തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള നടിയാണ് തമന്ന.ഇപ്പോൾ തെന്നിന്ത്യൻ ചിത്രങ്ങളിലെ ചില രീതികളിലുള്ള തന്റെ അനിഷ്ടം തുറന്ന് പറയുകയാണ് തമന്ന. ചില കൊമേഴ്ഷ്യൽ ചിത്രങ്ങളിലെ തന്റെ കഥാപാത്രവുമായി യാതൊരു കണക്ഷനും തോന്നാറില്ലെന്നും പുരുഷത്വത്തെ ആഘോഷമാക്കുന്ന സിനിമകളിൽ അഭിനയിക്കാതിരിക്കാൻ താൻ ബോധപൂർവമായ ശ്രമങ്ങളും നടത്തി തുടങ്ങിയിട്ടുണ്ടെന്നും നടി പറയുന്നു.”ചില കൊമേഷ്യൽ ചിത്രങ്ങളിൽ എന്റെ കഥാപാത്രങ്ങളുമായി എനിക്ക് യാതൊരു കണക്ഷനും തോന്നാറില്ല. ചില കഥാപാത്രങ്ങളുടെ തീവ്രത കുറയ്ക്കാനും ഞാൻ സംവിധായകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.വെറുതെഹ് അഭിനയിക്കുന്നത് പോലെയാണ് എനിക്ക് തോന്നുക.സത്യത്തിൽ എന്റെ ബോളിവുഡ് കരിയർ അത്ര വിജയകരമല്ല.ഒരുപാട് പേരുടെ സംഭാവന കൊണ്ടാണ് ഒരു സിനിമ നിർമ്മിക്കുന്നത് എന്നതിനാൽ ഞാനത് ഒരിക്കലും എന്റെ വ്യക്തിപരമായ പരാജയമായി കാണുന്നില്ല. ഒന്നിനെയും ഞാൻ അത്ര കാര്യമായി എടുക്കാറില്ല” തമന്ന പറയുന്നു.
അതേസമയം, സമീപകാലത്താണ് തെന്നിന്ത്യന്‍ നടി തമന്ന വിജയ് വര്‍മയുമായുള്ള പ്രണയം വെളിപ്പെടുത്തിയത്.തെന്നിന്ത്യന്‍ സിനിമയുടെ താരസുന്ദരിയും ബോളിവുഡ് താരവും തമ്മിലുള്ള പ്രണയം ഏറെനാളുകളായി സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ച വിഷയം തന്നെയായിരുന്നു. ഗോസിപ്പുകള്‍ രൂക്ഷമായതോടെയാണ് ഇരുവരും തങ്ങളുടെ പ്രണയം ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തിയത്.നെറ്റ്ഫ്ളിക്സ് ആന്തോളജി ചിത്രമായ ‘ലസ്റ്റ് സ്റ്റോറീസ് 2’ന്റെ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ഒരാള്‍ നിങ്ങളുടെ സഹനടനായതുകൊണ്ട് മാത്രം നിങ്ങള്‍ അവരിലേക്ക് ആകര്‍ഷിക്കപ്പെടുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് ഒരുപാട് സഹതാരങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരാള്‍ക്ക് ആരോടെങ്കിലും ആകര്‍ഷണമോ മറ്റെന്തെങ്കിലുമോ തോന്നിയാല്‍ അത് തീര്‍ച്ചയായും കൂടുതല്‍ വ്യക്തിപരമാണ്, ഉപജീവനത്തിനായി അവര്‍ ചെയ്യുന്ന കാര്യങ്ങളുമായി അതിന് യാതൊരു ബന്ധവുമില്ല,’ എന്നാണ് തമന്ന അന്ന് പറഞ്ഞത്.
കാര്യങ്ങള്‍ ഉണ്ട്.സമയം ആകുമ്പോള്‍ അതെല്ലാം നടക്കും” എന്നാണ് ഇരുവരും പറഞ്ഞത് . ലസ്റ്റ് സ്റ്റോറീസിലെ ചുംബന രംഗത്തിന്റെ പേരില്‍ തമന്നയും വിജയ് വര്‍മ്മയും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. സ്‌ക്രീനില്‍ ചുംബനരംഗത്തിലും മറ്റും അഭിനയിക്കില്ലെന്ന് തമന്ന നേരത്തേ നിലപാടെടുത്തിരുന്നു. കരിയറില്‍ അടുത്ത് ഇടപഴകിയുള്ള രംഗങ്ങള്‍ ചെയ്തിട്ടില്ലെന്നും ഒരു ചട്ടക്കൂടില്‍ നിന്ന് പുറത്തുകടക്കുന്നത് തന്നെ സംബന്ധിച്ചടത്തോളം ഒരു വിലയിരുത്തലാണെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തമന്ന പറഞ്ഞിരുന്നു.തമന്നയും വിജയ് വര്‍മ്മയും തങ്ങളുടെ ഡേറ്റിംഗ് ലൈഫിനെക്കുറിച്ച് അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു .