തീയേറ്ററിൽ ചിരി പടർത്തി സുരേശന്റെയും സുമലതയുടെയും പ്രണയകഥ

0
133

തീഷ് ബാലകൃഷ്ണ പൊതുവാളി​ന്റെ സംവിധാനത്തിൽ ഒരുങ്ങിയ സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിരിക്കാൻ ഏറെയുള്ള ചിത്രമാണ് രതീഷ് ബാലകൃഷ്ണ പൊതുവാൾ ഒരുക്കിയതെന്നാണ് ആദ്യ പ്രദർശനം കണ്ടിറങ്ങുന്നവർ അഭിപ്രായപ്പെടുന്നത്..

ചിത്രത്തിൽ രാജേഷ് മാധവനും ചിത്ര നായരും വളരെ മികച്ച പ്രകടനം തന്നെയാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. കൂടാതെ നടൻ സുധീഷി​ന്റെ സിനിമയിലെ അഭിനയം വളരെയധികം പ്രശംസ അർഹിക്കുന്നുണ്ടെന്നും പ്രേക്ഷകർ പറയുന്നുണ്ട്. വളരെ നന്നായി കോമഡി വർക്കൗട്ട് ആയിട്ടുണ്ട് എന്നും, ചിത്രത്തിലെ രാജേഷി​ന്റെ അഭിനയം ഒരു രക്ഷയില്ലെന്നൊക്കെയാണ് പ്രേക്ഷക പ്രതികരണങ്ങൾ.

താൻ അഭിനയിച്ച സീനുകളും ഒപ്പം സിനിമയിലെ കോമഡിയുമൊക്കെ നന്നായി പ്രേക്ഷകർ സ്വീകരിച്ചു, ആസ്വദിച്ചു എന്ന് കണ്ടതിൽ വളരെ സന്തോഷമെന്നാണ് നടി ശരണ്യ ആർ നായർ പറഞ്ഞത്. കൂടാതെ ചിത്രം നല്ലൊരു പൊളിറ്റിക്സും വർക്കൗട്ടായിട്ടുണ്ടെന്നാണ് നടി ചിത്ര നായർ പറഞ്ഞത്. പല സീരിയസായ കാര്യങ്ങളും തമാശയുടെ മേമ്പോടിയോടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ടെന്നും, ഒരു തവണകൂടി സിനിമ കാണാൻ തോന്നുന്നുണ്ടെന്നൊക്കെ പ്രേക്ഷകർ പറയുകയുണ്ടായി.

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിൽ പ്രേക്ഷകരുടെ ശ്രദ്ധയാകർഷിക്കുകയും ചർച്ചയാകുകയും ചെയ്‍ത രണ്ട് കഥാപാത്രങ്ങളെ കേന്ദ്രമാക്കി ഒരുക്കിയതാണ് സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ എന്ന ഈ ചിത്രം. പടം എഡിറ്റ് കഴിഞ്ഞപ്പോൾത്തന്നെ ഹിറ്റാണെന്ന് തോന്നിയെന്നും, ഇപ്പോൾ തീയേറ്ററിൽ കണ്ടപ്പോൾ ആളുകളെല്ലാവരും ചിരിക്കുന്നുണ്ടെന്ന് കണ്ടപ്പോൾ ഹാപ്പിയായെന്നും രതീഷ് ബാലക‍ൃഷ്ണ പൊതുവാൾ പറഞ്ഞു.

കുഞ്ചാക്കോ ബോബൻ ചിത്രത്തിൽ അതിഥി വേഷത്തിലെത്തിയിട്ടുണ്ട്. ട്രെയിലർ ഇറങ്ങിയപ്പോൾത്തന്നെ പ്രേക്ഷകർക്ക് അറിയാമായിരുന്നു ചാക്കോച്ചനും സിനിമയിൽ ഉണ്ടെന്ന്. ഛായാഗ്രഹണം നിർവ്വഹിച്ചത് സബിൻ ഊരാളുക്കണ്ടി.

സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ സിനിമയുടെ നിർമാണം നിർവഹിക്കുന്നത് സിൽവർ ബേ സ്റ്റുഡിയോ, സിൽവർ ബ്രൊമൈഡ് പിക്ചേഴ്സ് എന്നിവയുടെ ബാനറിൽ മാനുവൽ ജോസഫ്, അജിത്ത് തലാപ്പിള്ളി എന്നിവരും സഹ നിർമാതാക്കൾ രതീഷ് ബാലകൃഷ്‍ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ എന്നിവരുമാണ്.

വരികൾ എഴുതിയത് വൈശാഖ് സുഗുണനാണ്. പ്രൊഡക്ഷൻ കൺട്രോളറായി ബിനു മണമ്പൂർ. സൗണ്ട് മിക്സിങ് സിനോയ് ജോസഫ്. കോസ്റ്റ്യൂം ഡിസൈനർ ലിജി പ്രേമനും ചിത്രത്തിന്റെ മേക്ക് അപ്പ് ലിബിൻ മോഹനൻ, സ്റ്റണ്ട്സ് മാഫിയ ശശി, ലൈൻ പ്രൊഡ്യൂസേഴ്‌സ് മനു ടോമി, രാഹുൽ നായർ, വിഎഫ്എക്സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് റിഷാജ് മുഹമ്മദ് എന്നിവരൊക്കെയാണ് ചിത്രത്തി​ന്റെ അണിയറയിൽ.

LEAVE A REPLY

Please enter your comment!
Please enter your name here