സാൾട് ആൻഡ് പെപ്പർ ലുക്കിൽ ജയം രവി ; സൈറണിന്റെ ടീസർ ഇറങ്ങി

0
215

യം രവി നായകനാകുന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രം സൈറണിന്റെ ടീസർ പുറത്തിറങ്ങി. നടന്റെ ജന്മദിനമായ ഇന്ന്, സെപ്തംബർ 10 നാണ് സിനിമയുടെ ടീസർ പുറത്തിറങ്ങിയിട്ടുള്ളത്. നവാഗതനായ ആന്റണി ഭാഗ്യരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കീർത്തി സുരേഷ്, അനുപമ പരമേശ്വരൻ എന്നിവരാണ് സിനിമയിൽ നായികമാരായെത്തുന്നത്.

പുറത്തിറങ്ങിയിട്ടുള്ള ചിത്രത്തിന്റെ ടീസർ പരിശോധിക്കുകയാണെങ്കിൽ പ്രതികാരദാഹിഹായ മധ്യവയസ്കനായാണ് ജയം രവി സിനിമയിലെത്തുന്നതെന്ന് മനസ്സിലാക്കാൻ സാധിക്കും. നര കയറി വരുന്ന തലയുമായി സാൾട് ആൻഡ് പെപ്പർ ലുക്കിലാണ് ജയം രവിയുള്ളത്. ബാറിന്റേതെന്നു മനസ്സിലാക്കാൻ സാധിക്കുന്നൊരു വാതിൽ ചവിട്ടി തുറക്കുന്ന ജയം രവിയേയും കയ്യിൽ വിലങ്ങണിഞ്ഞു പോലീസ് ജീപ്പിനടുത്ത് നിൽക്കുന്ന ജയം രവിയേയും ടീസറിൽ കാണിക്കുന്നുണ്ട് കൂടാതെ ചെറുപ്പക്കാരനായ ജയം രവി ജയിലിനുള്ളിൽ വെച്ച് വ്യയാമം ചെയ്യുന്ന ദൃശ്യങ്ങളും ടീസറിലുണ്ട്.

നിലവിൽ സിനിമയുടെ ഷൂട്ടിങ് പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ നടന്നു കൊണ്ടിരിക്കുകയാണ്. സിനിമയുടെ സംഗീതം നിർവഹിച്ചിരിക്കുന്നത് ജി വി പ്രകാശ് കുമാറാണ്. ഛായാഗ്രഹണം സെൽവ കുമാർ, എഡിറ്റിംഗ് റൂബിൻ സുജാത വിജയകുമാർ ആണ് നിർമ്മാണം , സഹ നിർമ്മാതാവ് : അനുഷ വിജയകുമാർ, പ്രൊഡക്ഷൻ ഡിസൈനർ : കെ.കതിർ, കലാസംവിധാനം : ശക്തി വെങ്കട്ട്‌രാജ് എം, സ്റ്റണ്ട് : ദിലീപ് സുബ്ബരായൻ, കൊറിയോഗ്രാഫർ : ബൃന്ദ, കോസ്റ്റ്യൂം ഡിസൈനർ : അനു പാർത്ഥസാരഥി, അർച്ച മേഹ്ത്ത, നിത്യ വെങ്കടേശൻ, സൗണ്ട് ഡിസൈനർ : സുരൻ ജി, അളകിയക്കൂത്തൻ എസ്. മേക്കപ്പ് : മാരിയപ്പൻ, കോസ്റ്റ്യൂമർ : പെരുമാൾ സെൽവം, വി എഫ് എക്സ് : ഡി ടി എം ലവൻ കുശൻ, പബ്ലിസിറ്റി ഡിസൈനർ : യുവരാജ് ഗണേശൻ, കളറിസ്റ്റ് : പ്രസാദ് സോമശേഖർ, സ്റ്റിൽ : കോമളം രഞ്ജിത്ത്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ഒമർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് : ശക്കരത്താൽവർ ജി, പ്രൊഡക്ഷൻ മാനേജർ : അസ്കർ അലി, പിആർഒ : സതീഷ് (എ ഐ എം)

അതേസമയം ജയം രവിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ‘ഇരൈവന്‍’. നയന്‍താര നായികയായി എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 25ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. മലയാളം, തമിഴ്,തെലുങ്ക്, കന്നഡ് എന്നീ നാലു ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here