ധനുഷ് ചിത്രം ‘രായൻ’ : കേരളത്തിൽ വിതരണത്തിനെത്തിക്കുക ശ്രീ ഗോകുലം മൂവീസ്

0
232

നുഷ് നായകനായി എത്തി പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ‘രായൻ’. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തി​ന്റെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത് ധനുഷ് തന്നെയാണ്. ചിത്രത്തിന്റെ വിതരണാവകാശം ശ്രീ ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ സ്വന്തമാക്കിയിരിക്കുകയാണ്. ജൂൺ 13നാണ് ധനുഷ് ചിത്രം രായൻ റിലീസിന് ഒരുങ്ങുന്നത്.

“ധനുഷ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ രായൻ കേരളത്തിൽ വിതരണത്തിനെത്തിക്കുന്നതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷവും അഭിമാനവുമുണ്ട്. ധനുഷുമായി ഒന്നിക്കുമ്പോൾ പ്രേക്ഷകർക്ക് വളരെ മികച്ചൊരു ചിത്രംതന്നെ സമ്മാനിക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. സൺ പിക്ചേഴ്സ്‌മായി സഹകരിക്കാൻ സാധിച്ചതിലും വളരെ അതിയായ സന്തോഷം ഉണ്ട്.” – ശ്രീ ഗോകുലം മൂവീസിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യുസർ കൃഷ്ണമൂർത്തി പറയുകയുണ്ടായി.

ശ്രീ ഗോകുലം മൂവീസ് സമീപകാലത്ത് കേരളത്തിൽ വിതരണം ചെയ്ത തമിഴ് ചിത്രങ്ങൾ എല്ലാം വമ്പൻ ഹിറ്റുകളായി മാറിയിരുന്നു. പൊന്നിയിൻ സെൽവൻ, ജയിലർ, ജവാൻ, ലിയോ, ഡങ്കി, തുടങ്ങി അന്യഭാഷ ചിത്രങ്ങൾ കേരളത്തിൽ വിതരണത്തിനെത്തിച്ചത് ശ്രീ ഗോകുലം മൂവീസ് ആയിരുന്നു. ശ്രീ ഗോകുലം മൂവീസ് നിർമിച്ച ചിത്രമായ ‘മഞ്ഞുമ്മൽ ബോയ്സ്’ ഈ വർഷത്തെ ഇൻഡസ്ട്രി ഹിറ്റായി മാറുകയും ചെയ്തിരുന്നു. ചിത്രം തമിഴ് നാട്ടിൽ നിന്നു മാത്രം 50 കോടിക്ക് മുകളിൽ നേടി. ജയസൂര്യ നായകനായി അനുഷ്‌ക ഷെട്ടി നായികയായെത്തുന്ന ‘കത്തനാർ’ എന്ന ചിത്രവും നിർമിക്കുന്നത് ഗോകുലം മൂവീസ് തന്നെയാണ്. വമ്പൻ ക്യാൻവാസിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാള സിനിമാ ഇൻഡസ്ട്രിയിൽ തന്നെ പ്രേക്ഷകർ ഉറ്റുനോക്കുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇപ്പോൾ പുരോഗമിക്കുകയാണ്.

വമ്പൻ താരനിരയാണ് രായൻ എന്ന തമിഴ് ചിത്രത്തിൽ വേഷമിടുന്നത്. അപർണ ബാലമുരളിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. കാളിദാസ് ജയറാം, സുന്ദീപ് കിഷൻ, വരലക്ഷ്‍മി ശരത്‍കുമാര്‍, ദുഷ്‍റ വിജയൻ. എസ് ജെ സൂര്യ, പ്രകാശ് രാജ്, സെല്‍വരാഘവൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി വേഷമിടുന്നത്. ചിത്രത്തി​ന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് ഓം പ്രകാശാണ്. സംഗീതം നിർവ്വഹിക്കുന്നത് എ ആര്‍ റഹ്‍മാനുമാണ്. ശ്രീ ഗോകുലം മൂവീസ് മുഖേന ഡ്രീം ബിഗ് ഫിലിംസ് ജൂൺ 13 ന് കേരളത്തിലെ തീയേറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here