‘വേട്ടയിൻ രാജ എത്തുന്നു’; ‘ചന്ദ്രമുഖി 2’ കേരളത്തിൽ വിതരണാവകാശം സ്വന്തമാക്കി ശ്രീ ഗോകുലം മൂവീസ്

0
258

18 വർഷം മുമ്പ് ബോക്സോഫീസിൽ ചരിത്രം സൃഷ്ടിച്ച് രജനികാന്ത്, ജ്യോതിക, നയൻ‌താര എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ വിജയ ചിത്രമായിരുന്നു ചന്ദ്രമുഖി. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് സിനിമയുടെ രണ്ടാം ഭാഗമായ ചന്ദ്രമുഖി 2 ന് വേണ്ടിയാണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ രാഘവ ലോറൻസ്, കങ്കണ റണൗട്ട് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ‘ചന്ദ്രമുഖി 2’. വേട്ടയിൻ രാജ ആയിട്ടാണ് രാഘവ ലോറൻസ് എത്തുന്നത്. ഹൊറർനോടൊപ്പം നർമ്മത്തിന് പ്രാധാന്യം നൽകി ഒരുക്കുന്നതാണ് ‘ചന്ദ്രമുഖി 2’. ഇപ്പോഴിതാ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുകയാണ് ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ. ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിലെ ഡിസ്ട്രിബ്യുഷൻ പാർട്ണർ.

“പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിന് ശേഷം ലൈക്ക പ്രൊഡക്ഷൻസുമായി ഞങ്ങൾ സഹകരിക്കുന്ന ചിത്രമാണ് ചന്ദ്രമുഖി 2. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്ന ആറാമത്തെ ചിത്രമാണ്. ലൈക്ക പ്രൊഡക്ഷൻസുമായി സഹകരിക്കുന്നതിൽ ഞങ്ങൾ അങ്ങേയറ്റം അഭിമാനിക്കുന്നു. തമിഴ്‌നാട്ടിലും കേരളത്തിലും ശ്രീ ഗോകുലം മൂവീസ് ഡിസ്ട്രിബ്യുഷൻ വ്യാപിപ്പിക്കുകയും കൂടി ചെയ്തതോടെ ലൈക്ക പ്രൊഡക്ഷൻസുമായി തുടർന്നും ചിത്രങ്ങൾ പ്രതീക്ഷിക്കാം. ” ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തിയുടെ വാക്കുകൾ.

ചന്ദ്രമുഖിയുടെ ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. പി.വാസുവിന്റെ 65-മത്തെ ചിത്രമാണ് ‘ചന്ദ്രമുഖി 2’. ഹൊറർ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമ്മിക്കുന്നത്. വടിവേലു, ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്‌നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആർ.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നൽകുന്നത് എം.എം. കീരവാണിയാണ്. ഈ ചിത്രത്തിന്റെ ചിത്രസംയോജനം ആന്റണിയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവ് തോട്ട തരണി പ്രൊഡക്ഷന്‍ ഡിസൈനറായി പ്രവര്‍ത്തിക്കുന്നു.ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നത് കമല്‍ കണ്ണന്‍, രവിവര്‍മ, സ്റ്റണ്ട് ശിവ, ഓം പ്രകാശ് എന്നിവരാണ്. പി ആർ ഒ – ശബരി

നേരത്തെ ചിത്രത്തിന്റെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു ഇപ്പോൾ. കൂടുതൽ ഉദ്വേ​ഗജനകമായ കാഴ്ചകളാണ് രണ്ടാം ഭാഗത്തിൽ പ്രേക്ഷകർക്കായി ഒരുക്കിയിരിക്കുന്നതെന്ന് ട്രെയിലറിൽ നിന്ന് വ്യക്തമായിരുന്നു. ചിത്രത്തിലെ ലിറിക്കൽ ഗാനവും പുറത്തിറങ്ങിയിരുന്നു. ‘സ്വാഗതാഞ്ജലി’ എന്ന് തുടങ്ങുന്നതാണ് ഗാനം. ചൈതന്യ പ്രസാദിന്റെ വരികൾക്ക് എം എം കീരവാണിയാണ് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. ശ്രീനിധി തിരുമലയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചന്ദ്രമുഖി 2 ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ആരാധകർ ഏറ്റെടുത്തിരുന്നു. സെപ്റ്റംബർ 28നാണ് ചിത്രം തീയേറ്ററിൽ റിലീസിനായി ഒരുങ്ങുന്നത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here