‘ചാവേർ’ എന്ന സിനിമ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം: കുഞ്ചാക്കോ ബോബൻ

0
253

‘ചാവേർ’ എന്ന സിനിമയിൽ തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയവും, പ്രതലവും ഒക്കെ തന്നെയാണ് ഉള്ളതെന്ന് കുഞ്ചാക്കോ ബോബൻ. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കുഞ്ചാക്കോ ബോബൻ.

കുഞ്ചാക്കോ ബോബന്റെ വാക്കുകൾ…

“തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയവും, പ്രതലവും ഒക്കെ തന്നെയാണ് ഈ സിനിമയിലുള്ളത്. പക്ഷേ ഏറ്റവും നല്ല രീതിയിൽ ചർച്ച ചെയ്യപ്പെടുകയും അതിൽ നമ്മൾ എന്താണ് ഈ സിനിമ കൊണ്ട് ഉദ്ദേശിക്കുന്നത് അത് അതിന്റെ യഥാർത്ഥ എസ്സൻസിൽ പ്രേക്ഷകർക്ക് കിട്ടുകയാണെങ്കിൽ അതായിരിക്കും ചാവേറിന്റെ ഏറ്റവും വലിയ വിജയം എന്ന് പറയുന്നത്. നമുക്കൊരു ചെറിയ ടാഗ്‌ലൈനിൽ ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന് പറയാം. പക്ഷേ അതിനപ്പുറമുള്ള ഇമോഷൻസ് ഈ സിനിമയിലുണ്ട്. കുടുംബബന്ധങ്ങളുണ്ട്, സൗഹൃദങ്ങളുണ്ട്, മനുഷ്യത്വമുണ്ട് അങ്ങനെയുള്ള പല തലങ്ങൾ ഈ സിനിമയിലുണ്ട്.

പിന്നെ ഈ വെട്ടും കുത്തും പരിപാടികളൊക്കെ ഉണ്ടെങ്കിലും ഒരിക്കലും നമ്മൾ വയലൻസിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. അതിന്റെ പ്രശ്നങ്ങൾ എന്താണ്, വരുംവരായ്കകൾ എന്താണ് വീണ്ടുവിചാരമില്ലാതെ അല്ലെങ്കിൽ മുന്നോട്ടും പിന്നോട്ടും നോക്കാതെ എടുത്തുചാടി ചെയ്യുന്ന കാര്യങ്ങൾ, ഏതെങ്കിലും വിശ്വാസത്തിന്റെ പുറത്ത് അല്ലെങ്കിൽ ഏതെങ്കിലും രാഷ്ട്രീയത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങൾ അത് എത്രത്തോളം ബാക്കിയുള്ളവരെ എഫക്ട് ചെയ്യുന്നു, ഇതിന്റെയൊക്കെ ആവശ്യമുണ്ടോ ആവശ്യമുണ്ടെങ്കിൽ തന്നെ ഏത് രീതിയിലായിരിക്കണം എന്നുള്ളതൊക്കെ ഈ സിനിമയിൽ അങ്ങനെയിങ്ങനെയൊക്കെ പറഞ്ഞു പോകുന്നുണ്ട്. അത് കൃത്യമായിട്ട് ആളുകളിലേക്ക്‌ കണക്ട് ചെയ്യപ്പെടുകയാണെങ്കിൽ അവിടെയാണ് ചാവേറിന്റെ ഏറ്റവും വലിയ വിജയം എന്ന് ഞാൻ വിശ്വസിക്കുന്നു. അപ്പോൾ ഏറ്റവും നല്ല രീതിയിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തീർച്ചയായും ചർച്ച ചെയ്യും”

അതേസമയം, കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ചാവേറിന്റെ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.പ്രതീക്ഷിച്ചതിലും വലിയ സ്വീകാര്യതയാണ് ട്രെയിലറിന് ലഭിച്ചത്.ഇപ്പോൾ യുട്യൂബ് ട്രെൻഡിങ് നമ്പർ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചാവേറിന്റെ ട്രെയിലർ. മോഹന്‍ലാല്‍, ടൊവിനോ, പൃഥ്വിരാജ് എന്നിവരുടെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തിറങ്ങിയത് . മികച്ച തിയറ്റര്‍ എക്‌സ്പീരിയന്‍സ് പകരുന്ന ചിത്രമായിരിക്കും ഇതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന.

കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി ടിനു പാപ്പച്ചൻ ഒരുക്കുന്ന ചിത്രത്തിൽ ആന്റണി വർഗീസ്, അർജുൻ അശോകൻ എന്നിവർ പ്രധാന കഥാപാത്രണങ്ങളായി എത്തുന്നുണ്ട്.ചിത്രത്തിന്റെ ദുരൂഹത നിറഞ്ഞ ടൈറ്റിൽ പോസ്റ്ററും ടീസറും നേരത്തെ തന്നെ ആരാധകർക്കിടയിൽ പ്രതീക്ഷ വർധിപ്പിച്ചിരുന്നു.രഹസ്യ സ്വഭാവം കാത്തുസൂക്ഷിച്ച്‌ കൊണ്ടാണ് അണിയറ പ്രവർത്തകർ ഓരോ തവണയും ചിത്രത്തെ കുറിച്ചുള്ള അപ്ഡേറ്റുകൾ പുറത്ത് വിടാറുള്ളത്. ഇതിനു മുൻപ് ചിത്രത്തിന്റെ സെക്കന്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്ത് വിട്ടിരുന്നു അതും വലിയ രീതിയിൽ സമൂഹ മാധ്യമങ്ങളുടെ ശ്രദ്ധ പിടിച്ച് പറ്റിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here