ഹരിശ്രീ അശോകന് പിറന്നാൾ ആശംസകളുമായി മകൻ അർജുൻ അശോകൻ

0
211

ലയാള സിനിമയ്ക്ക് എക്കാലത്തെയും മികച്ച നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടനാണ് ഹരിശ്രീ അശോകൻ. താരത്തിന് പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് മകനും നടനുമായ അർജുൻ അശോകൻ. ഒരു ആഘോഷത്തിനിടയിൽ അച്ഛനും മകനും ഒരുമിച്ച് നൃത്തം ചെയ്യുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരം പിറന്നാളാശംസകൾ നേർന്നത്. എന്റെ ഏറ്റവും പ്രധാനപ്പെട്ട ആളെന്ന ഹാഷ്ടാഗും താരം പോ​സ്റ്റിനോപ്പം ചേർത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Arjun Ashokan (@arjun_ashokan)

അച്ഛന്റെ പാത പിന്തുടർന്ന് സിനിമ മേഖലയിലേക്ക് കടന്നുവന്ന താരമാണ് അർജുൻ അശോകൻ. കാലങ്ങളായി മലയാള സിനിമ ലോകത്ത് ഹരിശ്രീ അശോകൻ എന്ന നടനുള്ള സ്ഥാനം വളരെ വലുതായിരുന്നു. ആ സ്ഥാനത്തിനും പേരിനും കോട്ടം തട്ടാത്ത, ആ നടന്റെ പേരിന്റെ യശസ്സ് ഉയർത്തുന്ന തരത്തിലുള്ള പ്രകടനമാണ് മലയാള സിനിമയിൽ മകൻ അർജുൻ അശോകൻ കാഴ്ചവെച്ചിട്ടുള്ളത്.

പറവ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആയിരുന്നു അർജുൻ അശോകനെ സിനിമാപ്രേക്ഷകർ ശ്രദ്ധിച്ചു തുടങ്ങിയത്. പിന്നീട് ബി ടെക് വരത്തൻ, മന്ദാരം ,ജൂൺ , തുറമുഖം തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു.

ഇപ്പോൾ താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ സിനിമ തീപ്പൊരി ബെന്നിയാണ് . ചിത്രത്തി​ന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. രാഷ്ട്രീയത്തെ വെറുക്കുന്ന ബെന്നിയും ഇടതുപക്ഷ ചിന്താഗതിയുള്ള ചേട്ടായിയും തമ്മിലുള്ള രസകരമായ നിമിഷങ്ങൾ ഉൾക്കൊള്ളുന്നതാണ് ട്രെയിലർ. ഹാസ്യവും നർമ്മവും ഇടകലർത്തികൊണ്ടുള്ള ട്രെയിലറിൽ രാഷ്ട്രീയ സംവിധാനങ്ങളോടുള്ള ഒരു വിഭാഗത്തിന്റെ വെറുപ്പും അഴിമതിയും മറ്റും പ്രകടമാണ്. മലയാളത്തിലെ അടുത്ത സൂപ്പർഹിറ്റ് ചിത്രമായിരിക്കും തീപ്പൊരി ബെന്നി എന്ന രീതിയിലാണ് ഒരു വിഭാഗം ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെടുന്നത്.

ഒരു സാധാരണ കർഷകരുടെ ഗ്രാമത്തിൽ നടക്കുന്ന ചില സംഭവവികാസങ്ങൾ ആണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു കർഷക ഗ്രാമത്തിൽ തീവ്രമായ ഇടതുപക്ഷ ചിന്താഗതി കൊണ്ടുനടക്കുന്ന വട്ടക്കുട്ടയിൽ ചേട്ടായിയുടേയും, രാഷ്ട്രീയത്തെ വെറുക്കുന്ന തീപ്പൊരി രാഷ്ട്രീയ നേതാവിന്റെ മകൻ ബെന്നിയുടേയും ജീവിത സന്ദര്ഭങ്ങളെല്ലാം കോർത്തിണക്കിക്കൊണ്ടാണ് ഒരു കുടുംബ പശ്ചാത്തലത്തിൽ “തീപ്പൊരി ബെന്നി എന്ന ചിത്രം ഒരുങ്ങുന്നത്. തനി നാട്ടിൻപുറത്തുകാരനായാണ് ചിത്രത്തിൽ ബെന്നി എന്ന കഥാപാത്രത്തെ അർജുൻ അശോകൻ അവതരിപ്പിക്കുന്നത്. ജഗദീഷ്, ടി.ജി. രവി, പ്രേംപ്രകാശ്, സന്തോഷ് കീഴാറ്റൂർ, ഷാജു ശ്രീധർ, ശ്രീകാന്ത് മുരളി, റാഫി, നിഷാ സാരംഗ് എന്നിവരാണ് സിനിമയിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here