ബോളിവുഡിന്റെ സൗന്ദര്യറാണി സണ്ണി ലിയോണിന് യു.എ.ഇ ഗോൾഡൻ വിസ

0
228

യു.എ.ഇ ഗോൾഡൻ വിസ സ്വന്തമാക്കി സണ്ണി ലിയോണി. ദുബായിലെ ഇ.സി.എച് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്നാണ് താരം ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്. പത്തു വർഷം കാലാവധിയുള്ള ഗോൾഡൻ വിസ പതിച്ച പാസ്പോർട്ട് ആണ് സണ്ണി ലിയോണിന് ലഭിച്ചിരിക്കുന്നത്. യു.എ.ഇ നൽകിയ ആദരവിനും അംഗീകാരത്തിനു൦ സണ്ണി ലിയോൺ നന്ദി പറഞ്ഞു. വിവിധ മേഖലകളില്‍ മികച്ച സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് യുഎഇ ഗോൾഡൻ വിസ അനുവദിക്കുന്നത്. സിനിമാ മേഖലയിൽ ഉള്ളവർക്കും പ്രശസ്ത ഗായകർക്കും ഇപ്പോൾ ഗോൾഡൻ വിസ ലഭിച്ചുകൊണ്ടിരിക്കുകയാണ്.

2019ലാണ് യുഎഇ ഗോള്‍ഡന്‍ വിസ സമ്പ്രദായം നടപ്പാക്കിയത്. ദീര്‍ഘകാല താമസ വിസയുള്ളവര്‍ക്കാണ് ഇത് അനുവദിക്കുന്നത്. അതിലൂടെ വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും ജോലി ചെയ്യാനും പഠിക്കാനുമുള്ള അവസരമാണ് യുഎഇ ഒരുക്കിയത്.ടൂറിസത്തിന് ഏറെ പ്രാധാന്യം നല്‍കിയിട്ടുള്ള സമ്പദ് വ്യവസ്ഥയാണ് യുഎഇയുടേത്. വിദേശികള്‍ക്ക് ദീര്‍ഘകാലം താമസിക്കാനും പഠിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്നതാണ് ഗോള്‍ഡന്‍ വിസ. 100 ശതമാനം ബിസിനസ് ഉടമസ്ഥാവകാശം ലഭിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഗോള്‍ഡന്‍ വിസ അനുവദിച്ചവര്‍ക്ക് സ്‌പോണ്‍സറിന്റെ ആവശ്യമില്ല.അഞ്ചുവര്‍ഷത്തേയ്‌ക്കോ അല്ലെങ്കില്‍ പത്തു വര്‍ഷത്തേയ്‌ക്കോ ആണ് ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. കാലാവധി കഴിഞ്ഞാല്‍ സ്വമേധയാ വിസ പുതുക്കി നല്‍കും.

അതേസമയം, കോടിക്കണക്കിന് ആരാധകരുള്ള നടിമാരിൽ ഒരാളാണ് സണ്ണി ലിയോണി. കോഴിക്കോട് വെച്ച് നടന്ന മെഗാ ഫാഷൻ ഷോയിൽ ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചുകൊണ്ട് കസവുസാരിയണിഞ്ഞ്, മുല്ലപ്പൂ ചൂടി, ഓണാശംസകളുമായി ബോളിവുഡ് നടി സണ്ണി ലിയോണി കോഴിക്കോടിന്റെ മണ്ണിൽ എത്തിയിരുന്നു. ഓണത്തിനോടനുബന്ധിച്ച് നടന്ന പരിപാടി ആയതിനാൽ തന്നെയും മലയാളത്തിൽ തന്നെ നടി എല്ലാവർക്കും ഓണാശംസകൾ അറിയിക്കുകയും ചെയ്തു.

സരോവരത്തിലെ കാലിക്കറ്റ് ട്രേഡ് സെന്ററിൽനടന്ന ഫാഷൻ റേയ്‌സ്-വിൻ യുവർ പാഷൻ ഡിസൈനർ ഷോയിൽ ഭിന്നശേഷിക്കാരായ കുട്ടികൾക്കൊപ്പം റാംപ് വാക്ക് നടത്തിയ സണ്ണി ലിയോൺ വീണ്ടും വീണ്ടും പ്രേക്ഷകരിൽ ആവേശം പകർന്നു. വലിയൊരു സുരക്ഷാ സംവിധാനം ഒരുക്കിയാണ് നടിയെ കോഴിക്കോടിന്റെ മണ്ണിലും അതുപോലെ വേദിയിലും എത്തിച്ചിരുന്നത്. വലിയൊരു ജനാവലി തന്നെ താരത്തെ കാണാൻ കാത്തിരിക്കുന്നുണ്ടായിരുന്നു. ജനങ്ങൾക്കിടയിൽ വലിയ തിരക്ക് രൂപപ്പെട്ടതിനാൽ ഓഡിറ്റോറിയത്തിലെ വെളിച്ചമണച്ച് സ്റ്റേജിനടുത്ത് കാറെത്തിച്ചാണ് നടിയെ പുറത്തെത്തിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here