ദളപതി വിജയ്‌യുടെ അണിയറയിൽ ഒരുങ്ങുന്ന ചിത്രമാണ് ‘ദളപതി 68′. ചിത്രത്തിലെ നായിക ആരാണെന്ന തരത്തിലുള്ള ചർച്ചകൾ സിനിമയുടെ പ്രഖ്യാപനം മുതലേ നടന്നിരുന്നു.നടി ജ്യോതികയാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന രീതിയിൽ വരെ അഭ്യൂഹങ്ങൾ പരന്നിരുന്നു.എന്നാൽ ഇപ്പോൾ മറ്റൊരു തരത്തിലുള്ള അഭ്യൂഹമാണ് ഇപ്പോൾ ഉയർന്നിരിക്കുന്നത്.
അതിന് കാരണമായത് ദളപതി 68 സംവിധായകന്‍ വെങ്കിട് പ്രഭു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിൽ ഷെയര്‍ ചെയ്ത ഒരു സ്റ്റോറിയാണ്. നടി സ്നേഹയ്ക്കൊപ്പമുള്ള ചിത്രമാണ് വെങ്കിട്ട് പങ്കുവച്ചത്. ‘ഗെറ്റ് റെഡി ഫോര്‍ എ ഫണ്‍ റൈഡ്’ എന്ന ക്യാപ്ഷനോടെ മറ്റ് രണ്ട് പേര്‍ക്കൊപ്പം സ്നേഹയും വെങ്കിട് പ്രഭുവും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന ചിത്രമാണ് വെങ്കിട്ട് പങ്കുവച്ചത്.ഇതിന് പിന്നാലെയാണ് സ്നേഹയാണ് വിജയ്‌യുടെ നായികയായി എത്തുന്നത് എന്ന രീതിയിൽ വാർത്തകൾ പരന്നത്.എന്നാല്‍ ഇതുവരെ നടി ആരാണെന്നത് സംബന്ധിച്ച് ഔദ്യോഗികമായ വിവരങ്ങൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടില്ല.ജ്യോതികയുമായി വെങ്കിട് പ്രഭുവും സംഘവും ചർച്ചകൾ നടത്തിയിരുന്നു എന്നതല്ലാതെ മറ്റ് വിവരങ്ങൾ ലഭ്യമല്ല.വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രം എജിഎസ് എന്റർടൈൻമെന്റ്സ് ആണ് നിർമ്മിക്കുന്നത്. ഹിറ്റ് മേക്കറായ വെങ്കട്ട് പ്രഭുവിന്റെ അടുത്ത ചിത്രത്തിൽ വിജയ് ആവും നായകൻ എന്ന അഭ്യൂഹങ്ങൾ നിലനിൽക്കവെയാണ് അതെല്ലാം ശരി വെച്ചുകൊണ്ട് താരം തന്നെ ചിത്രത്തെകുറിച്ചുള്ള വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏറെ പ്രതീക്ഷയോടും ആകാംഷയോടും കൂടിയാണ് പ്രേക്ഷകർ ചിത്രത്തെ നോക്കികാണുന്നത്.
ഏകദേശം ഒരു വര്‍ഷം മുന്‍പായിരുന്നു വെങ്കട്ട് പ്രഭു ‘ദളപതി 68’ന്റെ കഥയുമായി വിജയിയുടെ അടുത്ത് എത്തിയത്. മാനാട്, മങ്കാത്ത, ചെന്നൈ 600028, മാസ് പോലുള്ള ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് വെങ്കട്ട് പ്രഭു. വെങ്കട് പ്രഭുവും വിജയിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ദളപതി 68. യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2003 ല്‍ റിലീസ് ചെയ്ത ‘പുതിയ ഗീതൈ’യ്ക്ക് ശേഷം വിജയ്യുവന്‍ ശങ്കര്‍ രാജ കൂട്ടുകെട്ടിലെത്തുന്ന രണ്ടാമത്തെ ചിത്രം കൂടിയായിരിക്കും ഇത്.വിജയ് നായകനാകുന്ന ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‍സ് ടീ സീരീസ് നേടിയിരിക്കുകയാണ് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ . റെക്കോര്‍ഡ് തുകയ്‍ക്കാണ് റൈറ്റ്‍സ് വിറ്റുപോയത് . തമിഴ് സിനിമ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തുകക്കാണ് ഓഡിയോ റ്റൈറ്റ്‍സ് വിറ്റുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.