‘ആന്റണി സാത്താനാ…’ജോജു ജോർജ് നായകനാകുന്ന ‘ആ​ന്റണി’യുടെ ടീസർ പുറത്ത്

0
194

ടൻ ജോജു ജോർജ്ജ് നായക കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആന്റണി’. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ ഇപ്പോൾ. സരി​ഗമ മലയാളത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടിരിക്കുന്നത്. ആദിയിൽ വചനമുണ്ടായിരുന്നു, വചനം ദൈവത്തോടുകൂടെ ആയിരുന്നു, വചനം ദൈവമായിരുന്നു, എന്ന് പറയുന്നിടത്താണ് ടീസർ ആരംഭിക്കുന്നത്.

ജോജു ജോർജും ചെമ്പൻ വിനോദും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ജോഷിയും-ജോജു ജോർജ്ജും വീണ്ടും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘ആന്റണി’. ഐൻസ്റ്റീൻ മീഡിയക്ക് വേണ്ടി ഐൻസ്റ്റീൻ സാക് പോളും നെക്സ്റ്റൽ സ്റ്റുഡിയോ, അൾട്രാ മീഡിയ എന്റർടൈൻമെന്റ് എന്നീ ബാനറുകൾക്ക് വേണ്ടി സുശീൽ കുമാർ അഗ്രവാളും നിതിൻ കുമാറും രജത് അഗ്രവാളും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ വിതരണാവകാശം ഡ്രീം ബിഗ് ഫിലിംസ് ആണ്.

ജോഷിയുടെ മുൻപ് ഇറങ്ങിയ ചിത്രങ്ങളെ പോലെ തന്നെ കുടുംബപ്രേക്ഷകർക്ക് ഒരു ദൃശ്യവിരുന്നൊരുക്കുന്ന ചിത്രം തന്നെയാകും ‘ആന്റണി’ എന്നാണ് ടീസറിലെ കാഴ്ചകൾ സൂചിപ്പിക്കുന്നത് . മാസ്സ് ആക്ഷൻ രംഗങ്ങളോടൊപ്പം തന്നെ കുടുംബ ബന്ധങ്ങളും സംസാരിക്കുന്ന, പ്രേക്ഷകനെ ഇമോഷണലി കുടുക്കുന്ന ഒരു ചിത്രം തന്നെയാകും ആന്റണി. കുടുംബ പ്രേക്ഷകരുടെ ഇഷ്ട സംവിധായകനായ ജോഷി ‘ഈ ചിത്രത്തിലൂടെ ഒരു ഫാമിലി ആക്ഷൻ ചിത്രം സമ്മാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആന്റണി ആയെത്തുന്ന ജോജുവിന്റെ മാസ്സ് സ്ലോ മോഷൻ രംഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ടീസർ. ആന്റണി സാത്താനാണെന്ന് പറയുന്ന നടൻ വിജയരാഘവന്റെ ഡയലോഗും ടീസറിനെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നുണ്ട്.

ചിത്രത്തിന്റെ ഓഡിയോ അവകാശം സ്വന്തമാക്കിയത് “സരിഗമ” ആണെന്ന് നേരത്തെതന്നെ വാർത്തകൾ വന്നിരുന്നു . ജോഷിയുടെ തന്നെ വിജയ ചിത്രമായിരുന്ന പൊറിഞ്ചു മറിയം ജോസിൽ പ്രധാന കഥാപാത്രങ്ങളായെത്തിയ ജോജു ജോർജ്, നൈല ഉഷ, ചെമ്പൻ വിനോദ് ജോസ് വിജയരാഘവൻ എന്നിവർ തന്നെ ആണ് ആന്റണിയിലും പ്രധാന കഥാപാത്രങ്ങളായെത്തുന്നത് എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സൂപ്പർ ഹിറ്റ് ചിത്രമായ പൊറിഞ്ചു മറിയം ജോസിനെക്കാൾ വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഈ ചിത്രത്തിനായി കാത്തിരിക്കുന്നത്. അത് കൊണ്ട് തന്നെ ആന്റണിയുടെ ഓരോ പുതിയ അപ്ഡേറ്റും ആരാധകർ ആവേശത്തോടെ ആണ് സ്വീകരിക്കുന്നത്. ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധർക്ക് ഇടയിലും സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ ഏറെ തരംഗം തീർത്തിരുന്നു. കൂടാതെ ചിത്രത്തിനുവേണ്ടി ജോജു ഭാരം കുറച്ചതും വലിയ വാർത്തയായിരുന്നു. ഇരട്ട എന്ന ജനപ്രീയ സിനിമക്ക് ശേഷം ജോജു നായകനാവുന്ന ചിത്രം കൂടിയാണ് ആന്റണി.

രചന നിർവഹിക്കുന്നത് രാജേഷ് വർമ്മ, ഛായാഗ്രഹണം കെെകാര്.യം ചെയ്യുന്നത് രണദിവെ, എഡിറ്റിംഗ് ചെയ്യുന്നത് ശ്യാം ശശിധരൻ, സംഗീത സംവിധാനം നിർവഹിക്കുന്നത് ജേക്സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ – ദീപക് പരമേശ്വരൻ, കലാസംവിധാനം ചെയ്യുന്ന്ത ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീൺ വർമ്മ, മേക്കപ്പ് – റോണക്സ് സേവ്യർ, സ്റ്റിൽസ് – അനൂപ് പി ചാക്കോ, വിതരണം – ഡ്രീം ബിഗ് ഫിലിംസ് , ചീഫ് അസോസിയേറ്റ് ഡയറക്ടർ – സിബി ജോസ് ചാലിശ്ശേരി, ആക്ഷൻ ഡയറക്ടർ – രാജശേഖർ, ഓഡിയോഗ്രാഫി – വിഷ്ണു ഗോവിന്ദ്, എക്സിക്യൂട്ടീവ് പ്രൊഡ്യുസർ – വർക്കി ജോർജ് , സഹ നിർമാതാക്കൾ – ഷിജോ ജോസഫ്, ഗോകുൽ വർമ്മ, കൃഷ്ണരാജ് രാജൻ, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് എന്നിവരാണ് ചിത്രത്തിലെ അണിയറയിലുള്ളവർ.

LEAVE A REPLY

Please enter your comment!
Please enter your name here