എല്ലാ ഇന്‍ഡസ്ട്രിയിലും ചെറിയ സിനിമകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്ന് വിജയ്ബാബു. ബിഗ് ബെന്‍ സിനിമയുടെ പ്രോമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകായിരുന്നു താരം.
വിജയ്ബാബുവിന്റെ വാക്കുകള്‍…
എല്ലാ ഇന്‍ഡസ്ട്രിയിലും ചെറിയ സിനിമകള്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. നല്ല സിനിമകള്‍ വിജയിച്ച ചരിത്രവുമുണ്ട്. ജയ ജയ ജയ ഹേ എന്ന സിനിമ 50 ദിവസം തീയേറ്ററില്‍ ഓടിയില്ലേ? ഞാന്‍ വലിയ സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും മങ്കിപെന്‍ മുതല്‍ ഹോം വരെ ചെറിയ സിനിമകളാണ്. അതൊക്കെ പല രീതിയില്‍ ജനങ്ങള്‍ കണ്ടുവല്ലോ?. നമ്മുടെ ഇന്‍ഡസ്ട്രിയില്‍ 175 മുതല്‍ 200 സിനിമകള്‍ വരെ ഇറങ്ങുന്നുണ്ട്. നമ്മുടെ പോപ്പുലേഷന്‍ വെച്ച് നോക്കുമ്പോള്‍ അത് വളരെ കൂടുതലാണ്. വെറും 55 ആഴ്ച മാത്രമേയുള്ളൂ.മഴ, സ്‌കൂള്‍ സമയം, പാന്‍ ഇന്ത്യന്‍ സിനിമ, നോക്കുമ്പോള്‍ കിട്ടുത് 30 ആഴ്ചയാണ്. ആ 30 ആഴ്ചയാണ് മലയാള സിനിമകള്‍ക്ക് കിട്ടുന്നത്. 175 പടങ്ങള്‍ ഇറങ്ങുന്നുള്ളൂ. നല്ല സിനിമകള്‍ വരുമ്പോള്‍ മാത്രം തീയേറ്ററില്‍ ഓടുകയുള്ളൂ. അന്യഭാഷ ചിത്രങ്ങളെ നോക്കുമ്പോള്‍ മലയാള സിനിമയ്ക്ക് പ്രാധാന്യം കൊടുക്കണമെന്ന് ഞാന്‍ പറയുന്നുണ്ട്. ചിലര്‍ കൊടുക്കുന്നുണ്ട്. പാന്‍ ഇന്യന്‍ വന്നോട്ടെ. അതിന്‍രെ കൂടെ മലയാള സിനിമകളും വരുന്നുണ്ട്.
പണ്ട് പറയുമായിരുന്നു ജൂണ്‍ മാസം സ്‌കൂള്‍ തുറക്കുന്ന സമയത്ത് സിനിമകള്‍ ഇറക്കാന്‍ പാടില്ല. അങ്ങനയൊരു സീസണില്ല. മാര്‍ച്ച് മാസത്തില്‍ പരീക്ഷയാണ്. ഈ വര്‍ഷം ഫെബുവരി മാര്‍ച്ച് മാസം ഇറങ്ങിയ എത്രയെ സിനിമകള്‍ മികച്ചകളക്ഷനിലെത്തി. അനുയോജ്യമായ സമയത്തിറക്കിയാല്‍ മതി. ഇറക്കുന്ന സമയം നോക്കി ഇറങ്ങിയാല്‍ മാത്രം മതി.
അതേസമയം, നവാഗതനായ ബിനോ അഗസ്റ്റിന്‍ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ‘ബിഗ് ബെന്‍’. യുകെയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ഫാമിലി ത്രില്ലറില്‍ അതിഥി രവിയും അനു മോഹനുമാണ് പ്രധാന വേഷത്തിലെത്തുന്നത്. അന്യ രാജ്യത്ത് ജീവിക്കുന്ന മലയാളി കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് വിരല്‍ചൂണ്ടുന്ന ഈ ചിത്രം റിലീസിനൊരുങ്ങുകയാണ്. ജൂണ്‍ 28ന് ‘ബിഗ് ബെന്‍’ തിയേറ്ററുകളിലെത്തും.
യുകെ നഗരങ്ങളായ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ലിവര്‍പൂള്‍, അയര്‍ലന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ജീവിക്കുന്ന മലയാളി കുടുംബങ്ങളെ കേന്ദ്രീകരിച്ചാണ് ‘ബിഗ് ബെന്‍’ സിനിമയുടെ കഥ പുരോഗമിക്കുന്നത്. ലണ്ടന്‍ നഗരത്തില്‍ നഴ്സായി ജോലി ചെയ്യുന്ന ലൗലി എന്ന യുവതി തന്റെ കുഞ്ഞിനേയും ഭര്‍ത്താവിനേയും അവിടേക്ക് കൊണ്ടുവരുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. അതിഥി രവിയാണ് ലൗലി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭര്‍ത്താവ് ജീന്‍ ആന്റണി എന്ന കഥാപാത്രമായി അനു മോഹനും വേഷമിടുന്നു.
ലണ്ടന്‍ നഗരവാസി കൂടിയാണ് സംവിധായകന്‍ ബിനോ അഗസ്റ്റിന്‍. തന്റെ ജീവിത അനുഭവങ്ങളില്‍ക്കൂടിത്തന്നെയാണ് ഈ ചിത്രത്തിന്റെ അവതരണമെന്ന് അദ്ദേഹം പറയുന്നു. വിനയ് ഫോര്‍ട്ട്, വിജയ് ബാബു, ജാഫര്‍ ഇടുക്കി, ചന്തുനാഥ്, ബിജു സോപാനം, മിയാ ജോര്‍ജ്, എന്നിവരും യുകെയിലെ നിരവധി മലയാളി കലാകാരന്മാരും ഈ സിനിമയില്‍ മറ്റ് ശ്രദ്ധേയ വേഷങ്ങളിലുണ്ട്.
ബ്രെയിന്‍ ട്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രജയ് കമ്മത്ത്, എല്‍ദോ തോമസ് സിബി അരഞ്ഞാണി എന്നിവരാണ് ഈ സിനിമയുടെ നിര്‍മാണം. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോന്‍ ആണ്. പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത് അനില്‍ ജോണ്‍സാണ്.