ചില സിനിമകള്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടാകും പക്ഷേ ക്ലൈമാസ് നശിപ്പിച്ചു കളയുമെന്നും വേണു കുന്നപ്പിള്ളി. ചാവേര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൂവീ വേള്‍ഡ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഒഴിവാക്കിയ സിനിമകളെക്കുറിച്ച് പറഞ്ഞത്.
കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചാവേര്‍’. വേണു കുന്നപ്പിള്ളിയും അരുണും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
വേണു കുന്നപ്പിള്ളിയുടെ വാക്കുകള്‍….
ചില സിനിമകളുടെ കഥ കേള്‍ക്കുമ്പോള്‍ നമുക്ക് വലിയ താല്‍പ്പര്യം തോന്നാറുണ്ട്. ഇവിടെ വരുമ്പോഴാണല്ലോ കഥ കേള്‍ക്കുന്നത്. അപ്പോള്‍ കഥ പറയാന്‍ വരുന്നവരോട് ഞാന്‍ മുന്‍കൂറായി പറയും. ഞാന്‍ ഇന്നലെ രാത്രി നന്നായി ഉറങ്ങിയിട്ടില്ല. അതു കൊണ്ട് നിങ്ങളുടെ കഥ കേള്‍ക്കുമ്പോള്‍ ഞാന്‍ ഇടയ്ക്ക് ഉറങ്ങിയാല്‍ നിങ്ങളുടെ കഥ മോശമാണെന്ന് ഒരിക്കലും വിചാരിക്കരുത്. ഞാന്‍ ഇത് അവരോട് പറയും. പ്രത്യേകിച്ച് എനിക്ക് കഥ കേള്‍ക്കുമ്പോള്‍ ഉറക്കം വരാറുണ്ട്. ഭയങ്കര താല്‍പ്പര്യമുള്ള വിഷയമാണെങ്കില്‍ ഉറക്കം വരില്ല. അപ്പോള്‍ എന്തെങ്കിലും സംശയമുണ്ടെങ്കില്‍ ചോദിക്കും. അവര്‍ എന്താ അങ്ങോട്ട് പോയത്, ഇങ്ങോട്ട് പോയത് എന്ന് ചോദിക്കും.
ചില സമയങ്ങളില്‍ ഇടയ്ക്ക്, ഫോണ്‍ എടുത്ത് ഹലോയെന്ന് പറയും. ആരുമില്ല, വെറുതെ പറയുന്നതാണ്. ഉറക്കത്തില്‍ നിന്ന് മാറാന്‍ വേണ്ടിയാണ്. ചില സിനിമകള്‍ തുടക്കത്തില്‍ താല്‍പ്പര്യമുണ്ടായിരിക്കും, പക്ഷേ ക്ലൈമാസ് കൊണ്ട് നശിപ്പിച്ചു കളയും. അങ്ങനത്തെ നിരവധി സിനിമകളുണ്ട്. ഞാന്‍ അവരോട് പറയാറുണ്ട്. നിങ്ങള്‍ ഈ ക്ലൈമാക്‌സ് നന്നാക്കിയെടുത്താല്‍ ഗംഭീര സിനിമയായിരിക്കുമെന്ന്. ഇവര്‍ നമ്മുടെയടുത്ത് കഥ പറയാന്‍ വരുമ്പോള്‍ അമ്പത് തവണ പൊളിച്ചെഴുതിയിട്ടുണ്ടാകും. അവര്‍ക്ക് അതിനോട് മാനസികമായി വലിയ അടുപ്പമുണ്ടായിരിക്കും. പെണ്ണ് കാണാന്‍ പോകുന്നത് പോലെയാണ് നൂറ് പെണ്ണ് കണ്ടിട്ട് അവസാനം നൂറാമത്തെ പെണ്ണിനെ കെട്ടുന്നത് പോലെയാണ് .
നൂറ് എണ്ണം നടന്നിട്ടും നടക്കാത്ത പോലെയാണല്ലോ? പലരോടും പറഞ്ഞ് പറഞ്ഞ് പലതവണ മാറ്റിയെഴുതി 50-ാം തവണ മാറ്റിയെഴുതിയിട്ടാണ് എന്റെയടുത്ത് വരുന്നത്. ഞാന്‍ ഒന്ന് പറയുമ്പോള്‍, എന്റെയടുത്ത് വരുമ്പോള്‍ സംസാര രീതി തന്നെ മാറും. ഞാന്‍ ചിലരുടെ അടുത്ത് പറയും, നിങ്ങള്‍ ഇത് കുറച്ച് കൂടി മാറ്റിക്കൂടേ? അങ്ങനെ പോയവരുമുണ്ട്. വരുന്ന കഥകള്‍ വെച്ച് നോക്കുമ്പോള്‍ എത്ര സിനിമയുണ്ടാകും. അത്രയധികം ആള്‍ക്കാരാണ് സ്‌റ്റോറിയുമായി നടക്കുന്നത്. അത്രയധികം ആള്‍ക്കാരാണ് കഥയുമായി നടക്കുന്നത്? പിന്നെ എത്ര നിര്‍മ്മാതാക്കള്‍ വരുന്നുണ്ട്? ഒരു നിര്‍മാതാവ് വരുമ്പോള്‍ 90 %ആള്‍ക്കാരുടെയും പൈസ നഷ്ടപ്പെടും
അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രത്തില്‍ ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റില്‍ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകര്‍ക്കിടയില്‍ പ്രതീക്ഷ വര്‍ധിപ്പിച്ചിരുന്നു. രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച് കൊണ്ടാണ് അണിയറ പ്രവര്‍ത്തകര്‍ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകള്‍ പുറത്ത് വിടാറുള്ളത്. ഇതിനു മുന്‍പ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയില്‍ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.
ചിത്രത്തിന്റേതായി ആദ്യം പുറത്ത് വന്ന ലുക്ക് ഔട്ട് നോട്ടീസ് വലിയ രീതിയില്‍ ശ്രദ്ധ നേടിയിരുന്നു.കേരളമൊട്ടാകെ അഞ്ച് ലക്ഷത്തിലധികം പത്രങ്ങളോടൊപ്പം പുറത്തിറങ്ങിയ പരസ്യ നോട്ടീസ് ചാവേര്‍ സിനിമയിലെ ചാക്കോച്ചന്‍ അവതരിപ്പിക്കുന്ന അശോകനെ തേടിക്കൊണ്ടുള്ള അറിയിപ്പ് ആയിരുന്നു എന്ന് പിന്നീടാണ് പ്രേക്ഷകര്‍ക്ക് മനസിലായത്.മുടി പറ്റവെട്ടി, കട്ടത്താടിയില്‍, തീപാറുന്ന നോട്ടവുമായാണ് ചാക്കോച്ചന്‍ ലുക്ക് ഔട്ട് നോടീസില്‍ പ്രത്യക്ഷപ്പെട്ടത്.ചാക്കോച്ചന്റെ പുതിയ ലുക്ക് സാമൂഹ്യ മാധ്യമങ്ങളില്‍ നിമിഷനേരംകൊണ്ടാണ് വൈറല്‍ ആയത്. അന്ന് മുതല്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ ആകാംക്ഷയോടെയാണ് ചിത്രത്തിന്റെ പോസ്റ്ററുകള്‍ക്കും വിശേഷങ്ങള്‍ക്കുമായി കാത്തിരുന്നത്.
സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’, ‘അജഗജാന്തരം’ എന്നീ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ ഒരുക്കുന്ന ചിത്രം ഇതിനോടകം തന്നെ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണ്. അജഗജാന്തരം എന്ന മാസ് ആക്ഷന്‍ എന്റര്‍ടെയിന്‍മെന്റ് ചിത്രത്തിലൂടെ സംവിധായകന്‍ ടിനു പാപ്പച്ചന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.അതുകൊണ്ട് തന്നെയാണ് ‘ചാവേര്‍’ സിനിമക്ക് റിലീസിന് മുന്‍പേ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ നിന്നും ഇത്രയും സ്വീകാര്യത ലഭിക്കുന്നത്. മാത്രമല്ല ആദ്യമായാണ് കുഞ്ചോക്കോ ബോബനും ടിനു പാപ്പച്ചനും ഒരുമിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്