തമിഴകത്ത് ഏറെ ചർച്ചയ്ക്ക് വഴിയൊരുക്കിയ പ്രഖ്യാപനം ആയിരുന്നു സൂര്യ 43 അഥവാ പുറനാനൂറിന്റേത്.നടൻ സൂര്യയുടെ കരിയറിലെ നാല്പത്തി മൂന്നാമത്തെ ചിത്രമെന്ന രീതിയിലും സുരരൈപോട്ര് എന്ന ഹിറ്റ് ചിത്രത്തിനുശേഷം സുധ കൊങ്ങരയും സൂര്യയും വീണ്ടുമൊന്നിക്കുന്നു എന്നതും ചിത്രം ശ്രദ്ധയാകർഷിക്കാൻ കാരണമായി. മാത്രമല്ല മലയാളത്തിൽ നിന്ന് ദുൽഖർ സൽമാനും നസ്രിയയും ഫഹദും പ്രധാന കഥാപാത്രങ്ങളായി എത്തുന്നു എന്നതും ചിത്രത്തിന് മാറ്റ് കൂട്ടി.
ആരാധകർ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട ഈ ചിത്രത്തിൽ നിന്നും സൂര്യ പിന്മാറിയെന്ന വാർത്ത കഴിഞ്ഞ ദിവസവമാണ് പുറത്തെത്തിയത്.ചിത്രത്തില്‍ നിന്നും ചില ക്രിയേറ്റീവായ പ്രശ്നങ്ങളാല്‍ സൂര്യ പിന്‍മാറിയെന്നാണ് വിവരം.ഒപ്പം പ്രൊഡക്ഷനിൽ നിന്നും സൂര്യ പിന്മാറുമെന്നും റിപ്പോർട്ടുകളുണ്ട്.2D എന്റർടൈൻമെന്‍റിന്‍റെ ബാനറിൽ സൂര്യ, ജ്യോതിക, രാജ്ശേഖർ കർപൂരസുന്ദരപാണ്ഡ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കാനിരുന്നത്.സൂര്യ 43 എന്ന് താൽക്കാലികമായി പേരിട്ടിരുന്ന ചിത്രത്തിൻറെ പേര് പ്രഖ്യാപിച്ചത് കഴിഞ്ഞ വർഷമാണ്.ടൈറ്റിൽ ടീസർ പുറത്തെത്തി എന്നല്ലാതെ ചിത്രത്തിൻറെ മറ്റ് അപ്‌ഡേറ്റുകൾ ഒന്നും പുറത്തെത്താതായതോടെ പുറനാനൂറ് ഉപേക്ഷിച്ചെന്ന രീതിയിലുള്ള വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു.ശേഷമാണ് പോസ്റ്റുമായി നടൻ സൂര്യ രംഗത്ത് എത്തിയത്.പുറനാനൂറിന് കൂടുതല്‍ സമയം ആവശ്യമാണെന്നും വളരെ പ്രത്യേകതകളുള്ള സിനിമക്ക് ഏറ്റവും മികച്ചത് നൽകാനാണ് ആഗ്രഹിക്കുന്നത് എത്രയും പെട്ടന് തന്നെ ചിത്രീകരണത്തിലേക്ക് കടക്കും എന്നാണ് സൂര്യ എക്സില്‍ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞത്.ഇതോടുകൂടിയാണ് ആരാധകർക്ക് താൽക്കാലിക ആശ്വാസമായത്.മൂന്ന് മാസങ്ങൾക്കിപ്പുറമാണ് ഇപ്പോൾ നടിപ്പിൻ നായകൻ പിന്മാറിയെന്ന രീതിയിൽ വാർത്തകൾ പുറത്തെത്തിയിരിക്കുന്നത്
ചിത്രത്തിൽ സൂര്യക്ക് പകരം ധനുഷും, ദുല്‍ഖറിന് പകരം ശിവകാര്‍ത്തികേയനും എത്തുമെന്നും സൂചനകളുണ്ട്.ഇക്കാര്യത്തിലൊന്നും ഔദ്യോഗിക വിശദീകരണം പുറത്തെത്തിയിട്ടില്ല.അതേസമയം ഈ വർഷം മാർച്ചിൽ പോസ്റ്റ് പങ്കുവെച്ച നടൻ യാതൊരു മുന്നറിയിപ്പുമില്ലാതെ ചിത്രത്തിൽ നിന്നും പിന്മാറുമോ എന്ന് ചോദിക്കുന്നവരും ഒരുഭാഗത്തുണ്ട്.
1965 ല്‍ തമിഴ്നാട്ടില്‍ നടന്ന ഹിന്ദി വിരുദ്ധ പ്രക്ഷോഭത്തിന്‍റെ പാശ്ചത്തലത്തിലുള്ള ഒരു പീരിയിഡ് ഡ്രാമയാണ് ചിത്രം.1950 നും 1965 നും ഇടയിലുള്ള കാലഘട്ടത്തിൽ തമിഴ്നാട്ടിലെ മധുരയിലാണ് കഥ നടക്കുന്നത്.ക്ലാസിക് തമിഴ് സാഹിത്യ കൃതിയായ പുറനാന്നൂറ് ആദ്യകാല തമിഴ് സമൂഹത്തിന്റെയും സംസ്കാരത്തിന്റെയും കഥകളാണ് പറഞ്ഞുവെക്കുന്നത്.തെക്കേ ഇന്ത്യ ഭരിച്ചിരുന്ന ചേര, ചോള, പാണ്ഡ്യ രാജാക്കന്മാരുടെയും മറ്റു വീരന്മാരുടെയും ക്രിസ്തുവർഷത്തിന്റെ ആദ്യശതകത്തിലുണ്ടായിരുന്ന തമിഴ് സംഘത്തിലെ പണ്ഡിതന്മാരില് പലരുടെയും ചരിതങ്ങളാണ് ഇവയിൽ കൂടുതലും.ഇവയെല്ലാം ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രം പുറത്തെത്തുക.
എന്തായാലും സൂര്യ പിന്മാറിയെന്ന വാർത്ത പുറത്തെത്തിയതോടെ ആരാധകർ ഒന്നടങ്കം നിരാശയിലാണ്.ഹിറ്റ് സംവിധായകയും നടിപ്പിൻ നായകനും ഒരുമിച്ചെത്തണമെന്ന ആഗ്രഹത്തിലാണ് ഭൂരിഭാഗവുമുള്ളത്.നിലവിൽ സൂരറൈ പോട്രിന്‍റെ റീമേക്ക് സർഫിറയുടെ തിരക്കിലാണ് സംവിധായികയുള്ളത്.ശേഷം പുറനാനൂറിന്റെ അപ്‌ഡേറ്റ് പങ്കുവെച്ചേക്കാം.
ചിത്രം പുറത്തെത്തിയാലും ഇല്ലെങ്കിലും സൂര്യയെടുത്തായി റിലീസിനൊരുങ്ങുന്നു ബ്രഹ്മാണ്ഡ ചിത്രം കങ്കുവക്കായി കാത്തിരിക്കുകയാണ് ആരാധകർ.സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് പറഞ്ഞുവെക്കുന്നത് .പത്ത് ഭാഷകളിൽ റിലീസ് ചെയ്യുന്ന ചിത്രം പ്രധാനമായും കങ്കുവാ എന്ന ഗോത്രസമൂഹത്തേക്കുറിച്ചുള്ള കഥയാണ് പറഞ്ഞുവെക്കുന്നത് .