കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നിരക്ക് വർദ്ധന ; തെലങ്കാന സർക്കാർ അനുമതി നൽകി

0
154

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയുന്ന ചിത്രം കല്‍ക്കി 2898 എഡിയുടെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ തെലങ്കാന സർക്കാർ അനുമതി നൽകി.റിലീസ് ദിവസമായ ജൂൺ 27 മുതൽ എട്ടുദിവസത്തേക്കാണ് ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകിയിരിക്കുന്നത്.റിലീസ് ദിവസം പുലർച്ചെ അഞ്ചരയ്ക്കാണ് ആദ്യ പ്രദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്. ജിഎസ്ടി ഉൾപ്പെടെ 200 രൂപയായിരിക്കും ടിക്കറ്റ് നിരക്ക്. എട്ടുദിവസം അഞ്ച് ഷോ വീതം പ്രദർശനം ഉണ്ടായിരിക്കും.സിം​ഗിൾ സ്ക്രീനുകൾക്ക് 75 രൂപയും മൾട്ടിപ്ലെക്സുകളിൽ 100 രൂപയും അധികം ഈടാക്കാം. ഈ വർധന താത്ക്കാലികമായാണെന്നും ഉത്തരവിൽ പറയുന്നുണ്ട്.

സർക്കാർ ഉത്തരവിനെതിരെ സോഷ്യൽമീഡിയയിൽ വലിയ വിമർശനമാണ് ഉയർന്നിരിക്കുന്നത്.എക്സ്ട്രാ ഷോകൾക്ക് സിം​ഗിൾ സ്ക്രീനുകളിൽ 377 രൂപയും മൾട്ടിപ്ലെക്സുകളിൽ 495 രൂപയും കൊടുക്കേണ്ടിവരുമ്പോൾ സാധാരണ പ്രദർശനങ്ങൾക്ക് ഇവിടങ്ങളിൽ യഥാക്രമം 265, 413 രൂപ എന്ന നിരക്ക് കൊടുക്കേണ്ടിവരുമെന്നാണ് ഭൂരിഭാഗവും പറയുന്നത്.

 

View this post on Instagram

 

A post shared by Kalki 2898 – AD (@kalki2898ad)

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമാണ് കൽക്കി 2898 എഡി.അമിതാഭ് ബച്ചൻ കമൽ ഹാസൻ,ദീപിക പദുകോൺ, ദിഷ പഠാനി തുടങ്ങി വലി താരനിര ഭാഗമാകുന്ന ചിത്രമെന്ന രീതിയിലും ഭാവിയില്‍ നടക്കുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രമെന്ന രീതിയിലും ശ്രദ്ധ നേടുകയും ചർച്ചകളിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു.

ബിസി 3101ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം.മഹാനടിക്ക് ശേഷം നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥയാണ് പറയുന്നത്.ദീപിക പദുകോണാണ് ചിത്രത്തില്‍ പ്രഭാസിന്റെ നായികയായി എത്തുന്നത്. അമിതാഭ് ബച്ചനും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കമല്‍ ഹാസന്‍ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും കല്‍ക്കിക്ക് ഉണ്ട്. ദുല്‍ഖര്‍ സല്‍മാന്‍, ദിഷ പഠാണി, പശുപതി,ശോഭന,അന്നബെൻ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

 

View this post on Instagram

 

A post shared by Kalki 2898 – AD (@kalki2898ad)

പോസ്റ്റ് അപോകാലിപ്റ്റിക് യുഗത്തിന്റെ കഥ പറയുന്ന ചിത്രത്തിൻറെ ട്രെയിലർ കഴിഞ്ഞ ദിവസവമാണ് പുറത്തെത്തിയത്.വ്യത്യസ്ത രീതിയിൽ പുരാണകഥ പറയുന്ന ഈ ട്രെയിലറിന് പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ലഭിച്ചതെങ്കിലും ട്രെയ്‌ലറിനെതിരെ കോപ്പിയടി ആരോപണവും ഇതിനോടകം ഉയർന്നിട്ടുണ്ട്.സൗത്ത് കൊറിയയിൽ നിന്നുള്ള കൺസെപ്റ്റ് ഇല്ലസ്ട്രേറ്ററായ സുങ് ചോയി ആണ് ട്രെയിലറിലെ ഇൻട്രോ സീനിലെ ദൃശ്യങ്ങൾക്ക് തന്റെ ഇല്ലസ്ട്രേഷനുമായി സാദൃശ്യമുണ്ടെന്നു പറഞ്ഞ് രംഗത്തെത്തിയത്.പത്തുവർഷം മുമ്പ് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച സ്വന്തം ഇല്ലുസ്ട്രേഷനും ചിത്രത്തിലെ സമാനദൃശ്യവും ഉൾപ്പെട്ട കൊളാഷ് പങ്കുവെച്ചുകൊണ്ടാണ് സുങ് ചോയി ആരോപണവുമായി രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here