ദിലീപ് നായകനാകുന്ന പുതിയ സിനിമ തങ്കമണിയുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. വോയ്‌സ് ഓഫ് സത്യനാഥന് ശേഷം ദിലീപ് നായകനാകുന്ന ചിത്രം കൂടിയാണ് തങ്കമണി. 1980 കളിൽ കേരളത്തെ പിടിച്ചു കുലുക്കിയ തങ്കമണി സംഭവത്തെ ആസ്പദമാക്കിയാണ് സിനിയമായൊരുങ്ങുന്നത്. സിനിമയുടെ നിർമ്മാണം സൂപ്പർ ഗുഡ് ഫിലിംസിന്റെ ബാനറിൽ ആർ ബി ചൗധരിയും ഇഫാർ മീഡിയയുടെ ബാനറിൽ റാഫി മാതിര എന്നിവരാണ്. രഘു നന്ദനാണ് ചിത്രത്തിന്റെ കഥയും സംവിധാനവും. ചിത്രത്തിൽ നിത പിള്ള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാർ.
ഇടുക്കിയിലെ തങ്കമണി – കട്ടപ്പന റൂട്ടിൽ സർവീസ് നടത്തിയിരുന്ന പ്രൈവറ്റ് ബസ്സിൽ ഉണ്ടാകുന്ന ചെറിയൊരു പ്രശ്നം പിന്നീട് വലിയ രൂപത്തിലേക്ക് വളരുകയും ഒടുവിൽ പോലീസ് വെടിവെപ്പിലേക്കും അതിനെ തുടർന്ന് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയുടെ രാജിയിലേക്കും വരെ നയിച്ച യഥാർത്ഥ സംഭവത്തിനാണ് 37 വർഷത്തിന് ശേഷം സിനിമ ഭാഷ്യമൊരുങ്ങുന്നതു.
ദക്ഷിണേന്ത്യയിൽ നിന്നും വലിയൊരു താരനിരതന്നെ സിനിമയുടെ ഭാഗമാവുന്നുണ്ട്. അജ്മൽ അമീർ, മനോജ് കെ ജയൻ,തൊമ്മൻ മാങ്കുവ, ജിബിൻ ജി, അരുൺ ശങ്കരൻ, മാളവിക മേനോൻ,രമ്യ പണിക്കർ, മുക്ത, ശിവകാമി, അംബിക മോഹൻ, സ്മിനു കോട്ടയം രമേഷ്, മേജർ രവി, സന്തോഷ് കീഴാറ്റൂർ,അസീസ് നെടുമങ്ങാട് സുദേവ് നായർ,സിദ്ദിഖ് ജോൺ വിജയ്, സമ്പത്ത് റാം. ഇവരെ കൂടാതെ അൻപതോളം ക്യാരക്ടർ ആർട്ടിസ്റ്റുകളും സിനിമയിൽ അഭിനയിക്കുന്നുണ്ട്
കോട്ടയം-ഇടുക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ചിത്രീകരണം പൂർത്തിയായിരിക്കുന്ന സിനിമയിൽ സൗത്തിന്ത്യയിലെ പ്രഗൽഭരായ ആക്ഷൻ കൊറിയോഗ്രാഫര്മാരുടെ ഒരു നിര തന്നെ അണിനിരക്കുന്നുണ്ട്.
ഛായാഗ്രഹണം മനോജ് പിള്ള, ഗാനരചന ബി ടി അനിൽ കുമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സുജിത് ജെ നായർ,സംഗീതം വില്യം ഫ്രാൻസിസ്, എഡിറ്റർ ശ്യാം ശശിധരൻ, പ്രൊഡക്ഷൻ കൺട്രോളർ മോഹൻ ‘അമൃത’, പ്രൊജക്ട് ഡിസൈനർ സജിത് കൃഷ്ണ, സൗണ്ട് ഡിസൈനർ ഗണേഷ് മാരാർ, കലാസംവിധാനം മനു ജഗത്, മേക്കപ്പ് റോഷൻ, കോസ്റ്റ്യൂം ഡിസൈനർ അരുൺ മനോഹർ, മിക്‌സിംഗ് ശ്രീജേഷ് നായർ, സ്റ്റണ്ട് രാജശേഖർ, സ്റ്റൺ ശിവ, സുപ്രീം സുന്ദർ, മാഫിയ ശശി, ചീഫ് അസോസിയേറ്റ് ഡയറക്ടർ മനേഷ് ബാലകൃഷ്ണൻ, പ്രോജക്ട് ഹെഡ് സുമിത്ത് ബി പി, കളറിസ്റ്റ് ലിജു പ്രഭാകർ, വിഎഫ്എക്‌സ് എഗ്ഗ് വൈറ്റ്, സ്റ്റിൽസ് ശാലു പേയാട്, ഡിസൈൻ അഡ്‌സോഫ്ആഡ്‌സ്, വിതരണം ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്‌നേക്ക്പ്ലാന്റ്.