ഷിയാസ് കരീമുമായി പ്രണയത്തിലായിരുന്നോ എന്ന ചോദ്യത്തിന് മറുപടിയുമായി നസിലാ നസ്രുദീൻ

0
218

സിനിമയോ സീരിയലോ ആയി യാതൊരു ബന്ധം ഇല്ലെങ്കിലും എങ്ങിനെയൊക്കെയോ സീരിയലിൽ എത്തപ്പെട്ട ഇപ്പോൾ അനിയത്തിപ്രാവ് സീരിയലിൽ നായിക ആയി അഭിനയിക്കുന്ന നസിലാ നസ്രുദീൻ തന്റെ വിശേഷങ്ങൾ മൂവി വേൾഡിനോട് പങ്ക് വക്കുന്നതിനിടെ തന്റെ ഉറ്റ സുഹൃത്തുക്കളായ സജ്‌ന , ഫിറോസ് താരദമ്പതികളെപ്പറ്റിയും അവരുടെ കുടുംബ ജീവിതത്തിൽ പറ്റിയ പാളിച്ചകളെ പറ്റിയും , സുഹൃത്ത് ഷിയാസ് കരീമിന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെയും വിവാദങ്ങളെ പറ്റിയുമൊക്കെ സംസാരിക്കുകയുണ്ടായി .

നസിലാ നസ്രുദീന്റെ വാക്കുകൾ ഇങ്ങനെ :

“സജ്നയും ഫിറോസും തമ്മിലുള്ള പ്രശ്നം തികച്ചും അവരുടെ മാത്രമായ പേർസണൽ കാര്യമാണ് . രണ്ടു പേരും എന്റെ നല്ല അടുത്ത സുഹൃത്തുക്കളാണ് . അവരെടുത്ത തീരുമാനത്തെ ബഹുമാനിക്കുന്നുണ്ട് . 2 വ്യക്തികൾ തമ്മിൽ ഒരുമിച്ച് പോകാൻ പറ്റുന്നില്ല എങ്കിൽ അവരിങ്ങനെ ഒരു തീരുമാനം എടുക്കുന്നത് തന്നെയാണ് നല്ലതു . കാരണം എന്താണെന്നു അവരുപോലും വെളിപ്പെടുത്തിയിട്ടില്ല . ഞാൻ അവരെ കാണുമ്പോഴെല്ലാം അവർ നല്ല മാതൃക ദമ്പതികളായിരുന്നു . സജ്‌ന ഇത്തയുടെ കൂടെ ഒരുമിച്ചൊരു മൂവി ചെയ്തപ്പോളാണെങ്കിലും ഫിറോസിക്ക എപ്പോളും കൂടെ ഉണ്ട് . എപ്പോളും അവരെ ഒരുമിച്ച് മാത്രേ കണ്ടിട്ടുള്ളു . വളരെ ഇഷ്ടമുള്ള ഒരു കപ്പിൾസ് ആയിരുന്നു അവർ എനിക്ക് . അതുകൊണ്ട് തന്നെ ആദ്യം കേട്ടപ്പോ ഒരു ഷോക്ക് ആയിരുന്നു . പിന്നെ മനസ്സിലാക്കി അത് 2 വ്യക്തികളുടെ തീരുമാനം അല്ലെ എന്ന് . അവർക്കതു ഓക്കേ ആണെങ്കിൽ അതിനെ ബഹുമാനിക്കുക എന്ന് മാത്രമേയുള്ളു . ആദ്യം കേട്ടപ്പോൾ എന്താണ് പ്രശ്നം എന്ന് ചോദിച്ചില്ലെങ്കിലും 2 പേർക്കും മെസ്സേജ് അയച്ചു കൂടെയുണ്ടെന്ന് അറിയിച്ചു .

ഷിയാസ് കരീം കാരണമാണോ സജ്നയുടെയും ഫിറോസിന്റെയും ജീവിതത്തിൽ ഇങ്ങനൊരു പ്രശ്നം ഉണ്ടായത് എന്നെനിക്കറിയില്ല . അറിയാത്ത കാര്യം ഞൻ സംസാരിക്കാതെ ഇരിക്കുന്നതായിരിക്കും നല്ലതു . ഷിയാസും ഞാനും തമ്മിൽ റിലേഷന്ഷിപ്പിൽ അല്ലെ എന്ന് ഒരുപാട് പേര് ചോദിച്ചു . ഷിയാസിന്റെ ആ പഴയ കാമുകി ഞാൻ അല്ലെ എന്നും ചോദിച്ചു . പക്ഷെ ഞാൻ ഇതിനെ പറ്റി അറിയുന്നത് പോലും അവരിത് ചോദിക്കുമ്പോളാണ്. കൂടാതെ ഷിയാസും ആയിട്ട് പ്രശ്നം നടന്ന സ്ത്രീ ഞാൻ ആണെന്ന് പറയുന്നതിലും എനിക്കൊന്നും പറയാനില്ല . ആളുകൾ എന്ത് വേണേലും പറഞ്ഞോട്ടെ . എനിക്കൊന്നും പറയാനില്ല . ആ സംഭവത്തിൽ എനിക്ക് പങ്കില്ലെന്ന് എനിക്കും എന്റെ വീട്ടുകാർക്കും അറിയാം” . എന്നുമാണ് നസിലാ പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here