‘തലൈവർ 171 ‘; ടൈറ്റിൽ പോസ്റ്റർ പുറത്ത്

0
204

ലോകേഷ് കനകരാജു൦ തലൈവരും ഒന്നിക്കുന്നു. നേരത്തെ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തിന്റെ റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘തലൈവർ 171’ എന്ന ചിത്രത്തില്‍ രജനികാന്ത് നായകനായി എത്തും എന്നായിരുന്നു റിപ്പോർട്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. സൺ പിക്‌ചേഴ്‌സിന്റെ എക്സ് പേജിലൂടെ ആയിരുന്നു ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടത്. അനിരുദ്ധ് രവിചന്ദറാണ് സംഗീതസംവിധാനം. അൻപറിവ് ആണ് സംഘട്ടനം.

നേരത്തെ ബാബു ആന്റണിയാണ് ലോകേഷ് കനകരാജ് ചിത്രത്തിന്റെ സൂചനകള്‍ നല്‍കിയത്. രജനികാന്ത് നായകനാകുന്ന ചിത്രത്തില്‍ താനും ഭാഗമാകുമെന്ന് ബാബു ആന്റണി പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. എന്തായാലും ലോകേഷ് കനകരാജും രജനികാന്തും ഒന്നിക്കുമ്പോള്‍ വൻ ഹിറ്റാകുമെന്ന ഉറപ്പിലാണ് ആരാധകരുള്ളത്.

അതേസമയം, തെന്നിന്ത്യയിൽ ഒരുപാട് ആരാധകരുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്.കമല്‍ഹാസൻ നായകനായ ‘വിക്രം’ എന്ന സിനിമയിലൂടെ രാജ്യത്തിന്റെയാകെ ശ്രദ്ധയാകര്‍ഷിക്കാൻ ലോകേഷ് കനകരാജിന് കഴിഞ്ഞിരുന്നു. വിജയ്‍യുടെ പുതിയ ചിത്രം ‘ലിയോ’യുടെ സംവിധായകൻ എന്ന നിലയിലും ലോകേഷ് കനകരാജ് പ്രേക്ഷകശ്രദ്ധ നേടിയെടുത്തിട്ടുണ്ട്.

കമല്‍ ഹാസനെ നായകനാക്കി ”വിക്രം” എന്ന സിനിമയുടെ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് ലിയോ. തൃഷയാണ് ചിത്രത്തിൽ വിജയുടെ നായിക. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധാണ്.ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത് രത്‌ന കുമാറും ദീരജ് വൈദിയുമാണ്.സഞ്ജയ് ദത്ത്, അർജുൻ സർജ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം വാസുദേവ് ​​മേനോൻ, മൻസൂർ അലി ഖാൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് .

നെൽസൺ സംവിധാനം ചെയ്‌ത ‘ജയിലർ’ ആയിരുന്നു രജനീകാന്തിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിനത്തില്‍ നൂറുകോടിക്ക് അടുത്താണ് ജയിലര്‍ കളക്ഷന്‍ നേടിയത്. കേരളത്തില്‍ മാത്രമായി മൂന്ന് ദിവസത്തിനുള്ളിൽ ചിത്രം എട്ട് കോടിയാണ് നേടിയത്. ശ്രീ ഗോകുലം മൂവീസ് വിതരണം ചെയ്തിരിക്കുന്ന സിനിമ കേരളത്തിലെ 300 സ്ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. തുടക്കം മുതൽ തന്നെ ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശത്തിന് വൻ ഡിമാന്റാണ് ഉണ്ടായിരുന്നത്. വമ്പൻ താരനിരകൾ അണിനിരക്കുന്ന സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരുന്നത്.

മോഹന്‍ലാലും രജനീകാന്തും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ജയിലർ.ജയിലറിനും രജനീകാന്തിനുമൊപ്പം മോഹന്‍ലാലും സോഷ്യല്‍ മീഡിയയില്‍ ട്രെന്റിങ്ങാവുകയാണ്. 10 മിനിറ്റോളം നേരമാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ സാന്നിധ്യമുള്ളത്. എന്നാല്‍ മിനിറ്റുകള്‍കൊണ്ട് താരം തിയറ്ററിനെ പൂരപ്പറമ്പാക്കി എന്നാണ് കമന്റുകള്‍. കൂടാതെ ഇന്ത്യൻ സിനിമയിലെ പ്രമുഖ താരങ്ങളായ ജാക്കി ഷ്‌റോഫ്, ശിവരാജ് കുമാർ, തമന്ന, വസന്ത് രവി, റെഡിൻ കിംഗ്സ്ലി,സുനിൽ, രമ്യ കൃഷ്ണൻ, എന്നിവർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവച്ചത്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here