മഴവില്ലിൽ കവിത വിരിയിച്ച് തമന്ന; ചിത്രങ്ങൾ വൈറൽ

0
314

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയ താരമാണ് തമന്ന ഭാട്ടിയ. താരം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ മാലി ദ്വീപിൽ വെക്കേഷൻ ആഘോഷിക്കുന്ന താരസുന്ദരിയുടെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മഴവില്ലിന് കീഴിൽ പിങ്ക് നിറത്തിലുള്ള ബിക്കിനി അണിഞ്ഞ് അതിസുന്ദരിയായി അവധിക്കാലം ആസ്വദിക്കുകയാണ് തമന്ന. യാത്രയിലെ ഓരോ മധുരനിമിഷങ്ങളും താരം വീഡിയോയിൽ ഒപ്പിയെടുത്തിട്ടുണ്ട്.

 

View this post on Instagram

 

A post shared by Tamannaah Bhatia (@tamannaahspeaks)

അതേസമയം, തമന്നയും വിജയ് വര്‍മ്മയും ഡേറ്റിംഗിലാണെന്ന വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് അത് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഒരു ഷൂട്ടിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായതെന്നാണ് വിവരം. ലസ്റ്റ് സ്റ്റോറീസ് 2-ന്റെ പ്രമോഷന്റെ ഭാഗമായി നെറ്റ്ഫ്ലിക്സിന്റെ പ്രധാന പേജുകളിലൂടെയാണ് ഇരുവരുടെയും ലിപ് ലോക്ക് സീന്‍ പുറത്തു വിട്ടത്. അത് തമന്നയും വിജയ്യും പങ്കുവെക്കുകയും ചെയ്തിരുന്നു.

ലിപ് ലോക്ക് അടങ്ങിയ പ്രൊമോ പുറത്തുവിട്ടതിനൊപ്പം കുടുംബത്തോടൊപ്പം ലസ്റ്റ് സ്റ്റോറീസ് 2 എല്ലാവരും കാണണമെന്നുകൂടി പറഞ്ഞുവെക്കുന്നുണ്ട്. ലസ്റ്റ് സ്റ്റോറീസില്‍ ”കാമം മാത്രമല്ല.” ”ലസ്റ്റ് സ്റ്റോറീസ് 2 ല്‍ നാടകീയ രംഗങ്ങളും പ്രണയവും ആക്ഷനും എല്ലാമുണ്ട്. അതില്‍ അമ്മയുടെ സ്നേഹവും മുത്തശ്ശിയുടെ സ്നേഹവും നഷ്ട പ്രണയവുമുണ്ട്. എന്തിന് പറയുന്നു വേലക്കാരിയുടെ സ്നേഹവുമുണ്ട്. എല്ലാ സ്നേഹവും ഉണ്ട്. ലസ്റ്റ് സ്റ്റോറീസ് 2 കാണൂ.. ആസ്വദിക്കൂ,’ എന്നാണ് തമന്ന പ്രൊമോ വീഡിയോയില്‍ പറയുന്നത്.

വൈറല്‍ വീഡിയോയ്ക്കൊപ്പം, തമന്ന പണ്ട് പ്രഖ്യാപിച്ച ചില നയങ്ങളിലും തീരുമാനങ്ങളിലും മാറ്റം വരുത്തിയതും ചര്‍ച്ചയായിട്ടുണ്ട്. അശ്ലീല രംഗങ്ങളില്‍ അഭിനയിക്കില്ലെന്ന് വ്യക്തമാക്കി നോ കിസ് സ്ട്രാറ്റര്‍ജിയുമായി തമന്ന രംഗത്തെത്തിയിരുന്നു. തന്റെ 18 വര്‍ഷമായ അഭിനയ ജീവിതത്തില്‍ ഇനി ആരെയും ചുംബിക്കുന്നതോ, ഇന്റിമേറ്റ് ആകുന്നതോ ആയ രംഗങ്ങളില്‍ അഭിനയിക്കില്ല എന്നാണ് തമന്ന അന്ന് പറഞ്ഞത്. എന്നാല്‍, വൈറലായ പുതിയ ചുംബന രംഗങ്ങള്‍ക്കൊപ്പം വാക്ക് മാറ്റിയ തമന്നയ്ക്കെതിരെ നിരവധി ട്രോളുകളും എത്തിയിട്ടുണ്ട്.

തമന്നയുടെ പുതിയ ചുംബന രംഗം കണ്ട് ഞെട്ടിയവരും കോരിത്തരിച്ചവരും ഏറെയാണ്. തെന്നിന്ത്യൻ സിനിമകൾക്ക് പുറമെ അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനാകുന്ന ബാന്ദ്ര എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുകയാണ് തമന്ന. ജയിലറിലെ ‘കാവാലയ്യ’ എന്ന ഗാനത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ് താരം. കാവാല എന്ന ജയിലറിലെ ഗാനം വിജയിപ്പിച്ചതിന് ആരാധകരോട് നന്ദി അറിയിക്കുകയും ചെയ്തിരുന്നു തമന്ന.

LEAVE A REPLY

Please enter your comment!
Please enter your name here