മാരിമുത്തു സാറിന്റെ മരണം വ്യാജ വാര്‍ത്തയാകണേ എന്ന് പ്രാർത്ഥിച്ചിരുന്നു: കനിഹ

0
236

ഴിഞ്ഞ ദിവസമാണ് സിനിമ-സീരിയല്‍ താരം മാരിമുത്തു ‘എതിര്‍നീച്ചൽ’ എന്ന തമിഴ് സീരിയലിന്റെ ഡബ്ബിങ്ങിനിടയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞുവീണ്‌ മരിച്ചത്. താരത്തിന്റെ മരണത്തിൽ നിരവധിപേർ അനുശോചനം അർപ്പിച്ചിരുന്നു. ‘എതിര്‍നീച്ചൽ’ എന്ന പരമ്പരയിൽ മാരിമുത്തുവിനൊപ്പം അഭിനയിച്ച നടി കനിഹ പങ്കുവച്ച വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ‘എന്തിനാണ് സര്‍ ഇത്ര പെട്ടെന്ന് പോയത്. നിങ്ങളുടെ ചിരിയും സംസാരവും എല്ലാം ഇപ്പോഴും എന്റെ കാതുകളിലുണ്ട്. ഞങ്ങള്‍ എല്ലാം നിങ്ങളെ മിസ്സ് ചെയ്യും’ എന്ന തലക്കെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

 

View this post on Instagram

 

A post shared by Kaniha (@kaniha_official)

“എന്നത്തെയും പോലെ രാവിലെ ഭര്‍ത്താവിനോടും മകനോടും ഷൂട്ടിങിന് പോയിട്ടു വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. അഭിനയിക്കുന്നതിനായി മേക്കപ്പ് ഇട്ടുകൊണ്ടിരിക്കെയാണ് മാരിമുത്തു സാര്‍ കുഴഞ്ഞു വീണുവെന്നും ആശുപത്രിയില്‍ കൊണ്ടു പോയെന്നും അറിഞ്ഞു. വ്യാജ വാര്‍ത്തയാകണേ എന്നായിരുന്നു പ്രാർഥിച്ചത്. രണ്ട് വര്‍ഷമായി ഒരുമിച്ച് അഭിനയിക്കുന്നുണ്ട്. എതിര്‍നീച്ചല്‍ ടീം തങ്ങള്‍ക്ക് ഒരു കുടുംബം പോലെയാണ്, മരണവാര്‍ത്ത വിശ്വസിക്കാനും ഉള്‍ക്കൊള്ളാനും സാധിക്കുന്നില്ല.

ഏത് വിഷയത്തെക്കുറിച്ചും നല്ല അറിവുള്ള വ്യക്തിയായിരുന്നു അദ്ദേഹം. രാഷ്ട്രീയം, സിനിമ, പുസ്തകം തുടങ്ങി എല്ലാത്തിനേയും കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ചിരി തന്റെ കാതില്‍ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അദ്ദേഹം എപ്പോൾ കണ്ടാലും വീട്ടില്‍ എല്ലാവര്‍ക്കും സുഖമാണോ, മോന്‍ എന്ത് പറയുന്നു എന്നൊക്കെ ചോദിക്കുമായിരുന്നു. സ്ത്രീകളെ വളരെയധികം ബഹുമാനിക്കുകയും മാന്യമായി പെരുമാറുകയും ചെയ്യുന്ന വ്യക്തി കൂടിയായിരുന്നു അദ്ദേഹം” കനിഹ പറഞ്ഞു.

അതേസമയം, മരണവാര്‍ത്ത പുറത്തു വന്നതു മുതല്‍ താരത്തിന്റെ നിരവധി വീഡിയോ ക്ലിപ്പുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. അത്തരത്തിലുള്ള ഒരു വീഡിയോയാണ് വൈറലാവുന്നത്. തന്റെ മരണം പ്രവചിക്കുന്നത് പോലെയുള്ള വീഡിയോ ആണ് ഇപ്പോള്‍ ആരാധകരെ വിഷമത്തിലാഴ്ത്തുന്നത്. അവസാനമായി അദ്ദേഹം ഡബ്ബ് ചെയ്തിരുന്ന സീരിയലില്‍ നിന്നുള്ളതാണ് ഈ രംഗം. ആ രംഗത്തില്‍, ആദിമുത്തു ഗുണശേഖരന്‍ എന്ന കഥാപാത്രമായ ജി മാരിമുത്തു മറ്റൊരു കഥാപാത്രത്തോട് പറയുകയാണ്, ‘എന്തോ മോശം സംഭവിക്കാന്‍ പോകുന്നുവെന്ന് തോന്നുന്നു. നെഞ്ചില്‍ ഒരു വേദന ഇടയ്ക്കിടയ്ക്ക് വരുന്നു. ശരിക്കുമുള്ള വേദനയാണോ അതോ എനിക്ക് തോന്നുന്നതോ എന്നറിയില്ല. ഇടയ്ക്കിടെ അത് വരും, മോശമായ എന്തോ കാര്യത്തെക്കുറിച്ച് ഇത് മുന്നറിയിപ്പ് നല്‍കുന്നതായി എനിക്ക് തോന്നുന്നു.’ എന്നാണ് ആ വീഡീയോയിലെ രംഗത്തിലുള്ളത്.

 

LEAVE A REPLY

Please enter your comment!
Please enter your name here