സിനിമ പ്രവര്‍ത്തകര്‍ക്ക് നന്ദി; പൊലീസ് ജീവിതത്തിലെ ചെറിയൊരു ഭാഗം മാത്രമാണ് കണ്ണൂര്‍ സ്‌ക്വാഡെന്ന് മുന്‍ എസ് പി എസ് ശ്രീജിത്ത്. ഇടപ്പള്ളി തീയേറ്ററില്‍ കണ്ണൂര്‍ സ്‌ക്വാഡ് കാണാനെത്തിയതാണ് മുന്‍ എസ് പി എസ് ശ്രീജിത്ത്. മാധ്യമപ്രവര്‍ത്തകരോടാണ് കണ്ണൂര്‍ സ്‌ക്വാഡിനെക്കുറിച്ച് സംസാരിച്ചത്. ഈ സ്‌ക്വാഡിലുള്ള ഒമ്പത് പേരും തീയേറ്ററിലെത്തിയിരുന്നു.
കണ്ണൂര്‍ മുന്‍ എസ് പിയായിരുന്ന എസ് ശ്രീജിത്തിന്റെ വാക്കുകള്‍….
സിനിമയില്‍ കണ്ടതിനേക്കാളും വലിയ ജോലിയായിരുന്നു അവര്‍ ചെയ്തത്. തടിയന്റവിട നസീറിന്റെ കേസുണ്ടായിരുന്നു. അതിന് മുന്‍പ് തന്നെ ഇവരുമായി നേരത്തെ ജോലി ചെയ്തിരുന്നു. അന്ന് മുതല്‍ ഈ രൂപത്തിലാക്കി കൊണ്ടുവന്നത് ഷൗക്കത്തിന്റെ കീഴിലായിരുന്നു. ആ ജോലിയൊക്കെ ഗംഭീരമായിരുന്നു. അവര്‍ ഈ വര്‍ക്കെക്കെ ചെയ്യട്ടെ. അവരൊക്കെ യഥാര്‍ത്ഥത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ ചെയ്തിട്ടുണ്ടായിരുന്നു. പൊതുജനങ്ങളെയൊന്നും കാണിക്കാന്‍ സാധിക്കാത്ത രീതിയിലുള്ള വര്‍ക്കായിരുന്നു. അതിലൊരു വര്‍ക്ക് മാത്രമാണ് ഇവിടെ ചെയ്തത്. നിരവധി കുറ്റകൃതൃങ്ങള്‍ ചെയ്തത് ജനങ്ങളുടെ മുന്‍പില്‍ കാണിക്കാന്‍ സാധിക്കില്ല. അതിന്റെയൊരു ചെറിയ ഏട് മാത്രമാണ് ഈ സിനിമയില്‍ കാണിച്ചത്. സിനിമ പ്രവര്‍ത്തകരോട് നന്ദി പറയുകയാണ്. വിജയിച്ച പൊലീസുകാരോടാണ് കഥയാണ് ഇവിടെ പറയുന്നത്.
ഒരുപാട് പരാജയപ്പെട്ടവരുടെ കഥ സംഭവിച്ചിട്ടുണ്ട്. അന്ന് ഞങ്ങള്‍ പരാജയപ്പെട്ടത് ജനങ്ങള്‍ക്ക് വേണ്ടിയാണ്. നാട്ടുകാര്‍ക്ക് വേണ്ടിയാണ് ഈ കഷ്ടപ്പാടൊക്കെ സഹിക്കുന്നത്. അവരൊന്നും തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിട്ട് അല്ല. ഒരിക്കലും ഇങ്ങനെയൊരു സിനിമ വരുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ഇവരൊക്കെ ചെയ്യുന്നത് സ്വമേധയാ സന്തോഷത്തോടെ ചെയ്യുന്നതാണ്. ആ ചെയ്യുന്നത് സന്തോഷത്തോട് കൂടിയാണ്. ഈ സിനിമ പ്രവര്‍ത്തകരോട് തീര്‍ത്താല്‍ തീരാത്ത നന്ദിയുണ്ട്. എത്ര രാത്രി ഉറക്കമിളച്ചിട്ടാണ് ഒരു പ്രതിയെ പിടികൂടുന്നത് നിങ്ങള്‍ അറിയുന്നില്ല.
അതേസമയം,മമ്മൂട്ടി നായകനായി കഴിഞ്ഞ ദിവസം പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കണ്ണൂരില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.മുന്‍ കണ്ണൂര്‍ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂര്‍ സ്‌ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവര്‍ത്തനക്ഷമമായ ഒറിജിനല്‍ സ്‌ക്വാഡില്‍ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂര്‍ സ്‌ക്വാഡ് ചിത്രത്തില്‍ നാല് പോലീസ് ഓഫീസര്‍മാരെ മാത്രം കേന്ദ്രീകരിച്ചാണു ചിത്രം മുന്‍പോട്ട് പോകുന്നത്.
മൈമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വര്‍മ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങള്‍. കണ്ണൂര്‍ സ്‌ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കല്‍പ്പിക കഥ കൂടിയാണിത്.റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.