മെഗാസ്റ്റാർ മമ്മൂട്ടിയുടെ 72-ാം പിറന്നാൾ ദിനമായ ഇന്ന് നിരവധി താരങ്ങളാണ് മമ്മൂക്കയ്ക്ക് പിറന്നാളാശംസകളുമായെത്തിയിരിക്കുന്നത്. സിനിമ, രാഷ്ട്രീയം, കല തുടങ്ങി വിവിധ മേഖലകളിൽനിന്നും താരങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ആശസകൾ അറിയിക്കുന്നുണ്ട്. ദിലീപ്, ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട് , ബേസിൽ ജോസഫ്, മഞ്ജു വാര്യർ, ആന്റണി വർഗീസ് പെപ്പെ, അതിഥി രവി തുടങ്ങിയ സിനിമ താരങ്ങൾ ഇൻസ്റ്റാഗ്രാം പോസ്റ്റുകളിലൂടെയും സ്റ്റോറികളിലൂടെയും ആശംസകളുമായി എത്തിയിട്ടുണ്ട്.
View this post on Instagram
ഓഫ് വൈറ്റ് നിറത്തിലുള്ള മുണ്ടും ഷർട്ടും ധരിച്ചിരിക്കുന്ന മമ്മൂക്കയുടെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് നടൻ ദിലീപ് മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നത്. ഹാപ്പി ബർത്ഡേ മമ്മൂക്ക എന്നും ഇൻസ്റ്റാഗ്രാമിൽ ദിലീപ് കുറിച്ചിട്ടുണ്ട്.
View this post on Instagram
മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നിട്ടുണ്ട്. കരിനീല ഷർട്ടിൽ ചിരിച്ചുനിൽക്കുന്ന മമ്മൂക്കയുടെ ചിത്രമാണ് മഞ്ജു വാരിയർ പങ്കുവെച്ചത്. എപ്പോഴത്തെയും പ്രിയപ്പെട്ട മമ്മൂക്കയ്ക്കു പിറന്നാൾ ആശംസകൾ നേരുന്നു എന്നാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
View this post on Instagram
മാഞ്ചെസ്റ്ററിലെ ഒരു വേദിയിൽവെച്ച് മമ്മൂക്ക ടോവിനോയ്ക്ക് അവാർഡ് നൽകിയിരുന്നു. ആ വേദിയിൽ മമ്മൂക്കയ്‌ക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചാണ് ടോവിനോ അദ്ദേഹത്തിന് ആശംസകൾ നേർന്നത്. മൈക്കും പിടിച്ച് ടോവിനോയുടെ തോളിൽ ചാരി ചിരിച്ചു നിൽക്കുകയാണ് മമ്മൂക്ക ചിത്രത്തിൽ . ഹാപ്പി ബർത്ഡേ മമ്മൂക്കയെന്നാണ് ടോവിനോയും കുറിച്ചിരിക്കുന്നത്.
View this post on Instagram
കൂമൻ എന്ന സിനിമയുടെ വിജയാഘോഷ വേദിയിൽവെച്ച് മമൂക്ക ആസിഫ് ആലിക്ക് വാച്ച് സമ്മാനമായി നൽകിയിരുന്നു. ആ വേദിയിൽ വെച്ച് എടുത്ത ചിത്രം പങ്കുവെച്ചാണ് ആസിഫ് അലി മമ്മൂക്കയ്ക്കു പിറന്നാൾ ആശംസകൾ നേർന്നത്.
View this post on Instagram
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ കഴിഞ്ഞ ജനറൽ ബോഡി യോഗത്തിൽ വെച്ച് മമ്മൂക്കയ്‌ക്കൊപ്പം എടുത്ത ഒരു സെൽഫി പങ്കുവെച്ചുകൊണ്ടാണ് സുരാജ് മമ്മൂക്കയ്ക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഏറ്റവും പ്രിയപ്പെട്ട മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് സുരാജ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
ബ്രഹ്മയുഗം എന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ പങ്കുവെച്ചാണ് സംവിധായകനും നടനുമായ ബേസിൽ ജോസഫ് മമ്മൂക്കയ്ക്ക് പിറന്നാളാശംസകൾ നേർന്നത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലാണ് ബേസിൽ തന്റെ പിറന്നാളാശംസകൾ അറിയിച്ചത്.
View this post on Instagram
ആന്റണി വർഗീസ് പെപ്പെയും മമ്മൂക്കയ്ക്ക് ആശംസകൾ നേർന്നിട്ടുണ്ട് . ദിലീപ് പങ്കുവെച്ച അതെ ചിത്രമാണ് പെപ്പെയും പങ്കുവെച്ചിരിക്കുന്നത്. ഹാപ്പി ബർത്ഡേ മമ്മൂക്ക എന്നും ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
View this post on Instagram
നടി അഥിതി രവിയും മമ്മൂക്കയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിട്ടുണ്ട്. മമ്മൂക്കയ്‌ക്കൊപ്പമുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. എല്ലാ കാലത്തും എനിക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് മമ്മൂക്കയെന്നും ഒപ്പം പിറന്നാൾ ആശംസയുമാണ് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.