പാ രഞ്ജിത്ത് സംവിധാനം നിർവ്വഹിച്ച് ചിയാൻ വിക്രം പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് തങ്കലാൻ. പ്രഖ്യാപനം മുതൽ ചർച്ചയായ ചിത്രത്തിന്റെ ടീസർ ഇറങ്ങിയപ്പോൾ പ്രേക്ഷകർ വലിയ ആവേശത്തിലായിരുന്നു. ഇപ്പോൾ തങ്കലാന്റെ ടീസർകൂടി എത്തിയിരിക്കുകയാണ്. ജംഗ്ലീ മ്യൂസിക് തമിഴ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. വളരെയധികം ആകാംഷ നിറച്ചെത്തിയ ട്രെയിലർ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. വിക്രമിനൊപ്പംതന്നെ വളരെ മികച്ച പ്രടകനമാണ് പാർവ്വതി തിരുവോത്തും മാളവികയും കാഴ്ച്ചവെച്ചിരിക്കുന്നത്. വിഎഫ്എക്സിനെകുറിച്ച് എന്നാൽ പല അഭിപ്രായങ്ങളും ഉയരുന്നുണ്ട്. കുറച്ചുകൂടി മികച്ചാതാക്കാമായിരുന്നു വിഎഫ്എക്സ് എന്നെല്ലാം കമന്റുകൾ വരുന്നുണ്ട്. എന്നാൽ യുദ്ധത്തിന്റെയും ആക്ഷൻ സീക്വൻസുകൾക്കും മികച്ച അഭിപ്രായമുണ്ട്.
19ാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ സ്വർണ്ണം ഉൽപ്പാദിപ്പിച്ചിരുന്ന കോലാർ ഗോൾഡ് ഫീൽഡിൽ നടന്ന ഒരു സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് ചിത്രം. പിരീഡ് ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രം വലിയ സ്‌കെയിലിലാണ് ഒരുങ്ങുന്നത്. 2021 ഡിസംബറിലായിരുന്നു ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത്. ജി വി പ്രകാശാണ് ചിത്രത്തിൻറെ സംഗീത സംവിധാനം ചെയ്യുന്നത് .മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗമാണ് വിക്രമിന്റെതായി കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ചിത്രം. ഏപ്രിൽ 28നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത് .
മാത്രമല്ല ചിത്രത്തിൻറെ പോസ്റ്റർ പുറത്തിറങ്ങിയപ്പോൾ തന്നെ തൻറെ പുതിയ മേക്കോവറിലൂടെ ആരാധകരെ ചിയാൻ വിക്രം ഞെട്ടിച്ചിരുന്നത് . വിക്രം തൻറെ കഥാപാത്രങ്ങൾക്കായി നടത്തുന്ന പരിശ്രമങ്ങൾ എല്ലായ്‌പ്പോഴും മാധ്യമ ശ്രദ്ധ നേടാറുണ്ട്. ‘തങ്കലാന്’ വേണ്ടിയുള്ള വിക്രമിൻറെ കഠിന പ്രയത്‌നം സോഷ്യൽ മീഡിയയിലടക്കം വൈറലായിട്ടുണ്ടായിരുന്നു .കഥാപാത്രങ്ങൾക്കായി ഇത്രയും ആത്മാർത്ഥതയോടെ മേക്ഓവർ ചെയ്യുന്ന മറ്റൊരു നടനില്ല എന്നാണ് ആരാധകരും ഒന്നടങ്കം പറയുന്നത് .വിക്രമിന്റെ കരിയറിൽ ഏറ്റവും കൂടുതൽ പ്രതീക്ഷ അർപ്പിക്കുന്ന പുതിയ ചിത്രത്തിനായി പ്രേക്ഷകർ വലിയ ആകാംക്ഷയിലാണ്. വിക്രമിൻറെ 61ാമത് ചിത്രം എന്ന പ്രത്യേകതയും തങ്കലാനുണ്ട് .
‘തങ്കലാൻ’ കഴിഞ്ഞ വർഷം ഓസ്കർ പുരസ്കാരത്തിനായുള്ള നാമനിർദേശസമിതിക്ക് മുന്നിൽ സമർപ്പിക്കുമെന്ന സൂചനയും അതിനിടയിൽ പുറത്തുവന്നിരുന്നു അടുത്തിടെ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നിർമ്മാതാക്കളിൽ ഒരാളായ ധനഞ്ജയൻ ചിത്രം ഓസ്കർ വേദി ലക്ഷ്യമിടുന്നതായി പറഞ്ഞത്. എന്നാൽ അതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അദ്ദേഹം പിന്നീട് പങ്കുവെച്ചിട്ടില്ല.