മെഗാസ്റ്റാറിനെ ജന്മദിനത്തിൽ ഗംഭീരവിരുന്നൊരുക്കി ‘നാന്‍സി റാണി’ ടീം

0
554

മെഗാസ്റ്റാർ മമ്മൂട്ടിയുടെ എഴുപത്തിരണ്ടാം ജന്മദിനത്തിൽ ഗംഭീരവിരുന്നൊരുക്കി ‘നാന്‍സി റാണി’ ടീം. അഹാന കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രത്തിലെ മമ്മൂട്ടി ഫാൻസ്‌ സോങ്ങാണ് പുറത്തുവന്നിരിക്കുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ദീപക് രാമകൃഷ്ണൻ, ടിറ്റോ പി തങ്കച്ചൻ എന്നിവരുടെ വരികൾക്ക് മനു ഗോപിനാഥ്‌ ആണ് ഈണം പകർന്നിരിക്കുന്നത്. മമ്മൂട്ടിയുടെ ആരാധികയായി താരത്തിന്റെ ഫ്ലക്സിൽ പാലഭിഷേകം നടത്തുന്നതും പുകഴ്ത്തി പാടുന്നതുമൊക്കെയാണ് ഗാനരംഗത്തിൽ കാണിച്ചിരിക്കുന്നത്. ഗാനം ഇതിനോടക൦തന്നെ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്.

നവാഗതനായ ജോസഫ് മനു ജെയിംസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം റിലീസ് ആവുന്നതിനു മുൻപ് സംവിധായകൻ മഞ്ഞപ്പിത്തം ബാധിച്ച് അന്തരിച്ചിരുന്നു. കൈലാത്ത് ഫിലിംസ്, മനു ജെയിംസ് സിനിമാസ്, പ്രോംപ്റ്റ് പ്രോഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ റോയ് സെബാസ്റ്റിയന്‍ കൈലാത്ത്, ജോണ്‍ ഡബ്ല്യു വര്‍ഗീസ്, നൈന മനു ജെയിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഹാനയ്ക്ക് പുറമെ അജു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാല്‍, ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, വൈശാഖ് നായര്‍, മല്ലിക സുകുമാരന്‍, ഇന്ദ്രന്‍സ്, ലെന, മാമുക്കോയ, ഇര്‍ഷാദ് അലി, ധ്രുവന്‍, വിശാഖ് നായര്‍, അബു സലിം, അനീഷ് ജി മേനോന്‍, തെന്നല്‍ അഭിലാഷ്, സോഹന്‍ സീനുലാല്‍, പൌളി വില്‍സണ്‍, സുധീര്‍ കരമന, കോട്ടയം രമേശ്, നന്ദു പൊതുവാള്‍, വിഷ്ണു ഗോവിന്ദ്, സൂരജ് തേലക്കാട്, അച്യുതാനന്ദന്‍, ഏലൂര്‍ ജോര്‍ജ്, ഷൈന്‍ സി ജോര്‍ജ്, കോട്ടയം പുരുഷന്‍, ബേബി, അസീസ് നെടുമങ്ങാട്, വെട്രി, ഫ്രാങ്കോ ഡേവിസ്, ജോളി ചിറയത്ത്, ഐറീന മോഹിനി മിഹാല്‍കോവിച്ച്, ശങ്കരന്‍, മാലാ പാര്‍വ്വതി, മിയാ എസ്സ മെഹക് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: ടോണി നെല്ലിക്കാട്ടിൽ, രജനീഷ് ബാബു, റൈന സുനില്‍, കോ പ്രൊഡ്യൂസേഴ്‌സ്: ജെന്നി ബിജു, അശോക് വി എസ്, ശരത് കൃഷ്ണ, അനൂപ് ഫ്രാന്‍സിസ്, നവല്‍ മോഹന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ലിജു രാജു, അമിത് സി മോഹനന്‍, അഖില്‍ ബാലന്‍, അനുജിത് നന്ദകുമാര്‍, കൃഷ്ണപ്രസാദ് മുരളി, പ്രൊഡക്ഷന്‍ കണ്ട്രോളര്‍: ശശി പൊതുവാള്‍, മേക്കപ്പ്: മിട്ട ആന്റണി, കോസ്റ്റിയൂം: കൃഷ്ണപ്രസാദ് മുരളി, ബിജു. വിഎഫ്എക്‌സ്: ഉജിത്ത് ലാല്‍, ഛായാഗ്രഹണം: രാകേഷ് നാരായണന്‍, സെക്കന്‍ഡ് യൂണിറ്റ് ക്യാമറാമാന്‍: അനൂപ് ഫ്രാന്‍സിസ്, അരവിന്ദ് ലാല്‍, ആര്‍ട്ട്: പ്രഭ കൊട്ടാരക്കര, എഡിറ്റിംഗ്: അമിത് സി മോഹനന്‍, മ്യൂസിക്: മനു ഗോപിനാഥ്, ടാവോ ഇസാരോ, അമിത് സി മോഹന്‍, നിഹാല്‍ മുരളി, അഭിജിത് ചന്ദ്രന്‍, സ്റ്റീവ് മാനുവല്‍ ജോമി, മിഥുന്‍ മധു, പശ്ചാത്തല സംഗീതം: സ്വാതി മനു പ്രതീക് പി ആർ ഓ: ടെൻ ഡിഗ്രി നോർത്ത് കമ്മ്യൂണിക്കേഷൻ

 

 

 

 

 

 

 

LEAVE A REPLY

Please enter your comment!
Please enter your name here