാരോടുള്ള സ്നേഹം തുറന്ന് പറഞ്ഞ് നടൻ ശിവരാജ്‌കുമാർ.മോഹൻലാൽ കുടുംബ സുഹൃത്ത് ആണെന്നും നടൻ ദുൽഖർ സൽമാന്റെ അഭിനയം വളരെ ഇഷ്ടമാണെന്നും ജയറാമിന് സഹോദരസ്ഥാനമാണെന്നും നടൻ പറയുന്നു.ഗോസ്റ്റ് സിനിമയുടെ പ്രൊമോഷനിടെയാണ് നടൻ ഇക്കാര്യം മാധ്യമങ്ങളുമായി പങ്കുവച്ചത്.
നടന്റെ വാക്കുകൾ…..
”മോഹൻലാൽ സാർ എന്റെ അച്ഛനുമായി വലിയ അടുപ്പത്തിലായിരുന്നു.ഫാമിലി ഫ്രണ്ട് എന്ന് പറഞ്ഞാൽ ശെരിയാകില്ല അതിലും മീതെയാണ് ഞങ്ങൾ തമ്മിലുള്ള അടുപ്പം.ജയറാം സാറും അതുപോലെയാണ് എനിക്ക് എന്റെ സഹോദരനെ പോലെയാണ് .കല്യാൺ ജൂവല്ലേഴ്‌സിന്റെ മീറ്റിന് വരുമ്പോൾ ഞങ്ങൾ ഇടക്കിടക്ക് കാണാറുണ്ട്.കല്യാൺ ജൂവല്ലേഴ്‌സിന്റെ കഴിഞ്ഞ നവരാത്രി ആഘോഷത്തിന് വന്നപ്പോൾ പോലും ജയറാം എന്നോട് ചോദിച്ചിരുന്നു നമ്മൾ എന്നാണ് ഒരുമിച്ച് ഒരു സിനിമ ചെയ്യുകയെന്ന്.എന്നെ സംബന്ധിച്ചിടത്തോളം ജയറാം സാർ വളരെ ഹ്യൂമർ സെൻസ് ഉള്ള ഒരാളാണ്.എപ്പോഴും എന്നോട് പറയും ചെയ്യുകയാണെങ്കിൽ നല്ലൊരു കഥപാത്രം ചെയ്യണമെന്ന്.ഗോസ്റ്റ് അദ്ദേഹത്തിന് ആഗ്രഹം പോലെ നടന്ന ഒരു സിനിമയാണ്.ഉറപ്പായും അദ്ദേഹത്തിൻറെ ആദ്യ കന്നഡ സിനിമ വിജയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അതുപോലെ ഞാൻ മലയാളത്തിൽ ദുൽഖർ സൽമാന്റെ ഫാൻ ആണ് ഞാൻ. അദ്ദേഹത്തിൻറെ അഭിനയം വളരെ മികച്ചതാണ്.മമ്മൂട്ടിയുടേതും അതുപോലെ തന്നെയാണ്.”ഒക്ടോബർ 19 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ രണ്ട് വ്യത്യസ്ത ലുക്കുകളിലാണ് ശിവരാജ് കുമാർ എത്തുന്നത്.ആക്ഷൻ ഹീസ്റ്റ് ത്രില്ലറായ ചിത്രത്തിന്റെ കലാ സംവിധാനം ‘കെജിഎഫ്’ ഫെയിം ശിവ കുമാര്‍ നിര്‍വഹിക്കുമ്പോള്‍ അര്‍ജുൻ ജന്യയാണ് ‘ഗോസ്റ്റി’ന്റെ സംഗീത സംവിധാനം ചെയ്യുന്നത്.ശ്രീനിയാണ് ‘ഗോസ്റ്റെ’ന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.മാത്രമല്ല നടൻ ജയറാമിന്റെ ആദ്യ കന്നഡ സിനിമ കൂടിയാണ് ഗോസ്റ്റ്.
നെൽസൺ സംവിധാനം ചെയ്ത രജനികാന്ത് സിനിമ ജയിലറിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കിയ നടനാണ് ശിവരാജ് കുമാർ.ജയിലർ സിനിമയിലെ ശിവരാജ് കുമാറിന്റെ അഭിനയത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.നരസിംഹ എന്ന ഡോൺ കഥാപാത്രമായാണ് ശിവരാജ് കുമാർ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ അദ്ദേഹത്തിന്റെ മാസ് രംഗങ്ങൾക്ക് പ്രതീക്ഷിച്ചതിലും വലിയ സ്വീകരണമാണ് ലഭിച്ചത്. തിയറ്റർ ഒന്നടങ്കം പിടിച്ചുകുലുക്കുന്ന തരത്തിലുള്ള മാസ് വരവാണ് ക്ലൈമാക്സിൽ അദ്ദേഹത്തിന്റേത്. കേരളത്തിൽ പോലും ശിവരാജ് കുമാറിന്റെ ഈ രംഗത്തിനു വമ്പൻ പ്രതികരണമാണ് ലഭിച്ചത്.