ലോകേഷി​ന്റെ ‘ഇരുമ്പു കൈ മായാവി’ : പുതുക്കിയ പതിപ്പ് സൂര്യയോട് വിവരിച്ചെന്ന് റിപ്പോർട്ടുകൾ

0
339

മിഴ് സിനിമയിൽ ഇന്ന് ഏറ്റവും വിലയേറിയ സംവിധായകരിലൊരാളാണ് ലോകേഷ് കനകരാജ്. ‘കൈതി’ എന്ന ചിത്രത്തിലൂടെ ബ്ലോക്ക്ബസ്റ്റർ വിജയം കെെയ്യടക്കിയ ലോകേഷ് കനകരാജ് പിന്നീട് ‘മാസ്റ്റർ’, ‘വിക്രം’ എന്നീ ചിത്രങ്ങളിലൂടെ ആരാധകരെ ഞെട്ടിക്കുകയായിരുന്നു. ഇപ്പോൾ‌ വിജയിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം ‘ലിയോ’ ആണ് ഇറങ്ങാനിരിക്കുന്നത്. ഇപ്പോൾ ലഭിക്കുന്ന റിപോർട്ടുകൾ പ്രകാരം അനൗൺസ് ചെയ്ത പ്രോജക്ടുകൾക്കു പിറകെ തൻ്റെ സ്വപ്ന സിനിമയായ ‘ഇരുമ്പു കൈ മായാവി’ വെള്ളിത്തിരയിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് ലോകേഷ് കനകരാജ്. ഇതിനായി ചിത്രത്തി​ന്റെ ഏറ്റവും പുതുക്കിയ കഥ നടൻ സൂര്യയോട് സംവിധായകൻ പറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പത്ത് വർഷത്തോളമായുള്ള തന്റെ സ്വപ്ന സിനിമയാണ് ‘ഇരുമ്പ് കെെ മായാവി’ എന്നാണ് ലോകേഷ് പറയുന്നത്. നടൻ സൂര്യയെ മനസ്സിൽക്കണ്ട് ലോകേഷ് എഴുതിയ സിനിമയാണ് ‘ഇരുമ്പ് കെെ മായാവി’. ‘കെെതി 2’ വിനെക്കുറിച്ചുള്ള അപ്ഡേറ്റും ലോകേഷ് മുൻപ് പങ്കുവെച്ചിരുന്നു. താൻ അടുത്തൊരു സിനിമ ചെയ്യുന്നുണ്ടെന്നും അതിന് ശേഷം കെെതി 2-വിലേയ്ക്ക് കടക്കുമെന്നുമാണ് സംവിധായകൻ അന്ന് വെളിപ്പെടുത്തിയത്.

ഒരു ഫാൻ മീറ്റപ്പിൽ വെച്ച് സിനിമയുടെ വൺലെെൻ ലോകേഷ് തന്നോട് പറഞ്ഞതായി സൂര്യ പറഞ്ഞിരുന്നു. അന്നുമുതൽ ചിത്രത്തി​ന്റെ ഏതൊരു അപ്ഡേറ്റിനായും കാത്തുനിൽക്കുകയാണ് ആരാധകർ. കോളിവുഡുമായി ബന്ധപ്പെട്ട വൃത്തങ്ങളും കൂടാതെ ഫിലിം ട്രേഡ് അനലി​സ്റ്റ് ആയ മനോബാല വിജയബാലനുമാണ് ഇപ്പോൾ ഇതേകുറിച്ചുള്ള സൂചനകൾ പുറത്തുവിട്ടത്. ‘ഇരുമ്പ് കെെ മായാവിയുടെ പുതുക്കിയ കഥ ലോകേഷ് സൂര്യയുടെ അടുത്ത് പറഞ്ഞെന്നാണ് മനോബാല വിജയബാലൻ സമൂഹമാധ്യമമായ എക്സിൽ കുറിച്ചത്.

അതേസമയം തെന്നിന്ത്യൻ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടുകൂടി കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ‘ലിയോ’. ‘വിക്രം’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണിത്. തൃഷയാണ് വിജയുടെ നായികയായി എത്തുന്നത്.

ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്ന, അർജുൻ സർജയുടെ ജന്മദിനത്തോടനുബന്ധിച്ച് പുതിയ ഗ്ലിംപ്‌സ് വീഡിയോ
അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു . ‘ഹരോൾഡ്‌ ദാസ്’ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ അർജുൻ എത്തുന്നത്. ‘തെരിക്ക’ എന്ന് പറയുന്നിടത്താണ് വീഡിയോ അവസാനിക്കുന്നത്. നേരത്തെ, സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന ആന്റണി ദാസനെ പരിചയപ്പെടുത്തിക്കൊണ്ടുള്ള ഗ്ലിംപ്‌സ് പുറത്തിറങ്ങിയിരുന്നു. അധോലോക നായകനായിട്ടാണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് എത്തുന്നത്. സിഗരറ്റ് പുകച്ചുകൊണ്ടുവരുന്ന താരത്തിനെയാണ് ​ഗ്ലിംപ്‌സില്‍ കാണാന്‍ സാധിക്കുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here