മലയാളി പ്രേക്ഷകര്‍ ഒന്നടങ്കം അക്ഷമയോടെ കാത്തിരിക്കുന്ന സിനിമയാണ് ‘ഗരുഡന്‍’. വളരെ കാലങ്ങള്‍ക്കു ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന സിനിമയാണിത്. ഒപ്പം നടന്‍ സിദ്ദിഖും സുരേഷ് ഗോപിയും കാലങ്ങള്‍ക്കു ശേഷം ഒന്നിച്ച അഭിനയിക്കുന്ന സിനിമ കൂടിയാണ് ഗരുഡന്‍. സിനിമയുടെ പ്രമോഷന്റെ ഭാഗമായി താരങ്ങള്‍ കൊച്ചിയില്‍ എത്തിയപ്പോള്‍ സുരേഷ് ഗോപിയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
നിരവധി പൊലീസ് വേഷങ്ങളില്‍ നിന്ന് എന്ത് വ്യത്യസ്തയാണ് ഈ ചിത്രത്തിലുള്ളതെന്ന് ചോദ്യത്തിന് മറുപടിയായിട്ടാണ് സുരേഷ് ഗോപി പറയുന്നത്. ”മതിയാവോളം പൊലീസ് വേഷങ്ങള്‍ ചെയ്തുവെന്ന് ഞാന്‍ പറയില്ല, ഇനിയും ഒരു പാട് വേഷങ്ങള്‍ വരാനുണ്ട്. അഭിനേതാവിന്റെ മാത്രം മികവല്ലെന്നും എത്രമാത്രം വ്യത്യസ്തമാകുന്നുവെന്നതിന്റെ ആദ്യത്തെ ഫീഡിംഗ് ബോട്ടിലെന്ന് പറയുന്നത് സ്‌ക്രിപ്റ്റാണ്. ആ സ്‌ക്രിപ്റ്റ് എത്രമാത്രം ലിബര്‍ട്ടി തരുന്നുണ്ടെങ്കില്‍ മാത്രമേ കലാകാരന്റെ മികവ് പൂര്‍ത്തീയാകുകയുള്ളൂ.
എനിക്ക് തോന്നുന്നത് രണ്‍ജീപണിക്കരെന്ന സംവിധായകന് നട്ടെല്ല് കൈമോശം വരാത്ത പൊലീസുകാരന്‍ എന്ന കഥാപാത്രം തന്നിരുന്നു. അതില്‍ നിന്നും കെ മധു, വിജി തമ്പി എന്നിവരുടെ കഥാപാത്രങ്ങള്‍ മാറിവന്നിട്ടുണ്ടെങ്കിലും എനിക്ക് തോന്നുന്നത് ഈ സിനിമയില്‍ കാക്കിയില്‍ അധികം പ്രത്യക്ഷപ്പെടാത്ത എന്നാല്‍ തീക്ഷണമായ എന്നാല്‍ ചെറിയ രീതിയില്‍ അന്വേഷണം നടത്തുന്ന ഒരു കഥാപാത്രമായിട്ടാണ് ഈ സിനിമയില്‍ പ്രകടമാക്കാന്‍ സാധിച്ചിട്ടുണ്ടെങ്കില്‍ എഴുത്തിലെ വ്യത്യസ്തത കൊണ്ടുവന്നിട്ടുണ്ട്. എഴുത്തുകാരന്‍ എനിക്ക് തന്ന വാചകങ്ങളിലൂടെ സംസാരിക്കാന്‍ തന്ന വ്യത്യാസമാണ് എനിക്ക് വ്യത്യസ്തത കൊണ്ടു വരാന്‍ സാധിച്ചത്. ഒരു പാട് മാറ്റം അനുഭവിക്കാന്‍ ഒരു കഥാപാത്രം സംഭാവന ചെയ്യാന്‍ സാധിച്ചിട്ടുണ്ട്.
ഈ സിനിമയില്‍ ഒരു വിഷയത്തിന്റെ പവര്‍ പാറ്റേണ്‍ നേച്വര്‍ അതിനു വേണ്ടി വര്‍ത്തിക്കുന്ന നടന്മാരായിട്ടാണ് ബിജുവാണെങ്കിലും ഞാനാണെങ്കിലും അഭിരാമിയാണെങ്കിലും ജഗദീഷ് ചേട്ടനായാലും. അദ്ദേഹത്തിന്റെ നഷ്ടമാണെന്നെ ഞാന്‍ പറയൂ. ഈ വേദിയില്‍ നിങ്ങളുമായിട്ട് പങ്കുവെയ്ക്കാന്‍ അദ്ദേഹം കൂടി ഉണ്ടായിരിക്കണമെന്ന് ഞാനാഗ്രഹിക്കുകയാണ്. വളരെ രൂക്ഷമായി ആഗ്രഹിക്കുകയാണ്. മനോഹരമായിട്ടാണ് ചെയ്തത്.
വ്യത്യസ്തമായ ചടുലമായ അനുഭവം ഈ സിനിമയിലുണ്ടാകും. നിങ്ങള്‍ കണ്ട സിനിമയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമയില്‍ വേറൊരു രീതിയിലായിരിക്കും. അഞ്ച് സീന്‍ കഴിഞ്ഞാരു ഇടി, അത് ഈ സിനിമയിലില്ല. അതിനകത്ത് ആകെയുള്ള ഒരു ഇടി എന്ന് പറയുന്നത് കഥയിലോ സ്‌ക്രിപ്റ്റിലോ ഒന്നും ഉണ്ടായിരുന്നില്ല. ഷൂട്ടിംഗ് തുടങ്ങിവന്ന സമയത്ത് ഇടിച്ചുകയറ്റിയ ഒരു ഫൈറ്റായിരുന്നു ഉണ്ടായിരുന്നത്. അരുണ്‍ ഇപ്പോഴും ആ സീന്‍ വേണ്ടെന്ന് പറയുന്നയാളാണെന്നാണ് എനിക്ക് തോന്നീയിട്ടുള്ളത്. എന്നെ മൂന്ന് ദിവസം കഷ്ടപ്പെടുത്തിയതില്‍ നിന്ന് ഏതാണ്ട് ഒരു ദിവസത്തെ ഭാഗങ്ങള്‍ കട്ട് ചെയ്ത് മാറ്റി. ഫൈറ്റിന് നീളം കൂടീയെന്ന് പറഞ്ഞ് ഒഴിവാക്കി”.
2020 ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘അഞ്ചാം പാതിരാ’. അന്വേഷണങ്ങളുടെയും തുടര്‍കൊലപാതകങ്ങളുടെയും കഥപറഞ്ഞുപോകുന്ന ഒരു ത്രില്ലര്‍ ആയിരുന്നു ആ സിനിമ. എന്നാല്‍ ഗരുഡന്‍ നിയമ യുദ്ധങ്ങളുടെ അകത്തളങ്ങളിലേക്ക് സഞ്ചരിക്കുകയും, അതിന്റെ നൂലാമാലകള്‍ സൃഷ്ടിക്കുന്ന ത്രില്ലിലേക്കും ഒക്കെയാണ് പോകുന്നത്.നവാഗതനായ അരുണ്‍ വര്‍മ്മയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡന്‍’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന 28-മത് ചിത്രമാണിത്.