‘സണ്ണി വെയ്ൻ-ലുക്മാൻ തർക്കം പ്രൊമോഷൻ’; ‘ടർക്കിഷ് തർക്കം’ടൈറ്റിൽ റിലീസ് ചെയ്ത് മമ്മൂട്ടി

0
238

കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ കോളിളക്കം സൃഷ്‌ടിച്ച വീഡിയോ ആയിരുന്നു സണ്ണി വെയ്‌നും ലുക്മാനും തമ്മിലുള്ള തർക്കവും തമ്മിലടിയും. ആ വീഡിയോയുടെ സത്യാവസ്ഥ എന്താണെന്ന് അറിയിച്ചിരിക്കുകയാണ് ഇരുവരും. ‘ടർക്കിഷ് തർക്കം’ എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയതാണ് തർക്കം എന്നാണ് അവർ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് മമ്മൂട്ടി. മോഷൻ പോസ്റ്ററും പുറത്തിറങ്ങിയിരുന്നു.

‘തർക്കങ്ങൾ നല്ലതിനാകട്ടെ’ അപ്പോൾ വ്യത്യസ്തമായ ഒരു തർക്കവുമായി ഞങ്ങൾ വരികയാണ്, ടർക്കിഷ് തർക്കം ഇനി ഇതാണ് തർക്കം. പദത്തിന്റെ കണ്ടെന്റുമായി അടുത്തുനിൽക്കുന്നതായതുകൊണ്ടാണ് ഞങ്ങൾ ഇങ്ങനെയൊരു പ്രൊമോഷൻ വീഡിയോ ചെയ്തത്, തീർച്ചയായും സിനിമ നിങ്ങളിലേക്കെത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടിയാണ് അങ്ങനെ ചെയ്‌തത്‌. വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ഞങ്ങൾ ക്ഷമിക്കുന്നു, ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവുമില്ല’ എന്ന് സണ്ണി വെയ്‌നും ലുക്മാനും വ്യക്തമാക്കി.

 

View this post on Instagram

 

A post shared by Movie World Media (@movieworld_media)

സമൂഹമാധ്യമങ്ങളിൽ നിരവധി താരങ്ങൾ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും മോഷൻ പോസ്റ്ററും പങ്കുവച്ചു. ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് നവാസ് സുലൈമാൻ ആണ്. ബിഗ് പിക്‌ചേഴ്‌സിന്റെ ബാനറിൽ നാദിർ ഖാലിദ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നാദിർ ഖാലിദും അഡ്വക്കേറ്റ് പ്രദീപ് കുമാറും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.

സണ്ണി വെയ്ൻ, ലുക്മാൻ എന്നിവരെക്കൂടാതെ ഹരിശ്രീ അശോകൻ, സുജിത് ശങ്കർ, ആമിന നിജാം, ശ്രീരേഖ, ഡയാന ഹമീദ് , ജയശ്രീ തുടങ്ങി അറുപത്തിഒന്നില്പരം ആർട്ടിസ്റ്റുകൾ ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ടർക്കിഷ് തർക്കത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നത് കെട്ടിയോളാണ് എന്റെ മാലാഖ,അടിത്തട്ട്, നെയ്മർ പോലുള്ള ഹിറ്റ്‌ ചിത്രങ്ങളുടെ ചിത്രസംയോജകനായ നൗഫൽ അബ്ദുള്ളയാണ്. c/o സൈറാബാനു പോലുള്ള ചിത്രങ്ങൾ സമ്മാനിച്ച അബ്ദുൽ റഹീം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജൂണിലെ മനോഹര ഗാനങ്ങൾ ഒരുക്കിയ ഇഫ്തിയാണ് ടർക്കിഷ് തർക്കത്തിലെ ഗാനങ്ങൾ ഒരുക്കുന്നത്. സൗണ്ട് ഡിസൈനിങ്ങിന് ഏറെ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ നിരവധി ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച മലയാളികൂടിയായ ജിബിൻ നേത്ര്വതം നൽകുന്ന ടീമാണ് സൗണ്ട് ഡിസൈനിങ് കൈകാര്യം ചെയ്യുന്നത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : സിമി ശ്രീ, വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്‌ണൻ, പ്രൊഡക്ഷൻ കൺട്രോളർ : ജിനു.പി.കെ,ഡിസൈൻസ് ; തോട്ട് സ്റ്റേഷൻ,ആർട്ട് മെഷീൻ‌,പി ആർ ഓ: പ്രതീഷ് ശേഖർ.

 

LEAVE A REPLY

Please enter your comment!
Please enter your name here