‘പത്താം ക്ലാസ് കഴിഞ്ഞ് വയറിങ് പണിക്ക് പോവാൻ തുടങ്ങി’: മനോജ് കെ യു

0
183

ത്താം ക്ലാസ് കഴിഞ്ഞ് വയറിങ് പണിക്കാണ് പോയത്. പിന്നീട് അതിനോടായി അഭിനിവേശം, അത് പഠിക്കുക, ചെയ്യുക എന്നത് ആഗ്രഹമായി എന്ന് മനോജ് കെ യു. മൂവിവേൾഡ് മീഡിയയുടെ ‘സിനിമയല്ല ജീവിതം’ എന്ന പ്രത്യേക പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തിങ്കളാഴ്ച നിശ്ചയം’ എന്ന ചിത്രത്തിലൂടെ മലയാളിപ്രേക്ഷകർക്ക് സുപരിചിതനായ താരമാണ് മനോജ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്‌ക്വാഡിലും’ അദ്ദേഹം ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്.

മനോജിന്റെ വാക്കുകൾ…

“ഒരു പത്താം ക്ലാസ് കഴിഞ്ഞയുടനെ ഞാൻ ജോലിക്ക് പോവാൻ തുടങ്ങിയിട്ടുണ്ട്. വയറിങ് പണിക്കാണ് പോയത്. എന്റെ മാമൻ വയറിങ് പണിക്കാരനാണ്. പത്താം ക്ലാസ് കഴിഞ്ഞാൽ നമുക്ക് ഒരു തീരുമാനമുണ്ടല്ലോ, ഇനി രണ്ടുമാസം കളി. ഒരു ദിവസം കളിച്ചു പിറ്റേന്ന് രാവിലെ ടൂൾസ് ഒക്കെ എടുത്ത് തന്നിട്ട് വീട്ടിലേക്ക് വരാൻ മാമൻ പറഞ്ഞു. അങ്ങനെ പോയി, പിന്നീട് അതിനോടായി അഭിനിവേശം. അത് പഠിക്കുക, ചെയ്യുക എന്നത് ആഗ്രഹമായി. നമ്മുടെ അധ്വാനം സമ്പാദ്യത്തിന് വേണ്ടിയല്ല, അതിനോടുള്ള ആഗ്രഹം കൊണ്ടാണ്.

ഞാൻ സ്വന്തമായി ചെയ്യുന്ന സമയത്താണ്, അതായത് ഞാൻ മാമന്റെ കൂടെ പോയി സ്വന്തമായി ചെയ്യുന്ന സമയത്ത് ഒരു വീടിന് വയറിങ്, പ്ലംബിംഗ് ചെയ്താൽ ഒരു 5000 രൂപ കിട്ടും, ഇന്നത് രണ്ട് ലക്ഷമാണ് ഞാൻ രണ്ട് ലക്ഷം വരെ വാങ്ങിയിട്ടുണ്ട്. ഒന്നൊന്നര വർഷമാണല്ലോ ഒരു വീട് തീരാൻ. ആദ്യം തുടങ്ങിയതുതന്നെ റീപ്പർ വയറിങ്ങിലാണ്. അന്ന് ഞാൻ നന്നായി ചിത്രം വരയ്ക്കുമായിരുന്നു, ഇപ്പോൾ വരയ്ക്കാറില്ല”മനോജ് വ്യക്തമാക്കി.

അതേസമയം, തിങ്കളാഴ്ച നിശ്ചയം, ഓട്ടര്‍ഷ, പ്രണയവിലാസം, ഇരട്ട, ഉരു, ലവ് ഫുള്ളി യുവേഴ്സ് വേദ, പകലും പാതിരാവും തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മനോജ് കെ യു. മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‌ക്വാഡ് , കുഞ്ചാക്കോ ബോബന്റെ ചാവേര്‍ എന്നിവയാണ് പുതിയ ചിത്രങ്ങള്‍. നവാഗതനായ നിഖില്‍ മുരളി സംവിധാനം ചെയ്ത പ്രണയവിലാസം എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച അഭിനന്ദനം ലഭിച്ചിരുന്നു. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമയിലെ അഭിനയം താരത്തിന് മികച്ച പ്രേക്ഷകപ്രശംസ നേടിക്കൊടുത്തിരുന്നു. സെന്ന ഹെഗ്ഡെയുടെ ആക്ഷേപഹാസ്യമായ ചിത്രത്തിലെ കുവൈറ്റ് വിജയന്‍ എന്ന സ്വേച്ഛാധിപത്യ കുടുംബനാഥനായി മനോജ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here