അമരേന്ദ്ര ബാഹുബലിയെയും ദേവസേനയെയും സിനിമാസ്വാദകർ ഒരിക്കലും മറന്നിട്ടുണ്ടാവില്ല. തെന്നിന്ത്യയിലെ പ്രിയതാരജോഡികളായിരുന്നു പ്രഭാസും അനുഷ്‌ക ഷെട്ടിയും. സലാർ, കൽക്കി എന്നിവയാണ് പ്രഭാസിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾ. അനുഷ്കയുടേതായി പുറത്തുവരാനിരിക്കുന്ന ചിത്രമാണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’. ഷെഫിന്റെ വേഷത്തിലാണ് അനുഷ്‍ക ചിത്രത്തിൽ എത്തുന്നത്.
ഇപ്പോഴിതാ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ചലഞ്ചുമായി എത്തിയിരിക്കുകയാണ് അനുഷ്‍ക. പാചകക്കുറിപ്പ് പങ്കുവെച്ചായിരുന്നു അനുഷ്‍കയുടെ ചലഞ്ച്. പ്രഭാസിന്റെ ആണ് അനുഷ്ക ചലഞ്ച് ചെയ്തിരിക്കുന്നത്. “എന്റെ വേഷം വളരെ രസകരമാണ്. ഞാൻ ഒരു ചലഞ്ച് തുടങ്ങുകയാണ്. ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ സിനിമയുടെ പ്രമോഷന് എന്റെ ഇഷ്‍ട ഭക്ഷണമായ മാംഗ്ലൂര്‍ ചിക്കൻ കറിയുടെയും മാംഗ്ലൂര്‍ ദോശയുടെയും റെസിപ്പി പങ്കുവയ്‍ക്കുകയാണ്” എന്ന് അനുഷ്ക കുറിച്ചു. ഇതിനുപിന്നാലെ അനുഷ്‍ക ഷെട്ടിയുടെ വെല്ലുവിളി ഏറ്റെടുക്കുകയും പ്രഭാസ് ചെമ്മീൻ പുലാവിന്റെ പാചകക്കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്.
#MSMPRecipeChallenge is heating up 💥💥
Our very own Rebelstar #Prabhas garu joins the game! 🤩
Take a look at his mouthwatering receipe…
Next stop is coming from our dearest GLOBAL STAR @AlwaysRamCharan#MSMPonSep7th#MSMP Bookings open now https://t.co/g7fPYYQZ4R 🎟️… pic.twitter.com/MNKQLyaB6g
— UV Creations (@UV_Creations) September 5, 2023
അതേസമയം, മഹേഷ് ബാബു പി. ആണ് ‘മിസ് ഷെട്ടി മിസ്റ്റര്‍ പൊലിഷെട്ടി’ സംവിധാനം ചെയ്യുന്നത്. നവീൻ പൊളി ഷെട്ടി ആണ് ചിത്രത്തിൽ നായകകഥാപാത്രത്തിലെത്തുന്നത്. സെപ്റ്റംബർ 7 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. യുവി ക്രിയേഷൻസാണ് ചിത്രം നിര്‍മിക്കുന്നത്. നിരവ് ഷായാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. സംഗീത സംവിധാനം നിർവഹിക്കുന്നത് രാധൻ ആണ്. ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങിയിരുന്നു. ‘ലേഡി ലക്ക്’ എന്ന ഗാനമാണ് റിലീസായത്.തെലുങ്ക്, കന്നഡ, മലയാളം, തമിഴ്, ഹിന്ദി എന്നീ ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്.
അനുഷ്‍ക ഷെട്ടി നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം ‘നിശബ്‍ദം’ ആണ്. ഹേമന്ത് മധുകര്‍ ആണ് അനുഷ്‍കയുടെ ചിത്രം ഒരുക്കിയത്. ‘സാക്ഷി’ എന്ന കഥാപാത്രത്തെ ‘നിശബ്‍ദമെന്ന’ ചിത്രത്തില്‍ അവതരിപ്പിച്ച അനുഷ്‍ക ഷെട്ടിക്ക് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും പ്രശംസയും ലഭിച്ചിരുന്നു. അനുഷ്‍ക ഷെട്ടിയുടെ കഥാപാത്രത്തിന് തന്നെയായിരുന്നു ചിത്രത്തില്‍ പ്രാധാന്യം ഉണ്ടായിരുന്നത്.
പ്രഖ്യാപിച്ചമുതൽതന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച പ്രഭാസ് ചിത്രമാണ് ‘സലാര്‍’ . ‘കെജിഎഫ്’ ഒരുക്കിയ പ്രശാന്ത് നീലിന്റെ ചിത്രമായതുകൊണ്ടുതന്നെ ‘സലാര്‍’ പ്രഭാസിന് നിര്‍ണായകമായ ഒരു ചിത്രം തന്നെയാണ്. ‘സലാര്‍’ വമ്പൻ വിജയം സ്വന്തമാക്കുമെന്ന് പ്രതീക്ഷയിലാണ് പ്രഭാസും താരത്തിന്റെ ആരാധകരും. ‘സലാറി’ന്റെ ഏതൊരു അപ്‍ഡേറ്റിനുവേണ്ടിയും കാത്തിരിക്കുകയാണ് ആരാധകർ.